ഞാൻ മഞ്ജു ചേച്ചിയുടെ വലിയൊരു ആരാധികയാണ് ! ഒരു സ്ത്രീ എന്ന നിലയിലും നടിയെന്ന നിലയിലും ചേച്ചിയുടെ ഫാനാണ് ഞാൻ ! കാവ്യാ പറയുന്നു !

മലയാള സിനിമയിലെ രണ്ടു മികച്ച നടിമാരാണ് കാവ്യാ മാധവനും, മഞ്ജു വാര്യരും. പക്ഷെ രണ്ടുപേരും രണ്ടു കാലഘട്ടത്തിലാണ് തിളങ്ങി നിന്നത്. എങ്കിലും ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. അത്തരത്തിൽ കാവ്യയുടെ ഒരു പഴയ അഭിമുഖമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അതിൽ കാവ്യ  മഞ്ജുവിനെ കുറിച്ച് പറയുന്നത് ഇങ്ങനെ, സിനിമയിൽ എത്തുംമുമ്പ് തന്നെ ഞാൻ മഞ്ജു ചേച്ചിയുടെ വലിയൊരു ആരാധിക ആയിരുന്നു. ഒരു സ്ത്രീയെന്ന നിലയിലും ഭാര്യയെന്ന നിലയിലും അമ്മയെന്ന നിലയിലും മഞ്ജു ചേച്ചിയുടെ വലിയ ഫാനാണ് ഞാൻ. തമ്മിൽ അങ്ങനെ എപ്പോഴും കാണാറില്ല എങ്കിലും ഫോൺ വഴി ഞങ്ങൾ മിക്കവാറും സംസാരിക്കുവായിരുന്നു.

ഞങ്ങളുടെ രണ്ടുപേരുടെയും പിറന്നാൾ ഒരേ മാസമാണ്. 10 ന് ചേച്ചിയുടേയും 19ന് എന്റേയും. അതുകൊണ്ടുതന്നെ ഞങ്ങൾ രണ്ടുപേരും പിറന്നാൾ അങ്ങോട്ടും ഇങ്ങോട്ടും മറക്കാറില്ല. പരാസ്പരം വിളിച്ച് വിഷ് ചെയ്യാറുമുണ്ട്. ആരുടെയെങ്കിലും കല്യാണ ചടങ്ങിലോ മറ്റോ വെച്ചാണ് ഞങ്ങൾ കാണാറുള്ളത്. ഞങ്ങള്‍ക്കിടയില്‍ ഒരിക്കലും ഒരു തെറ്റിദ്ധാരണയും ഉണ്ടായിട്ടില്ല. കാരണം അങ്ങനെയൊരു തെറ്റിദ്ധാരണ ഉണ്ടായിരുന്നുവെങ്കില്‍ അതെനിക്ക് പെട്ടെന്ന് മഞ്ജു ചേച്ചിയുടെ സംസാരത്തില്‍ നിന്നും മനസ്സിലായേനെ. എനിക്കൊരുപാട് ബഹുമാനമുള്ള ആര്‍ടിസ്റ്റ് എന്ന് പറയാന്‍ പാടില്ല അതിലുപരി എന്റെ സ്വന്തം ചേച്ചി തന്നെയാണ് എനിക്ക്. അങ്ങനെയാണ് ഞാന്‍ മഞ്ജു ചേച്ചിയെ കാണുന്നത്.

മഞ്ജു ചേച്ചി സിനിമയേക്കാൾ കൂടുതൽ സ്നേഹിച്ചത് അവരുടെ കുടുംബത്തെ ആയിരുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്, അത് അല്ലാതെ സിനിമയിൽ അഭിനയിക്കാത്തത് ഒരു നഷ്ടമായി തോനുന്നു എന്ന് എനിക്ക് തോന്നിയിട്ടില്ല, കാരണം ഞാന്‍ മഞ്ജു ചേച്ചിയോട് സംസാരിക്കുമ്പോള്‍ എവിടുന്നാ സംസാരിക്കുന്നത്, ഇപ്പോഴത്തെ സിനിമ ഏതാണ്, ഏത് ലൊക്കേഷനിലാണ് എന്നൊന്നും എന്നോട് ചോദിച്ചിട്ടില്ല. അച്ഛനും അമ്മയ്ക്കും സുഖമാണോ, മറ്റേ സ്ഥലത്തേക്ക് പോവാറുണ്ടോ, ഇന്ന് അമ്പലത്തിലേക്ക് പോയോ ഇങ്ങനെയുള്ള കാര്യങ്ങലാണ് ഞങ്ങള്‍ കൂടുതലും  സംസാരിച്ചിരുന്നത്.

അവർക്ക് സിനിമ ഉപേക്ഷിച്ചത് കൊണ്ട് ഒരു വിഷമം ഉണ്ടായിരുന്നു എങ്കിൽ അതെനിക്ക് മനസികയുമായിരുന്നു, അങ്ങനെ പറയാൻ കാരണം, അത്തരത്തിൽ ഒരു  വിഷമം അവരുടെ  ഉള്ളിലുണ്ടെങ്കില്‍ അത്  അവരുടെ സംസാരത്തിലും ആറ്റിറ്റിയൂഡിലും നമുക്ക്  മനസിലാകും. അങ്ങനെ എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. അപ്പോൾ മഞ്ജു വാര്യര്‍ വിവാഹ ശേഷം അഭിനയം നിര്‍ത്തിയത് നന്നായോ എന്നും അവതാരകന്‍ കാവ്യയോട് ചോദിച്ചിരുന്നു. അതിനു കാവ്യയുടെ മറുപടി,

ഒരു പക്ഷെ ചേച്ചി ആ സമ യത്ത് അഭിനയം നിർത്തിയത് കൊണ്ടാണ് ഇപ്പോഴും പ്രേക്ഷകർ അവരെ ഇത്രത്തോളം സ്നേഹിക്കുന്നത്, കാരണം പീക്കായിട്ടുള്ള സമയത്താണ് ചേച്ചി പോയത്, നമുക്ക് അവരെ കണ്ട് കൊതി തീർന്നില്ല, പിന്നീട് ഒരുപാട് കാലം അഭിനയിച്ചിരുന്നെങ്കില്‍ ഈ ഒരു വില ഒരു പക്ഷെ കിട്ടുമായിരുന്നില്ല.  കുടുംബത്തിന് പ്രാധാന്യം കൊടുത്താണ് ചേച്ചി അഭിനയ ലോകത്ത് നിന്നും മാറിയത്. എന്ന് പറയും പോലെ തന്നെ ഭാര്യ, അമ്മയെന്ന നിലയിലും അവരെ നമ്മള്‍ അഭിനന്ദിച്ചേ മതിയാവുള്ളൂയെന്നുമായിരുന്നു കാവ്യ മാധവന്‍ ആ അഭിമുഖത്തിൽ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *