‘ഞാന്‍ ചെന്ന് എത്തിപ്പെട്ട സ്ഥലം എനിക്ക് പറ്റുന്നതല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഞാൻ ആ തീരുമാനം എടുത്തത്’ ! പലരും കൂടെ നിന്ന് ചതിച്ചവരുണ്ട് ! ! കാവ്യ പറയുന്നു !

മലയാളികളുടെ ഇഷ്ട താരമാണ് നടി കാവ്യാ മാധവൻ നടിയുടെ ഓരോ വാർത്തകളും വിശേഷങ്ങളും വളരെ വേഗമാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്, അത്തരത്തിൽ കാവ്യ തനറെ അഭിമുഖങ്ങളിൽ പറഞ്ഞ ചില കാര്യങ്ങളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. കാവ്യയുടെ വാക്കുകൾ, ജീവിതത്തില്‍ കല്യാണമാണ് എല്ലാം, അതിനപ്പുറം മറ്റൊന്നുമില്ല എന്നൊക്കെയായിരുന്നു മുന്‍പ് ഞാന്‍ ചിന്തിച്ചിരുന്നത്. എന്റെ വിവാഹജീവിതം ഇങ്ങനെ ആയി പോയതുകൊണ്ടല്ല  കല്യാണത്തിനും അപ്പുറത്തൊരു ലോകമുണ്ട് അല്ലെങ്കിൽ ഒരു ജീവിതമുണ്ട് എന്ന് മനസ്സിലാക്കിയെന്ന് കാവ്യ പറയുന്നു. എന്റെ ഏറ്റവും വിഷമമുള്ള ഘട്ടത്തിൽ  കുടുംബാംഗങ്ങളെല്ലാം ഒരേപോലെ എന്നോടൊപ്പം നിന്നിരുന്നു. അവരുമാത്രമല്ല എന്നെ സ്‌നേഹിക്കുന്നയാളുകളെല്ലാം ആ സമയത്ത് എന്നെ  പിന്തുണച്ചിരുന്നു കാവ്യ പറയുന്നു.

പലരെയും മനസിലാക്കാൻ എനിക്ക് എന്റെ ആദ്യ വിവാഹ മോചനത്തോടെ മനസിലായി. ആ  സമയത്തെ പ്രശ്നങ്ങൾ കൊണ്ടുതന്നെ നമ്മുടെ ആപത്ത് സമയത്ത് ആരൊക്കെ നമ്മുടെ കൂടെ ഉണ്ടാകും എന്നെനിക്ക് മനസിലാക്കൻ സാധിച്ചു, എനിക്ക് സപ്പോര്‍ട്ട് എന്ന നിലയില്‍ എന്നെ വിളിച്ച് സംസാരിച്ച് പിന്നീട് മാറിനിന്ന് കുറ്റം പറയുന്നവരെ കണ്ടു. എന്റെ ഫീല്‍ഡില്‍ തന്നെയുള്ളവരാണ് ഇതിനുപിന്നിൽ.  അത് എനിക്കുവലിയൊരു ഞെട്ടലായിരുന്നു. ഇവരൊക്കെ യഥാര്‍ത്ഥത്തില്‍ ഇങ്ങനെയാണോ എന്ന് അറിഞ്ഞപ്പോള്‍ വല്ലാത്തൊരു വിഷമവും.

ആ വേർപിയലോടെ എന്റെ ഈശ്വര വിശ്വാസം കൂടി. കാരണം ഞാന്‍ ചെന്ന്  എത്തിപ്പെട്ട സ്ഥലം എനിക്ക് പറ്റുന്നതല്ലെന്ന് തിരിച്ചറിയാനും അവിടെ നിന്നും അച്ഛനും അമ്മയ്ക്കും അരികിലേക്ക് എത്തിക്കാനുമായി ഇടപെട്ടത് ഞാൻ വിശ്വസിക്കുന്ന ഈശ്വരൻ  തന്നെയാണ്. വിവാഹം മോചനനത്തുനിനു ശേഷം   ഇനിയെന്ത് എന്നത് എന്നെ സംബദ്ധിച്ച് വലിയൊരു  ചോദ്യമായിരുന്നു. ആ സമയത്തൊക്കെ സിനിമയിലേക്കുള്ള തിരിച്ചുവരവൊന്നും ഞാൻ പ്ലാന്‍ ചെയ്തിട്ടുണ്ടായിരുന്നില്ല.

പക്ഷെ എന്നെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത് ആ വിവാഹ മോചന സമയത്ത് ആവശ്യമില്ലാതെ ദിലീപ് ഏട്ടന്റെ പേര് വലിച്ചിഴച്ചത്തിലാണ്, എന്റെ വിവാഹ മോചനവുമായി അദ്ദേഹത്തിന് യാതൊരു പങ്കുവില്ല. ആ സമയത്തൊക്കെ ദിലീപേട്ടനേക്കാളും ഞാന്‍ എന്റെ സങ്കടങ്ങൾ പങ്കുവെച്ചിട്ടുള്ളത് മഞ്ജു ചേച്ചിയോടാണ്. സിനിമയിലുള്ള ഒരാളെന്ന നിലയില്‍ മഞ്ജു ചേച്ചിയോടാണ് ഞാൻ എന്റെ വിഷമങ്ങൾ  പറയാറുള്ളത്. മഞ്ജു ചേച്ചി എനിക്ക് എന്റെ സ്വന്തം ചേച്ചിയെ പോലെയാണ്.

എന്റെ സ്വപ്‌നം എന്താണെന്ന് ഇവര്‍ക്കെല്ലാം അറിയാം. ഞാന്‍ ഒരുപാട് പൊരുത്തപ്പെടുന്ന സ്വഭാവമുള്ള ആളാണ്. എനിക്ക് അത്രയും പറ്റാത്ത ഒരിടം ആയതുകൊണ്ടാണ് ഞാൻ അവിടെനിന്നും  നിന്നും തിരികെ പോന്നത്, എല്ലാത്തിനും ഒടുവിൽ ഞാൻ സിനിമയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങിയപ്പോൾ മഞ്ജു ചേച്ചിയും ദിലീപേട്ടനുമാണ് എനിക്ക് ഏറ്റവും വലിയ പിന്തുണയും സപ്പോർട്ടും തന്നതെന്നും കാവ്യ പറയുന്നു. ആരാധികയാണ് ഞാൻ, ഒരു ഭാര്യ എന്ന നിലയിലും അമ്മ എന്ന നിലയിലും അതിലുപരി അസാധ്യ പെർഫോർമർ എന്ന നിലയിലും ഞാൻ ചേച്ചിയുടെ ഒരു വലിയ ആരാധികയാണ്. എന്നും കാവ്യാ പറയുന്നു..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *