
‘ജീവിതത്തില്‍ പല മുഹൂര്‍ത്തങ്ങളിലും എനിക്ക് തെറ്റുപറ്റിയിട്ടുണ്ട്’ ! എനിക്കിത് പറ്റുന്ന പണിയല്ല ! ലേഖ ശ്രീകുമാർ തുറന്ന് പറയുന്നു !!
മലയാളത്തിലൂടെ ഏറ്റവും മികച്ച ഗായകരിൽ ഒരാളായ എം ജി ശ്രീകുമാർ, അദ്ദേഹം നമുക്ക് നൽകിയ എത്രയോ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ഇന്നും മലയാളികളുടെ ചുണ്ടിൽ നിന്നും മായാതെ നില്കുന്നു, ലാലേട്ട്ന്റെ സിനിമ ജീവിതത്തിൽ ഒഴിച്ച് മാറ്റാൻ പറ്റാത്ത ഒരാളാണ് എംജി. കാരണം അന്നൊക്കെ മോഹൻലാലിന്റെ ഏത് വിജയ ചിത്രമെടുത്താലും അതിൽ എം ജി യുടെ ഒരു ഗാനം ഉറപ്പായും ഉണ്ടാകും, ഇപ്പോൾ അദ്ദേഹം ടെലിവിഷൻ അവതാരകൻ, വിധികർത്താവ് എന്നീ മേഖലകളിലും വളരെ സജീവമാണ്. എം ജിയെ പോലെ നമുക്ക് ഏറെ പരിചിതയായ ആളാണ് അദ്ദേഹത്തിന്റെ ഭാര്യ ലേഖ ശ്രീകുമാറും.
പ്രണയ വിവാഹമായിരുന്നു ഇവരുടേത്. തങ്ങളുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു. ലേഖ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമാണ്, താരത്തിന് ഒരു യുട്യൂബ് ചാനൽ ഉണ്ട്, അതിൽ കൂടി തനറെ സൗന്ദര്യ രഹസ്യങ്ങളും, കടുംബ വിശേഷങ്ങളും ലേഖ പങ്കുവെക്കാറുണ്ട്, എം ജിയോടൊപ്പം എപ്പോഴും ഒരു നിഴലായി ലേഖയെ നമ്മൾ കാണാറുണ്ട്, ഇപ്പോൾ തന്റെ ജീവിതത്തിൽ തനിക്ക് വഴങ്ങാത്ത ഒരു കാര്യത്തെ പറ്റി തുറന്ന് പറയുകയാണ് താരം.

‘തനറെ ജീവിതത്തില്‍ അഭിനയിക്കാന്‍ പറ്റുന്ന പല മുഹൂര്‍ത്തങ്ങളിലും തനിക്ക് തെറ്റ് പറ്റിയിട്ടുണ്ട്’ എന്നാണ് ലേഖ പറയുന്നത്. അതുകൊണ്ടുതന്നെ അഭിനയം എന്നത് എനിക്ക് പറ്റാത്ത മേഖലയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത് ലേഖ പറയുന്നത്. എന്റെ ചെറുപ്പത്തിൽ എനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ ഒരു അവസരം ലഭിച്ചിരുന്നു. സിനിമയിലെ മിക്കവർക്കും അറിയുന്ന ആളാണ് താര ആര്‍ട്‌സ് വിജയന്‍. എല്ലാവരും സ്‌നേഹത്തോടെ വിജേയട്ടന്‍ എന്നു വിളിക്കും. അദ്ദേഹമായിരുന്നു എനിക്ക് സിനിമയിലൊരു അവസരവുമായി വന്നിരുന്നത്. പക്ഷെ എനിക്ക് അന്നൊക്കെ താല്‍പര്യം സിനിമയോടല്ലായിരുന്നു മറിച്ച് നൃത്തത്തോട് ആയിരുന്നു. ക്ലസ്സിക്കളായി നൃത്തം പഠിക്കാനും, ഒരു നൃത്ത വിദ്യാലയം നടത്തണം എന്നൊക്കെയൊരു ആഗ്രഹം. അതുകൊണ്ടു തന്നെ അഭിനയം എനിക്ക് പറ്റുന്ന കാര്യമല്ല വിജയേട്ടാ എന്നു പറഞ്ഞ് അതില്‍ നിന്നും ഒഴിവാകുക ആയിരുന്നു എന്നും ലേഖ പറയുന്നു.
അടുത്തിടെ ടോപ് സിംഗറിൽ എംജി യോടൊപ്പം അതിഥിയായി എത്തിയപ്പോൾ ദീപക് ദേവ് ലേഖയോട് ചോദിച്ചിരുന്നു ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്താണെന്ന്, അന്ന് ലേഖയുടെ മറുപടി ഏറെ വൈറലായിരുന്നു, സ്നേഹിക്കുന്ന ഭർത്താവ് ഉണ്ടെങ്കിൽ ഏത് ഭാര്യയും സുന്ദരിയായിരിക്കും എന്നാണ് താര പത്നി പറഞ്ഞിരുന്നത്. താൻ ഒന്നും പറയാതെ, ആവിശ്യപെടാതെ തനിക്കായി വേണ്ടതൊക്കെ കണ്ടറിഞ്ഞ് ചെയ്യുന്ന ആളാണ് അദ്ദേഹം, കൂടാതെ എന്റെ ഭർത്താവ് എന്ത് ചെയ്യുന്നതും തനിക്ക് ഇഷ്ടമാണ്’ എന്നും എം ജിയെകുറിച്ച് ലേഖ പറഞ്ഞിരുന്നു.
Leave a Reply