‘എനിക്കൊരു മകളുണ്ട്’ ! ജീവിത സാഹചര്യങ്ങൾ ഏല്ലാവർക്കും അറിയാവുന്നതാണ് ! ലേഖ ശ്രീകുമാർ ആ രഹസ്യം തുറന്ന് പറയുന്നു !

മലയാളികളുടെ ഇഷ്ട താര ജോഡികളാണ് എംജി ശ്രീകുമാറും ലേഖ ശ്രീകുമാറും. ഇവരുടെ പ്രണയവും ഒളിച്ചോട്ടവും ശേഷമുള്ള വിവാഹ ജീവിതവും അങ്ങനെ എല്ലാം ഇരുവരും തുറന്ന് പറഞ്ഞിട്ടുണ്ട്. ലേഖ ആദ്യം മറ്റൊരു വിവാഹം കഴിച്ചിരുന്നു, ആ ബന്ധത്തിൽ അവർക്ക് ഒരു മകളുമുണ്ട് എന്ന് നമുക്ക് ഏവർക്കും അറിയാവുന്ന കാര്യമാണ്. ആ ബന്ധം വേർപിരിഞ്ഞ ശേഷമാണ് എംജി യുമായി പ്രണയത്തിലാകുന്നതും വിവാഹിതരാകാതെ ഒരുമിച്ച് ജീവിക്കുകയുമായിരുന്നു.

പക്ഷെ വളരെ അപ്രതീക്ഷിതമായി ഒരു വാരികക്ക് നൽകിയ അഭിമുഖം പ്രസിദ്ധീകരിച്ചപ്പോൾ അതിൽ തനറെയും ലേഖയുടെയും ചിത്രം അടിച്ചു വരികയും ശേഷം നാട്ടുകാരും വീട്ടുകാരും സംഭവം അറിഞ്ഞതോടെ അവിടെ നിന്നും നാടുവിടുകയും ആ ഓട്ടം ഒടുവിൽ മൂകാംബിക ക്ഷേത്രത്തിൽ ചെന്ന് നിൽക്കുകയും അവിടെ വെച്ച് വിവാഹിതരാകുകയുമായിരുന്നു. പലപ്പോഴും ഭർത്താവിന്റെ സ്നേഹത്തോടെ കുറിച്ചും ദാമ്പത്യ ജീവിതത്തിന്റെ വിജയത്തെ കുറിച്ചുമെല്ലാം വാചാലയായി ലേഖ തനറെ യുട്യൂബ് ചാനലിൽ എത്താറുണ്ട്.

അത്തരത്തിൽ ഇപ്പോൾ ആദ്യമായി തന്റെ മകളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ലേഖ. എനിക്കൊരു മോളുണ്ടെന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. കല്യാണം കഴിഞ്ഞു അമേരിക്കയിലാണ്. വളരെ സന്തോഷവതിയായി ജീവിക്കുന്നു, അവരും അവിടെ ഹാപ്പിയാണ്, ഞങ്ങളും ഹാപ്പിയായി ഇരിക്കുന്നു എന്നാണ് ലേഖ പറഞ്ഞത്. കൂടാതെ ശ്രീകുട്ടനെ വിവാഹം കഴിക്കാനുള്ള തീരുമാനമെടുത്തത്, പാട്ട് കേട്ട് എടുത്തതൊന്നും   ആയിരുന്നില്ല. പരസ്പരം പൂർണ്ണമായും മനസിലാക്കിയ ശേഷം എടുത്ത തീരുമാനം ആയിരുന്നു ഇതെന്നും ലേഖ പറയുന്നു.

കാരണം ജീവിതത്തിൽ മുമ്പ് അനുഭവം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ രണ്ടാമതും ആ തെറ്റ് ആവർത്തിക്കരുത് എന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വേണ്ടത്ര മുൻകരുതൽ എടുത്തിരുന്നു. തീരുമാനം എടുക്കാൻ തനിക്കായിരുന്നു പ്രയാസം കാരണം ഉത്തരവാദിത്വങ്ങൾ ക്ലിയർ ചെയ്യാൻ ഉണ്ടായിരുന്നു. അതിനെല്ലാം ശേഷമാണു വിവാഹിതരായത്  എന്നും ലേഖ പറയുന്നു. കൂടാതെ അടുത്തിടെ തങ്ങളുടെ മത വിശ്വാസത്തെ കുറിച്ചൊക്കെ ഒരുപാട് വാർത്തകൾ വന്നിരുന്നു.

മതത്തിൽ ഉപരി മനുഷ്യരായി ജീവിക്കാനാണ് ഇഷ്ടം, പിന്നെ ഹിന്ദു മതത്തിൽ ജനിച്ചു എങ്കിലും മറ്റെല്ലാ മതത്തിൽ ഉള്ള ദൈവങ്ങളെയും ബഹുമാനിക്കുന്നുണ്ട്. വിശ്വസിക്കുന്നുണ്ട്.  ചെറുപ്പത്തിൽ ഒരിക്കലും അന്യ മതക്കാരോട് മിണ്ടരുതെന്ന് രക്ഷിതാക്കൾ പഠിപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ എല്ലാ ദൈവങ്ങളിലും ബഹുമാനം ഉണ്ട് എന്നും ലേഖ പറയുന്നു. കൂടാതെ പലരും ലേഖയോട് ചോദിക്കുന്നത് ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്താണെന്നാണ്, അതിനുത്തരം ഒന്നേ ഉള്ളു ‘സ്നേഹിക്കുന്ന ഭർത്താവുണ്ടെങ്കിൽ ഏതൊരു ഭാര്യയും സുന്ദരിയായിരിക്കും എന്നാണ് ലേഖ മറുപടിയായി പറഞ്ഞത്. താൻ ഒന്നും പറയാതെ, ആവിശ്യപെടാതെ തനിക്കായി വേണ്ടതൊക്കെ കണ്ടറിഞ്ഞ് ചെയ്യുന്ന ആളാണ്‌ അദ്ദേഹം, കൂടാതെ എന്റെ ഭർത്താവ് എന്ത് ചെയ്യുന്നതും തനിക്ക് ഇഷ്ടമാണ്’ എന്നും എംജിയെകുറിച്ച് ലേഖ പറയുന്നു.

കൂടാതെ മോൺസണെ കുറിച്ച് എംജി പറയുന്നതിങ്ങനെ ഞാനൊരു ശുദ്ധനായതുകൊണ്ട് അയാൾ പറഞ്ഞത് വിശ്വസിച്ചു. രണ്ട് വര്‍ഷത്തിന് ശേഷം ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നൊന്നും അന്ന് വിചാരിച്ചില്ല. ആരൊക്കെയോ പറഞ്ഞത് കേട്ടാണ് അയാളുടെ വീട് കാണാന്‍ ഞാനും ലേഖയും പോയത്. അത് കണ്ട് തിരികെ പോന്നു എന്നല്ലാതെ വേറൊന്നും ഉണ്ടായിട്ടില്ല, ആ മോതിരം ഇടാൻ തന്നതാണ്, തിരിച്ചു കൊടുക്കണം എന്നും പറഞ്ഞിരുന്നു. അദ്ദേഹം പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *