‘സൗന്ദര്യ റാണി’ ലേഖ ശ്രീകുമാറിന്റെ അധികം ആർകും അറിയാത്ത വിശേഷങ്ങൾ ഇങ്ങനെ !!!
മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരനായ ഗായകനാണ് എംജി ശ്രീകുമാർ. പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ എല്ലാം അന്ന് എം ജി യുടെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ഉണ്ടായിരുന്നു. ഇന്നും നമ്മളിൽ പലരും കേൾക്കുന്ന ഗാനങ്ങളിൽ എം ജി യുടെ ഒരു ഗാനമെങ്കിലും ഉണ്ടാകാതിരിക്കില്ല. ഗാന രചയിതാവ് എന്ന നിലയിലും തന്റെ കഴിവ് തെളിയിച്ച അദ്ദേഹം ഇപ്പോൾ ടെലിവിഷൻ മ്യൂസിക് റിയാലിറ്റി ഷോകളിൽ നിറ സാന്നിധ്യമാണ്.
അദ്ദേഹത്തെ പോലെത്തന്നെ നുമ്മക്ക് ഏറെ പരിചിതയായ ആളാണ് അദ്ദേഹത്തിന്റെ പ്രിയ സഹധർമ്മിണി ലേഖ ശ്രീകുമാർ. പ്രണയ വിവാഹമായിരുന്നു ഇവരുടേത്, മിക്ക സ്റ്റേജ് ഷോകളിലും, അവാർഡ് നിശകളിലും ശ്രീകുമാർ ഉള്ള സ്ഥലങ്ങൾ അത്രയും അദ്ദേഹത്തിന് കൂട്ടായി ലേഖയേയും കണ്ടിട്ടുണ്ട്. ആദ്യമൊക്കെ ലേഖയെ ചുറ്റി പറ്റി പല അഭിപ്രയങ്ങളും നില നിന്നിരുന്നു, വലിയ ജാഡക്കാരിയാണ്, പത്രാസുകാരിയാണ് എന്നൊക്കെ. പക്ഷെ ലേഖയെ അടുത്തറിയുന്നവർ അത് തെറ്റായ ഒരു വർത്തയാണെന്നു പലപ്പോഴും തുറന്ന് പറഞ്ഞിരുന്നു.
കൂടാതെ ലേഖ അടുത്തിടെ ഒരു യുട്യൂബ് ചാനൽ തുടങ്ങിയിരുന്നു, അതിലെ വീഡിയോകളിൽ നിന്നും അവർ വളരെ സിംപിളായ ഒരു വ്യക്തിയാണെന്ന് ഏവർക്കും മനസ്സിലായിരുന്നു. ലേഖയെ കണ്ടിട്ടുള്ള എല്ലാവർക്കും അറിയാം അതി സുന്ദരിയാണ് ലേഖ, ഏവർക്കും അറിയേണ്ടത് നടിയുടെ സൗന്ദര്യ രഹസ്യമാണ്. തന്റെ പല വീഡിയോകളിലൂടെ ലേഖ അതെല്ലാം തുറന്ന് പറഞ്ഞിരുന്നു.
അതിൽ ഏറ്റവും പ്രധാനമായി നടി പിന്തുടരുന്ന ചില ജീവിത ചിട്ടകളുടെയും ശീലങ്ങളുടെയും ഫലമാണ് എന്നാൽ ലേഖ തന്നെ തുറന്ന പറയുന്നത്, അതിൽ പ്രധാനമായും മൂന്ന് നേരം ഭക്ഷണം കഴിക്കും എങ്കിലും ഭക്ഷണത്തിന്റെ അളവ് വളരെ കുറച്ചിരിക്കുകയാണ് താരം. മാത്രമല്ല അവർ ഒരിക്കൽ പോലും ഭക്ഷണം ഒഴിവാക്കില്ല. ഭക്ഷണം കഴിക്കുന്നതിൽ കൃത്യ നിഷ്ഠത പാലിക്കുന്നത് തന്റെ രീതി ആണെന്നും. ഇഷ്ടവിഭവങ്ങളിൽ മുന്തിരി ഇട്ട തൈര് സാധമാണ് ഏറെ പ്രിയം എന്നും ലേഖ പറയുന്നു.
അതുമാത്രമല്ല മനസിന്റെ ശാന്തത, താൻ ഒന്നിനെ കുറിച്ച് ഓർത്തും ടെൻഷൻ അടിക്കാറില്ല, മനസ് എപ്പോഴും ഫ്രീ ആക്കി വെക്കും, പിന്നെ സംഗീതം കേൾക്കും, ഭക്തി സ്തുതികൾ എന്നും ചൊല്ലും, കൂടാതെ തന്റെ വസ്ത്ര തരത്തിൽ താൻ ഒരുപാട് ശ്രദ്ധിക്കാറുണ്ട്, സാരി ജീൻസ് കുർതി എന്നിവ തുടങ്ങി ഓരോന്ന് ധരിക്കുമ്പോഴും അതിന് അനുസൃതമായി കളർ കോഡും ഡിസൈനും തനിക്ക് ഉണ്ടാകുമെന്നും ലേഖ പറയുന്നു.
അതുമാത്രമല്ല തന്റെ വസ്ത്രങ്ങൾ ഡിസൈൻ ചെയ്യാൻ തനിക്ക് സ്വാന്തമായി ഒരു ഓൺലൈൻ ഡിസൈൻ ഷോപ്പും ഉണ്ടെന്നും ലേഖ പറയുന്നു. അതിലൊക്കെ ഉപരി തന്റെ സൗന്ദര്യത്തിന്റെ രഹസ്യം തനറെ ഭർത്താവ് ആണെന്നും ലേഖ പറയുന്നു. ‘സ്നേഹിക്കുന്ന ഭർത്താവുണ്ടെങ്കിൽ ഏതൊരു ഭാര്യയും സുന്ദരിയായിരിക്കും എന്നാണ് ലേഖ മറുപടിയായി പറഞ്ഞത്. താൻ ഒന്നും പറയാതെ, ആവിശ്യപെടാതെ തനിക്കായി വേണ്ടതൊക്കെ കണ്ടറിഞ്ഞ് ചെയ്യുന്ന ആളാണ് അദ്ദേഹം, കൂടാതെ എന്റെ ഭർത്താവ് എന്ത് ചെയ്യുന്നതും തനിക്ക് ഇഷ്ടമാണ്’ എന്നും എംജിയെകുറിച്ച് ലേഖ പറയുന്നു.
Leave a Reply