
‘ചേച്ചിക്കും ചേട്ടനും ഞങ്ങൾ എല്ലാവരുമുണ്ട്’ ! ‘ഇനി ഒരിക്കലൂം അങ്ങനെ പറയരുത്’ ! നിങ്ങള്‍ ഒറ്റക്കല്ല ! ശ്രീകുമാറിനേയും ലേഖയേയും ആശ്വസിപ്പിച്ച് ആരാധകർ !
മലയാളികളുടെ പ്രിയങ്കരനായ പിന്നണി ഗായകനാണ് എംജി ശ്രീകുമാർ, നമ്മൾ ഇപ്പോഴും കേൾക്കാൻ കൊതിക്കുന്ന ഒരുപാട് മനോഹര ഗാനങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ചിരുന്നു. അദ്ദേഹം ഇപ്പോൾ പിന്നണി ഗാന രംഗത്ത് അത്ര സജീവമല്ലെങ്കിലും റിയാലിറ്റി ഷോകളിൽ നിറ സാന്നിധ്യമാണ്. അദ്ദേഹത്തിന്റെ പഴയതും പുതിയതുമായ ഗാനങ്ങൾ ഒരുപോലെ തലമുറ വ്യത്യാസമില്ലാതെ എല്ലാവരും ഞെഞ്ചിലേറ്റിയിരിക്കുകയാണ്. അദ്ദേഹത്തെ പോലെ ഏവർക്കും വളരെ പരിചിതയായ ആളാണ് അദ്ദേഹത്തിന്റെ ഭാര്യ ലേഖ ശ്രീകുമാർ.
ലേഖ സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമാണ്, താരത്തിന് ഒരു യൂട്യൂബ് ചാനലുമുണ്ട്. അതിൽ കൂടി തനറെ സൗന്ദര്യ രഹസ്യങ്ങളും, കടുംബ വിശേഷങ്ങളും ലേഖ പങ്കുവെക്കാറുണ്ട്, എം ജി യോടൊപ്പം എപ്പോഴും ഒരു നിഴലായി ലേഖയെ നമ്മൾ കാണാറുണ്ട്. ഇരുവരുടെയും പ്രണയവും, വിവാഹവും, ദാമ്പത്യ ജീവിതത്തിന്റെ വിജയത്തെ കുറിച്ചും ഇവർ തുറന്ന് പറയാറുണ്ട്. ഇപ്പോൾ അടുത്തിടെ ഓണത്തിന് തങ്ങളുടെ വിശേഷങ്ങൾ കുറിച്ചും, ഓണ ആഘോഷങ്ങളെ കുറിച്ചുമൊക്കെ ഇവരുടെ യുട്യൂബ് ചാനൽ വഴി പങ്കുവെച്ചിരുന്നു.
ഭർത്താവിന് തന്റെ സ്വന്തം കൈ കൊണ്ട് വീട്ടിൽ തന്നെ ഉണ്ടാക്കിയ സദ്യയാണ് ലേഖ വിളമ്പിയത്, സാധാരണ പോലെ പച്ചക്കറി വിഭവങ്ങളാണ് ഇവർ തയാറാക്കിയത്. ഓണത്തിന് തലേ ദിവസം തൊട്ടേ സദ്യക്ക് വേണ്ട തയാറെടുപ്പുകൾ ലേഖ തുടങ്ങിയതാണെന്നും ഇവർ വിഡിയോയിൽ പറയുന്നുണ്ട്. എംജിയുടെ പ്രിയപ്പെട്ട പായസമായ പാലടയും ലേഖ തയ്യാറാക്കിയിരുന്നു. പ്രേക്ഷകര്‍ക്ക് വേണ്ടി ഒരു ഓണം സ്പെഷ്യല്‍ ഗാനവും എംജി ആലപിച്ചിരുന്നു. കൂടാതെ പ്രേക്ഷകരോട് അവരുടെ ഓണ വിശേഷങ്ങളും ലേഖ തിരക്കുന്നുണ്ട്. കൂടാതെ ഈ വിഡിയോയിൽ ലേഖ ഒരു വാക്ക് പറഞ്ഞത് ആരാധക്ക് ഏവരെയും സങ്കടപെടുത്തിയിരിക്കുകയാണ്..

പ്രേക്ഷകരുടെ ഓണവിശേഷം ചോദിക്കുന്നതിനോടൊപ്പം തങ്ങള്‍ക്ക് ഓണമാഘോഷിക്കാൻ ആരുമില്ലെന്നും, ആകെ ഉണ്ടായിരുന്ന അച്ഛനും അമ്മയുമായിരുന്നു അവരും ഇപ്പോഴില്ല എന്നും, ഞങ്ങൾക്ക് ഞങ്ങൾ മാത്രമാണ് ഇപ്പോൾ ഉള്ളതെന്നും ലേഖ പറയുന്നു. എന്നാൽ ലേഖയുടെ ഈ വാക്കുകൾ അവരെ സ്നേഹിക്കുന്ന ഒരുപാട് പേർക്ക് വിഷമം ഉണ്ടാക്കിയിരുന്നു, അവരെല്ലാം ഒരേപോലെ ലേഖയെ ആശ്വസിപ്പിച്ചിരുന്നു. ഇനി ഒരിക്കലും അങ്ങനെ പറയരുത് എന്നും ചേച്ചിക്കും ചേട്ടനും ഞങ്ങള്‍ ഒത്തിരി പേര് ഉണ്ട്, എല്ലാവരും കൂടെ ഉണ്ട്. ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഇഷ്ടം ആണ്, ഒരിക്കലും നിങ്ങള്‍ ഒറ്റക്കല്ല, ഞങ്ങളൊക്കെ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. ആളുകളുടെ എണ്ണത്തിലൊന്നും ഒരു കാര്യവുമില്ല, നമ്മളെ സ്നേഹിക്കുന്ന ഒരാൾ തന്നെ ധാരാളമാണ് എന്നും ഒരുപാട് കമന്റുകളാണ് ലേഖക്ക് ലഭിക്കുന്നത്.
എംജി ശ്രീകുമാറിനും ലേഖക്കും ഇതുവരെ മക്കൾ ഇല്ല, അതുകൊണ്ടു കൂടിയാണ് ലേഖയുടെ ആ വാക്കുകൾ പ്രേക്ഷകരിൽ ഇത്രയും വിഷമം ഉണ്ടാക്കിയത്. ഇവരുടെ പരസ്പര സ്നേഹത്തെ കുറിച്ചും ആരധകർ എടുത്ത് പറയുന്നു. ഇത്രയും നാളത്തെ ദാമ്പത്യ ജീവിതത്തിൽ ഇതുവരെ ഒരു പിണക്കം പോലും തമ്മിൽ ഉണ്ടായിട്ടില്ല എന്നാണ് ഇവർ ഇരുവരും പറയുന്നത്.
Leave a Reply