സംഗീതം നിന്റെ രക്തത്തിൽ ഉള്ളതാണ്, എന്റെ പ്രിയപ്പെട്ട മകനേ ഒരുപാട് ദൂരം പോവാനുണ്ട്’ ! അച്ഛൻ എന്ന നിൽയിൽ അഭിമാനം തോന്നിയ നിമിഷമാണ് ! ഗോപിയുടെ കത്ത് !

ഇന്ന് മലയാള ഇന്ത്യൻ സിനിമ രംഗത്ത് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിട്ടുള്ള സംഗീത സംവിധായകരിൽ ഒരാളാണ് ഗോപി സുന്ദർ. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും ഇപ്പോൾ ഗോപി വളരെ തിരക്കിലാണ്. അദ്ദേഹത്തിന്റെ വ്യക്തി ജീവിതം പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ വലിയ വാർത്ത ആകാറുണ്ട്. ഗോപിയുടെ ജീവിതത്തിലെ മൂന്നാമത്തെ സ്ത്രീയാണ് അമൃത സുരേഷ്. പ്രിയയാണ് അദ്ദേഹത്തിന്റെ ആദ്യ ഭാര്യ, നിയമപരമായി വിവാഹിതരായ ഇവർക്ക് രണ്ടു ആൺ മക്കളുണ്ട്. മാധവ്, യാദവ് എന്നിങ്ങനെ രണ്ടു മക്കളാണ്. അതിൽ മൂത്ത മകൻ മാധവ് അച്ഛന്റെ പാത പിന്തുടർന്ന് സംഗീത ലോകത്ത് തന്നെയാണ് ശ്രദ്ധ കൊടുത്തിരിക്കുന്നത്.

സമൂഹ മാധ്യമങ്ങളിൽ വളരെ ആക്റ്റീവ് ആണ് മാധവ്. ഒരു ഗിറ്റാറിസ്റ്റ് കൂടിയായ മാധവിന്റെ വിഡിയോകൾ ഇപ്പോൾ വളരെ ശ്രദ്ധ നേടുന്നുണ്ട്.  സ്റ്റേജ് ഷോകളും ചെയ്യുന്ന മാധവ്  തങ്ങളുടെ അമ്മക്ക് ഒപ്പമുള്ള ഓരോ സന്തോഷ നിമിഷവും പോസ്റ്റ് ചെയ്യാറുണ്ട്. അതെല്ലാം ആരാധകർക്ക് ഇടയിൽ വലിയ സ്വീകാര്യതാണ് ലഭിക്കുന്നത്. സംഗീത ലോകത്തേക്ക് ചുവട് വെച്ച മകൻ മാധവിന് ആശംസകൾ അറിയിച്ചുകൊണ്ട് ഗോപി സുന്ദർ പങ്കുവെച്ച കുറിപ്പ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുകയാണ്.

മകന് വേണ്ടി ഗോപി കുറിച്ചത് ഇങ്ങനെ, അച്ഛനെന്ന നിലയില്‍ എനിക്ക് അഭിമാനം തോന്നിയ നിമിഷമാണ്, പ്രിയപ്പെട്ട മകനേ ഒരുപാട് ദൂരം പോവാനുണ്ട്. ആത്മസമര്‍പ്പണത്തോടെ മുന്നേറുക, സംഗീതം നിന്റെ രക്തത്തിലുണ്ടെന്നുമായിരുന്നു ഗോപി സുന്ദര്‍ പറഞ്ഞത്. പക്ഷെ അച്ഛനെ കുറിച്ച് വളരെ രൂക്ഷ ഭാഷയിലാണ് മാധവ് എപ്പോഴും സംസാരിക്കാറുള്ളത്. അത്തരത്തിൽ മാധവ് ഗോപിയെ കുറിച്ച് പറഞ്ഞിരുന്നത് ഇങ്ങനെ, അച്ഛന്റെ മോശം സ്വഭാവങ്ങളും ഒരിക്കലും ഞങ്ങളെ സ്വാധീനിക്കുക പോലുമില്ല, ഒരിക്കലും അച്ഛനെ പോലെ ആകാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്നുമാണ് മാധവ് പറഞ്ഞത്.

ആരാധകരുടെ കമന്റുകൾക്ക് മറുപടി നൽകാനും മാധവ് ശ്രദ്ധിക്കാറുണ്ട്. ഒരു സുഹൃത്ത് മാധവിനോട് കമന്റായി പറഞ്ഞത് നിങ്ങള്‍ നിങ്ങളുടെ അമ്മയ്ക്ക് കൂടുതല്‍ പിന്തുണ നല്‍കുക എന്നും നിങ്ങള്‍ നിങ്ങളുടെ കുടുംബത്തെ സ്‌നേഹിക്കുന്ന ഒരുദിവസം നിങ്ങള്‍ നിങ്ങളുടെ അമ്മയുടെ സ്‌നേഹം തിരിച്ചറിയുമെന്നുമാണ്. ആ നിമിഷത്തിനായി കാത്തിരിക്കുന്നുവെന്നും തീര്‍ച്ചയായും അദ്ദേഹം നിങ്ങളുടെ അടുത്തേക്ക് തിരിച്ചു വരും എന്നുമായിരുന്നു. എന്നാൽ അതിന് മാധവിന്റെ മറുപടി ഇങ്ങനെ ആയിരുന്നു. അച്ഛന്‍ തിരിച്ചു വരുമെന്ന കാര്യത്തില്‍ തനിക്ക് ഒരു പ്രതീക്ഷയുമില്ല. അദ്ദേഹം ഒരിക്കലും തിരിച്ചു വരില്ലെന്നും ആ മടങ്ങിവരവ് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അങ്ങനെ ഒരു കാര്യം ആരും പ്രതീക്ഷിക്കേണ്ടെന്നും മാധവ് ഉറപ്പിച്ച് പറയുന്നുണ്ട്. അമ്മയാണ് ഞങ്ങൾക്ക് എല്ലാം.. അമ്മ തന്നെയാണ് ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം എന്നും മാധവ് പറയുന്നു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *