
‘ഇവർ മൂന്ന് പേർക്കും അമ്പലം പണിഞ്ഞത് ഒരേ ആളോ’ ! വിശേഷാൽ പൂജകളും അന്നദാനവും ! മുനിയാണ്ടിയെ തിരഞ്ഞ് ആരാധകർ !
താരങ്ങളോടുള്ള ആരാധന പലപ്പോഴും അതിരുവിടുന്നത് വർത്തയാകാറുണ്ട്. അതിൽ മുൻ നിരയിൽ തമിഴ് നാട്ടുകാർ ആയിരുന്നു കൂടുതലും. അതിനു ഏറ്റവും വലിയ ഉദാഹരണമാണ് ഖുശ്ബുവിന് വേണ്ടിയുള്ള അമ്പലവും, ഖുശ്ബു ഇഡ്ലി അങ്ങനെ രസകരമായ ഒരുപാട് കാര്യങ്ങൾ നമ്മൾ കേട്ടിട്ടുണ്ട്. അത്തരത്തിൽ അടുത്തിടെ ശ്രദ്ധനേടിയ മറ്റൊരു കാര്യമാണ് നമ്മുടെ മലയാള താരങ്ങളുടെ പേരിലുള്ള അമ്പലങ്ങൾ…
ഈ കാര്യം ആദ്യം തുറന്ന് പറഞ്ഞത് നടി ഹണി റോസാണ്. തന്റെ ഒരു തമിഴ് ആരാധകൻ, സ്ഥിരമായി വിളിക്കും. എന്റെ വലിയൊരു ആരാധകനാണ്. തമിഴ് നാട്ടിലെ ഒരു ഗ്രാമ പ്രദേശത്തില്‍ നിന്നുമാണ് വിളിക്കുന്നത്. അദ്ദേഹം പറയുന്നത് അവിടെയൊരു അമ്പലമുണ്ടാക്കിയിട്ടുണ്ട്, ആ അമ്പലത്തിലെ പ്രതിഷ്ഠ ഞാന്‍ ആണെന്നുമാണ്’ എന്നാണ് ഹണി റോസ് പറയുന്നത്. അവിടെ എന്റെ പേരിൽ വിശേഷാൽ പൂജകൾ നടക്കാറുണ്ട് എന്നും അയാൾ പറഞ്ഞിരുന്നു.
പതിവുപോലെ ഇത് താരത്തിന് വലിയ പരിഹാസങ്ങൾ നേടിക്കൊടുത്തു എങ്കിലും, ഹണി റോസ് പറഞ്ഞത് സത്യമാകാനാണ് സാധ്യത എന്നും, തനിക്കും ഇത്തരം ഒരു അനുഭവം ഉണ്ടെന്ന് തുറന്ന് പറഞ്ഞ് സീരിയൽ നടി സൗപർണ്ണികയും രംഗത്ത് വന്നിരുന്നു. ഇതുപോലെ തന്നെ ഒരാൾ തന്നെ സ്ഥിരമായി വിളിക്കും എന്നും മെസേജുകൾ അയക്കും, അയാൾ എന്നോട് പറഞ്ഞതും ഇതേ കാര്യങ്ങളാണ്. എന്റെ പേരിൽ അമ്പലം ഉണ്ടെന്നും പൂജകൾ നടക്കാറുണ്ട് എന്നും, അയാളുടെ പേര് പാണ്ടി എന്നാണ് എന്നും, സൗപർണ്ണിക പറഞ്ഞിരുന്നു.

ഇതിനു ശേഷമാണ് കഴിഞ്ഞ ദിവസം ഇതേ കാര്യം പറഞ്ഞ് ലക്ഷ്മി നായർ രംഗത്ത് വന്നത്. ലക്ഷ്മിയുടെ പേരിൽ ഒരു അമ്പലം ഉണ്ടെന്ന് കേട്ടല്ലോ സത്യമാണോ എന്ന് അവതാരകന്റെ ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെ, അങ്ങനൊരു സംഭവമുണ്ടെന്ന് ലക്ഷ്മി നായരും ഉറപ്പിച്ച് പറയുന്നു. മുനിയാണ്ടി എന്നാണ് പുള്ളിയുടെ പേര്. എന്റെ ബെര്‍ത്ത് ഡേയ്ക്ക് അവിടെ വലിയ ആഘോഷമാണ്. പൂജയോ, പായസം വിതരണമോ ഒക്കെ നടക്കാറുണ്ടെന്ന്’ ലക്ഷ്മി പറയുന്നു. എനിക്കത് ഒരു പ്രാവിശ്യം എങ്കിലും ഒന്ന് പോയി കാണണമെന്ന് വലിയ ആഗ്രഹമുണ്ട്. ഇതുവരെ പോകാന്‍ സാധിച്ചിട്ടില്ലെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. തന്റെ ആരാധകന്റെ പേര് മുനിയാണ്ടി എന്നാണ് ലക്ഷ്മിയും പറഞ്ഞത്..
ഇവർ മൂന്ന് പറഞ്ഞത് ഒരേ ആൾ ആണെന്നും, ഇയാൾ ഒരു ഫ്രോഡ് ആകാനാണ് സത്യത എന്നുമുള്ള നിഗമനത്തിലാണ് ഇപ്പോൾ ആരാധകർ അവർ സമൂഹ മാധ്യമങ്ങൾ വഴി ഈ പാണ്ടിയെ കണ്ടെത്താനുള്ള തിരക്കിലാണ് ഇവർ.. ഏതായാലും സംഭവം ഇപ്പോൾ വളരെ ശ്രദ്ധ നേടുകയാണ്….
Leave a Reply