
നല്ല സിനിമകൾ വിജയിപ്പിച്ച ചരിത്രമേ മലയാളികൾക്ക് ഉള്ളു ! 50 കോടി കടന്ന് ഉണ്ണി മുകുന്ദന്റെ ചിത്രം മാളികപ്പുറം ! ആഗോള തലത്തിൽ ചിത്രം കുതിപ്പ് തുടരുന്നു !
മല്ലുസിംഗ് എന്ന ചിത്രത്തിൽ കൂടി മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയ നടൻ ഉണ്ണി മുകുന്ദൻ ഇപ്പോൾ തന്റെ കരിയറിന്റെ മികച്ച ഘട്ടത്തിലാണ് നിൽക്കുന്നത്. ആദ്യമായി ഒരു സോളോ സൂപ്പർ ഹിറ്റ് നേടിയതിന്റെ ത്രില്ലിലാണ് ഉണ്ണി മുകുന്ദൻ, നടന്റെ മേപ്പടിയാൻ എന്ന ചിത്രവും മികച്ച വിജയം നേടിയിരുന്നു എങ്കിലും മാളികപ്പുറം ഇപ്പോൾ പാൻ ഇന്ത്യൻ ചിത്രമായി കുതിപ്പ് തുടരുകയാണ്. വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തിൽ ഉണ്ണി മുകുന്ദനും ബാലതാരങ്ങളും മറ്റ് അഭിനേതാക്കളും തകർത്താടിയ ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഇതിനോടകം ചിത്രം ഇപ്പോൾ അൻപത് കോടിക്ക് മുകളിൽ കളക്ഷൻ നേടിയിരിക്കുകയാണ്.
അതുമാത്രമല്ല നാലാം വാരവും സിനിമ അധിക ഷോയുമായി മുന്നേറുകയാണ്. കുടുംബ പ്രേക്ഷകരാണ് മാളികപ്പുറത്തിന്റെ ഈ വിജയത്തിന്റെ കാരണം. രണ്ടും മൂന്നും ആഴ്ച മിഡിൽ ഈസ്റ്റിലും മറ്റു വിദേശരാജ്യങ്ങളിലും അധികം സ്ക്രീനുകൾ നേടി. യു.കെ., യു.എസ്., സിങ്കപ്പൂർ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ചിത്രത്തിന് ഗംഭീര ബുക്കിംഗ് ആണ്. അവധിയില്ലാത്ത ദിനങ്ങളിലും ബംഗളുരു, മുംബൈ, ഡൽഹി അഹ്മദാബാദ് എന്നിവിടങ്ങളിൽ ചിത്രം മികച്ച റിപ്പോർട്ടുമായി പ്രദർശനത്തിലുണ്ട്. കേരളത്തിൽ മറ്റു റിലീസ് ചിത്രങ്ങളെക്കാളും ‘മാളികപ്പുറം’ ഈ നാലാം വാരത്തിലും ബോക്സ് ഓഫീസിൽ മികച്ച പ്രകടനം നടത്തുകയാണ്. നാലാം വാരം സിനിമ 233ലധികം സ്ക്രീനുകളിൽ പ്രദർശനത്തിലുണ്ട്.

മാളികപ്പുറത്തിന്റെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ജനുവരി 26ന് റിലീസ് ചെയ്യുന്നുണ്ട്. തനിക്ക് ഈ വിജയം അയ്യപ്പൻ അനുഗ്രഹിച്ച് തന്നതാണ് എന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്. താനൊരു കടുത്ത ഈശ്വര വിശ്വാസിയാണ്, അതുകൊണ്ട് തന്നെ എല്ലാം ഭഗവാന്റെ അനുഗ്രഹം എന്നും നടൻ പറയുന്നു. അയ്യപ്പനായി തന്നെ ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. വ്യക്തിപരമായി അങ്ങനെയൊക്കെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാൻ. കുട്ടിക്കാലം മുതൽ ആഗ്രഹിക്കുന്നതാണ്. സ്ക്രീനിൽ അങ്ങനെയൊക്കെ ആയി വരാൻ കഴിഞ്ഞത് ഭയങ്കര ഭാഗ്യമായി കാണുന്നു.
ഈ സിനിമ കണ്ടവരാരും എന്നെ മറക്കില്ല. കുട്ടിക്കാലം മുതൽ ആഗ്രഹിക്കുന്നതാണ്. സ്ക്രീനിൽ അങ്ങനെയൊക്കെ ആയി വരാൻ കഴിഞ്ഞത് ഭയങ്കര ഭാഗ്യമായി കാണുന്നു. ‘ഇനി ഓരോ മണ്ഢലകാലത്തും ഈ സിനിമ ഇങ്ങനെ ആളുകൾ കാണുമ്പോൾ.., അൽപം സെൽഫിഷ് ചിന്തയാണ് എങ്കിലും, അയ്യപ്പനായിട്ട് എന്റെ മുഖമാവും ഇനി ഒരു തലമുറ കാണാൻ പോകുന്നത്. ഞാൻ ഭയങ്കര ഭക്തനാണ്. അതുകൊണ്ട് തന്നെ ഇങ്ങനെയൊരു അവസരം കിട്ടിയപ്പോൾ എനിക്ക് അഭിമാനം തോന്നി. അതുകൊണ്ട് തന്നെ ആ കഥാപാത്രം എന്റെ ഹൃദയത്തോടെ ചേർന്ന് നിൽക്കുന്നതാണ് എന്നും സന്തോഷത്തോടെ നടൻ പറയുന്നു.
Leave a Reply