മക്കളും മരുമക്കളും അവർക്ക് ഇഷ്ടമുള്ള രീതിയിൽ ജീവിക്കട്ടെ ! അകന്ന് കഴിയുമ്പോഴേ ആ സ്നേഹ ബന്ധം അങ്ങനെ നിലനിൽക്കുക ഉള്ളു ! മല്ലിക പറയുന്നു !

മലയാളികൾക്ക് മല്ലിക സുകുമാരൻ എന്നും വളരെ പ്രിയപ്പെട്ടതാണ്. മല്ലികയുടെ ഓരോ അഭിമുഖങ്ങളും വളരെ പെട്ടന്നാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഇപ്പോഴിതാ ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ മല്ലിക പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. മല്ലികയുടെ വാക്കുകൾ ഇങ്ങനെ മക്കൾ വിവാഹം കഴിച്ചേ ശേഷം ഒരുമിച്ചുള്ള പൊറുതി വേണ്ടെന്ന് സുകുവേട്ടനും എന്നോട് പറഞ്ഞിരുന്നു.

ഞാൻ സാധാരണ കാണുന്ന അമ്മായി അമ്മമാരേ പോലെ അല്ല.  ഞാൻ മക്കളുടെയോ മരുമക്കളുടെയോ ഒരു കാര്യങ്ങളിലും ഇടപെടാറില്ല. രണ്ടുപേരും എനിക്ക് സാരിയും സ്വർണ്ണവും എല്ലാം സമ്മാനമായി നൽകാറുണ്ട്. സിനിമയും ബിസിനസുമൊക്കെയായി സജീവമാണ് അവരെല്ലാം. എന്തെങ്കിലും ആവശ്യത്തിന് വിളിക്കുകയാണെങ്കില്‍ അതിന് അനുസരിച്ച് പോവാറുണ്ട്. മക്കളും കൊച്ചുമക്കളും മരുമക്കളുമെല്ലാം വാട്‌സാപില്‍ മെസേജ് അയയ്ക്കാറുണ്ട്.

പിന്നെ താമസവും അടുത്തടുത്താണ്.  തന്റെ വീടിനടുത്താണ് ഇരുവരും താമസിക്കുന്നത് അതുകൊണ്ട് തന്നെ ഇടയ്ക്കിടയ്ക്ക് കാണാൻ വരുമെന്നും എല്ലാവരും ഒരുമിച്ച് പുറത്തുപോകാറുണ്ട്. അതുകൊണ്ട് തന്നെ ആ സ്നേഹ ബന്ധം അങ്ങനെ തന്നെ നിലനിൽക്കും. അതല്ലാതെ ഒന്നിച്ച് താമസിച്ചാൽ ആ ഒരു സ്നേഹം കാണില്ലെന്നും, അവർ അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ അതാണ് നല്ലതെന്നും മല്ലിക കൂട്ടിച്ചേർത്തു. തൻ്റെ എല്ലാ ഇൻ്റർവ്യൂസും കണ്ടിട്ട് പൂർണ്ണിമ കൃത്യമായ അഭിപ്രായങ്ങൾ പറയും അതുപോലെ പ്രർത്ഥനയും നക്ഷത്രയും പറയാറുണ്ടെന്നും മല്ലിക പറയുന്നു.

അതുപോലെ തന്റെ കൊച്ചുമക്കളാണ് തനിക്ക് ഇപ്പോൾ കൂടുതൽ പിന്തുണ എന്നും, കൊച്ചുമക്കളാണ് തനിക്കേറെ പിന്തുണ നൽകുന്നതെന്നും മല്ലിക പറഞ്ഞു. പ്രത്യേകിച്ച്, പൃഥ്വിരാജിന്റെ മകൾ അല്ലിയും ഇന്ദ്രജിത്തിന്റെ രണ്ടാമത്തെ മകൾ നക്ഷത്രയും. പ്രാർത്ഥന വളർന്നത് കൊണ്ട് നോക്കിയും കണ്ടുമൊക്കെയേ പെരുമാറുകയുള്ളൂവെന്നും മല്ലിക പറയുന്നു. അതുപോലെ പൂർണ്ണിമ എന്നെപോലെ സംസാരപ്രിയയാണ്. സുപ്രിയയ്ക്ക് സംസാരം കുറവാണെങ്കിലും സ്നേഹക്കുറവൊന്നുമില്ല. ഞാൻ കൊച്ചിയിൽ ചെന്നാൽ അമ്മ അവിടെയൊന്നും ഉണ്ടാക്കേണ്ടെന്ന് പറയും. സ്വന്തം കാര്യങ്ങളും മക്കളുടെ കാര്യങ്ങളുമൊക്കെയായി തിരക്കിലാണ് അവരെല്ലാം. രണ്ടാളും ഡ്രൈവ് ചെയ്ത് പോയാണ് കാര്യങ്ങളെല്ലാം ചെയ്യുന്നത് എന്നും മല്ലിക പറയുന്നു.

മരുമക്കളുടെ കാര്യത്തിൽ ഞാൻ വളരെ ഭാഗ്യവതിയാണ്. സുപ്രിയ പഠിച്ചതും വളർന്നതുമെല്ലാം പുറത്താണ്, വളരെ ബോൾഡാണ് ഒരുപാട് വായിക്കും. അല്ലാതെ കേരളത്തിലെ ഒരു ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന് രാവിലെ തുളസിക്കതിരും ചൂടി അമ്പലത്തിൽ പോയി ഭഗവാനെ എന്ന് വിളിച്ചുവന്ന ഒരു പാരമ്പര്യമല്ല സുപ്രിയക്ക്. പുറത്ത് വളർന്നതിന്റെ ആ മിടുക്ക് സുപ്രിയയിൽ നമുക്ക് കാണാൻ സാധിക്കുമെന്നും മല്ലിക പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *