സിനിമ വേറെ കുടുംബം വേറെ ! ഞാൻ ചെയ്ത ജോലിക്കുള്ള ശമ്പളം എന്റെ നിർമ്മാതാവായ മരുമകൾ തന്നു ! സുകുവേട്ടന്റെ സാനിധ്യം ഞാനവിടെ അനുഭവിച്ചു ! മല്ലിക സുകുമാരൻ !

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. ഇപ്പോൾ അഭിനയ രംഗത്ത് സജീവമായ മല്ലിക സുകുമാരനും മകൻ പൃഥ്വിരാജൂം ചേർന്ന് ചെയ്ത അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത് ഗോൾഡ് എന്ന സിനിമ ഇപ്പോൾ തിയറ്ററിൽ എത്തിയിരിക്കുകയാണ്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിൽ പൃഥ്വി രാജിന്റെ ‘അമ്മ വേഷത്തിൽ തന്നെയാണ് മല്ലിക സുകുമാരൻ എത്തുന്നത്. ഇപ്പോഴിതാ പൃഥ്‌വി രാജിനൊപ്പമുള്ള അഭിനയത്തെക്കുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചും തുറന്നു പറയുകയാണ് മല്ലിക സുകുമാരൻ.

മല്ലിക എപ്പോഴും തന്റെ മക്കളുടെ വിശേഷങ്ങൾ തുറന്ന് പറയാറുണ്ട്. ഇപ്പോൾ സിനിമയുമായി ബന്ധപ്പെട്ട് മകനുമായി കുറച്ച് അധികം നേരം അടുത്തിരിക്കാൻ കഴിഞ്ഞെന്നും മല്ലിക പറയുന്നു. ഈ സിനിമയിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഭവം എപ്പോഴും ചായയും വടയുമാണ്. ജീവിതത്തിൽ രാജുച്ചേട്ടന് അമ്മ എത്ര വട്ടം ചായയും വടയും ഉണ്ടാക്കി കൊടുത്തിട്ടുണ്ടായിരിക്കും എന്ന് അവതാരകൻ ചോദിക്കുമ്പോൾ മല്ലികയുടെ മറുപടി ഇങ്ങനെ, അയ്യോ എത്രയോ വട്ടം കൊള്ളാം. ഇപ്പോഴല്ലേ കൈയ്യിൽ കിട്ടാത്തത് ആരെയും. ഒരു കല്യാണം ഒക്കെ കഴിയുന്നതുവരെ നമ്മുടെ ചായയും വടയും ഒക്കെ ആയിരുന്നു രുചികരമായ ഭക്ഷണം. ഇപ്പൊ പിന്നെ പല സ്ഥലങ്ങളിലും, ഹോട്ടലുകളിലും ഒക്കെ പോയി ആ രുചിയൊക്കെ അങ്ങുപോയി.

രാജു വീട്ടിൽ ഇരിക്കുന്ന സമയം വളരെ കുറവാണ്, എപ്പോഴും ബിസിയാണ്. അതുകൊണ്ടുതന്നെയാണ് അരികെ കിട്ടാത്തത്.നമ്മളെ അറിയുന്ന ആളുകൾക്ക് അറിയാം ഞാനും രാജുവും വീട്ടിൽ സംസാരിക്കുന്ന പോലെയാണ് അതിലും സംസാരിച്ചിരുന്നത് എന്ന്. എവിടെ ആയാലും ആ കെമിസ്ട്രി ഉണ്ടാകുമല്ലോ. ഒരുപാട് കാലത്തിനു ശേഷമാണു രാജുവിനെ ഇങ്ങനെ ഒരു കഥാപാത്രമായി കാണാൻ കഴിഞ്ഞതെന്ന് ആളുകൾ പറഞ്ഞുവെന്നും മല്ലിക പറയുന്നുണ്ട്. അതുപോലെ ചിത്രത്തിൽ രാജുവിന്റെ അച്ഛനായി സുകുവേട്ടൻ തന്നെയാണ് ഉള്ളത്.

പല സിനിമകളിലും അങ്ങനെ സുകുവേട്ടന്റെ ചിത്രം വച്ചോട്ടെ എന്ന് ചോദിക്കുന്നത് എനിക്ക് ഇഷ്ടമാണ്. കാരണം നമുക്ക് സങ്കടമോ സന്തോഷമോ ഉള്ള സീൻ ആണ് ചെയ്യാൻ ഉള്ളതെങ്കിൽ സുകുവേട്ടന്റെ മുഖത്തേക്ക് നോക്കുമ്പോൾ സങ്കടവും വരും സന്തോഷവും വരും. ബ്രോ ഡാഡിയിൽ രാജുവിന്റെ മുത്തച്ഛൻ ആയിട്ടാണ് എത്തിയതെങ്കിലും ഒരു ചിത്രത്തിലൂടെ എങ്കിലും സുകുവേട്ടന്റെ സാന്നിധ്യം അവിടെ ഉള്ളത് ഒരു സന്തോഷം തന്നെയാണ് നൽകുന്നത്. അതുപോലെ നിർമ്മാണം പൃഥ്വിരാജ് തന്നെ ആയിരുന്നല്ലോ. സുപ്രിയാണ് ണ് ചാർജ്. എനിക്കുള്ള പ്രതിഫലം കൃത്യമായി കിട്ടിയെന്നും. കുടുംബം വേറെ ജോലിയോ വേറെ എന്നും മല്ലിക വ്യക്തമാക്കുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *