ഇത്ര പെട്ടെന്നു പോകേണ്ട ഒരാളല്ല എന്റെ മണി ! ആ സമയത്ത് ഞാൻ അദ്ഭുതത്തോടെയാണ് നോക്കി നിന്നിട്ടുള്ളത് ! ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി മമ്മൂട്ടി !

മലയാള സിനിമക്ക്, സിനിമ പ്രേമികൾക്ക് എല്ലാവർക്കും എന്നും ഒരു നോവായി മാറിയ ഒന്നാണ് കലാഭവൻ മണിയുടെ വേർപാട്. വളരെ അപ്രതീക്ഷിതമായി അദ്ദേഹം നമ്മളെ വിട്ടകന്നിട്ട് ഇപ്പോൾ ആറു വർഷം പൂർത്തിയാകുന്നു. ഇന്നും ആ സത്യം നമ്മളിൽ പലർക്കും ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല എന്നതാണ് മറ്റൊരു സത്യം. ഇപ്പോഴിതാ മണിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. സ്റ്റാർ ആൻഡ് സ്റ്റൈലിൽ എഴുതിയ കുറിപ്പിലാണ് മമ്മൂട്ടി മണിയെന്ന സ്നേഹിതനെയും സഹപ്രവർത്തകനെക്കുറിച്ചും ഓർമിക്കുന്നത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, കാൾ ലൂയിസിനെപ്പോലുള്ളയാൾ എന്നാണ് മണിയെക്കുറിച്ച് വീട്ടിലെ സംസാരങ്ങളിൽ ഞാൻ പറഞ്ഞിരുന്നത്. മണിയെ ആദ്യമായി കണ്ട നാളുകളിൽ എനിക്ക് അദ്ദേഹത്തെ കണ്ടപ്പോൾ അത്‌ലറ്റ് കാൾ ലൂയിസിനെയാണ് ഓർമ വന്നത്. കാൾ ലൂയിസിന്റെ ശരീരഭാഷയ്ക്ക് വേഗവും ദൂരവും താണ്ടുന്ന ആ കായികതാരത്തിനോട് മണിക്ക് ഒരുപാട് സാമ്യമുണ്ടായിരു. ആൾക്കൂട്ടങ്ങളെ ആവേശം കൊള്ളിക്കാൻ എന്നും മണിയുടെ നാടൻ പാട്ടുകൾക്കായിട്ടുണ്ട്. വിദേശരാജ്യങ്ങളിൽ മലയാളം അറിയാത്തവർ പോലും അദ്ദേഹത്തിന്റെ പാട്ടിനൊത്ത് ചുവടുവയ്ക്കുന്നത് അദ്ഭുതത്തോടെയാണ് താൻ നോക്കി നിന്നിട്ടുള്ളത്.

നാടിനെയും നാട്ടുകാരെയും ഇത്രയധികം സ്നേഹിച്ച ഒരു കലാകാരനെ ഞാൻ വേറെ കണ്ടിട്ടില്ല, തൃശ്ശൂർ, ചാലക്കുടി ഭാഗങ്ങളിലെവിടെയെങ്കിലും ഷൂട്ടിങ് നടക്കുന്നതായി അറിഞ്ഞാൽ മണി ആ നിമിഷം ലൊക്കേഷനിൽ എത്തുന്നത് പതിവായിരുന്നു. വരുമ്പോൾ കൈയ്യിൽ ആടും കോഴിയുമെല്ലാം കരുതിയിരിക്കും, കൂടെ പാചകത്തിനൊരാളെയും. മണിയും നന്നായി പാചകം ചെയ്യും. എനിക്കിഷ്ടമുള്ളതെല്ലാം ഉണ്ടാക്കിത്തരും. ഒഴിവുസമയങ്ങളിൽ, ഞങ്ങൾ ഒരുമിച്ചിരുന്ന് ഒരുപാട് സംസാരിക്കും, ആ സംസാരത്തിൽ നിറയെ പാട്ടും തമാശയുമൊക്കയായിരിക്കും.

അവൻ എന്നോട് പറഞ്ഞിരുന്നു പണ്ട് ചെറുപ്പത്തിൽ അവൻ മ്മൂട്ടി ഫാൻസ് അസോസിയേഷൻ നേതാവായിരുന്നുവെന്ന്. അതുകേട്ടപ്പോൾ താൻ ചിരിച്ചൊഴിഞ്ഞെങ്കിലും, എന്നെ വിശ്വസിപ്പിക്കാൻ വേണ്ടി അവൻ കുറേ പഴയ കഥകൾ പറയുമായിരുന്നു. അവൻ ഒരു തെറ്റുചെയ്തതായി അറിഞ്ഞാൽ, വിളിച്ച് ശാസിക്കാനുള്ള അധികാരം മണിയെനിക്ക് നൽകിയിരുന്നു. ഞാൻ വഴക്കുപറയുമ്പോൾ തലകുനിച്ച് കണ്ണുനിറയ്ക്കുന്ന മണിയുടെ ചിത്രം ഇന്നും എന്റെ മനസിലുണ്ട്. അവസാന നാളുകളിൽ കണ്ടതിനെക്കുറിച്ചും അദ്ദേഹം ഓർക്കുന്നുണ്ട്.

ആ സമയത്ത് അവൻ ഒരുപാട് ക്ഷീണിതനായി കാണപ്പെട്ടിരുന്നു, അപ്പോൾ അവനോട് ശാരീരിക ബുദ്ധിമുട്ടുകളെന്തെങ്കിലുമുണ്ടോയെന്ന് അന്വേഷിച്ചിരുന്നു. അപ്പോൾ ചിരിച്ചുകൊണ്ടുള്ള മറുപടി ഇങ്ങനെ ആയിരുന്നു.. പുതിയ സിനിമയ്ക്കുള്ള ഡയറ്റിങ്ങാണെന്നായിരുന്നു എന്നാണ് . മണി ഇത്ര പെട്ടെന്നു പോകേണ്ട ഒരാളല്ല. പക്ഷേ, കാലം തട്ടിപ്പറിച്ചുകൊണ്ടുപോയി. നമുക്ക് കാണികളായി നിൽക്കാനേ കഴിയൂവെന്നാണ് മമ്മൂട്ടി പറയുന്നത്. ഒരിക്കലും നികത്താൻ കഴിയാത്ത വേർപാട് എന്നും അദ്ദേഹം പറയുന്നു…….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *