ഇരയാകാന്‍ നിന്നുകൊടുത്തിട്ട് സഹായം തേടി പരസ്യമായി രംഗത്തുവരുന്നത് ശരിയല്ല ! ഈ ബുദ്ധി ഇപ്പോൾ ആയിരുന്നില്ല കാണിക്കേണ്ടത് ! വിമർശനവുമായി മംമ്ത മോഹൻദാസ് !

കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി പൊതു സമൂഹത്തിലും സിനിമ രംഗത്തും ഏറ്റവും കൂടുതൽ പറഞ്ഞ് കേൾക്കുന്ന ഒരു വാക്കാണ് ഇര, അതിജീവിത എന്നൊക്കെ.. ഇതിപ്പോൾ ആ വാക്കിന്റെ അർഥം തന്നെ മാറിപ്പോകുന്ന പല സദർഭങ്ങളിലും ആവശ്യത്തിനും അനാവശ്യത്തിനും ഈ വാക്കുകൾ ഉപയോഗിക്ക പെടുന്നു എന്നുള്ളത് വളരെ ശ്രദ്ധ നേടുന്ന ഒന്നാണ്. മലയാള സിനിമയിൽ യുവ നടി കാറിൽ ആ,ക്ര,മി,ക്കപെട്ടപ്പോൾ അവർ അതിനു ശേഷം കഴിഞ്ഞ അഞ്ചു വർഷമായി ‘ഇര’ ആയിരുന്നു. മറ നീക്കി അവർ മുൻനിരയിലേക്ക് വന്നപ്പോൾ അവർ ‘അതിജീവിതയായി’, വ്യക്തിയുടെ ഐഡന്റിറ്റി തന്നെ മാറുന്ന ഒരു കാഴ്ചയാണ് നമ്മൾ ഇവിടെ കാണുന്നത്. ഇപ്പോൾ ഏറ്റവും പുതിയ ഒന്ന് വിജയ് ബാബു പീ,ഡി,പ്പിച്ചു എന്ന ആരോപിച്ചു മറ്റൊരു നടി കൂടി രംഗത്ത് വന്നിരിക്കുകയാണ്.

ഇപ്പോഴിതാ സിനിമ രംഗത്തെ ചില കാര്യങ്ങളെ കുറിച്ച്  തന്റെ അഭിപ്രായം  തുറന്ന് പറഞ്ഞിരിക്കുകയാണ് മംമ്ത . താരത്തിന്റെ  വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്, ആ വാക്കുകൾ ഇങ്ങനെ, ഇരയുടെ പേര് പറഞ്ഞ് നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നവര്‍ ഒരുപാട് ഈ  കൂട്ടത്തിലുണ്ട്. അമ്മയില്‍ നിന്നും വിട്ടുപോകുന്നതൊക്കെ അവരുടെ സ്വന്തം കാര്യമാണ്. യഥാര്‍ത്ഥ ഇരകള്‍ക്കൊപ്പം നിന്ന് ശരിയായ മാറ്റം കൊണ്ടുവരാന്‍ ഡബ്‌ള്യൂ.സി.സിക്ക് കഴിഞ്ഞാല്‍ അത് നല്ലതാണ്.

ഈ ലോകത്ത് എല്ലാ മേഖലകളിലും നല്ലതും ചീത്തയുമുണ്ട്. അത് സിനിമ രംഗത്തും ഉണ്ട്. അത് മനസിലാക്കി മുൻകരുതലുകൾ എടുത്ത് വേണം ഓരോ പടിയും മുന്നോട്ട് പോകാൻ. രു സ്ഥലത്തേക്ക് പോയി അവിടെ നിന്ന് എന്തെങ്കിലും സംഭവിച്ചിട്ട് ഞാന്‍ അതിന്റെ ഇരയാണെന്ന് പറയുന്നതിനോട് എനിക്ക് വലിയ യോജിപ്പില്ല. ഏത് സിറ്റുവേഷനിലേക്ക് പോകുമ്പോഴും ചിന്തിക്കുക. ഞാന്‍ ഒരു വ്യക്തിയുടെ അടുത്തേക്ക് പോകുമ്പോള്‍ അയാളെന്താണ് എന്നെ പറ്റി ചിന്തിക്കുന്നതെന്ന് തിരിച്ചറിയണം. പരാതി കൊടുക്കാനുള്ള ബുദ്ധി ഉണ്ടെങ്കില്‍ ഇതൊക്കെ നേരത്തെ മനസിലാക്കാനുള്ള ബുദ്ധിയും ഒരു പെണ്‍കുട്ടിക്കുണ്ട്. ജനുവിനായ ഒറ്റപ്പെട്ട സംഭവങ്ങളുണ്ട്. ആ ഇരക്കൊപ്പം നില്‍ക്കണം.

എനിക്ക് തോന്നിയിട്ടുള്ളത് ചുരുക്കം ചില സംഭവങ്ങളിലൊഴികെ സ്ത്രീകള്‍ ഇരയാകാന്‍ അവർ സ്വായം നിന്ന് കൊടുക്കുന്നുണ്ട്. ഇരയാകാന്‍ നിന്നുകൊടുത്തിട്ട് സഹായം തേടി പരസ്യമായി രംഗത്തുവരുന്നത് ശരിയല്ല. എല്ലാക്കാലത്തും ഇരയാകാന്‍ നില്‍ക്കരുത്. അതില്‍ നിന്നും വളരണം. ഞാനും ഈ ഫേസുകള്‍ എല്ലാം നേരിട്ടും പോരാടിയുമാണ് ഞാൻ ഇന്ന് ഈ നിലയിലേക്ക് എത്തിയത്. യാതൊരു സത്യവുമല്ലാത്ത കേസുകള്‍ കാരണം ഇപ്പോൾ യഥാര്‍ത്ഥ ഇരകള്‍ നിശബ്ദരാക്കപ്പെടുകയാണ്. ഇതിനെ പറ്റി സംസാരിക്കുന്ന വ്യക്തികള്‍ക്ക് ശരിക്കും അത്തരം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല.

ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ അടച്ചിട്ട മുറിയിലിരുന്ന് സംസാരിക്കണമെന്നാണ് ഞാന്‍ വിചാരിക്കുന്നത്. യഥാര്‍ത്ഥ ഇര ഒരിക്കലും വളരെ പെട്ടെന്ന് പരസ്യമായി പുറത്ത് വന്ന് സംസാരിക്കില്ല. അതിന് മാനസികമായി കടന്നുവരേണ്ട പടികളുണ്ട്. നേരിട്ടതെന്താണെന്ന് എടുത്തടിച്ചത് പോലെ പറയാന്‍ ഒരു യഥാര്‍ത്ഥ ഇരക്ക് സാധിക്കില്ല. അവര്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ നില്‍ക്കുന്നതെന്ന് പറഞ്ഞ് കുറച്ച് പേര്‍ എടുത്ത് ചാടിയാല്‍ അത് ആ പ്രശ്‌നത്തെ പരിഹരിക്കില്ല.

സിനിമ രംഗത്ത് നടക്കുന്ന ചൂഷണങ്ങള്‍ക്ക് രണ്ടു പക്ഷത്തിനും തുല്യ ഉത്തരവാദിത്തമുണ്ട്. പ്രൊഫഷണലായി ഇടപെടേണ്ടിടത്ത് വ്യക്തിപരമായി ഇടപെടുമ്പോഴാണ് ചൂഷണമുണ്ടാകുന്നത്. മാനസികമായോ ശാരീരികമായോ പീഡനമുണ്ടായാല്‍ അവിടെ നിന്ന് ഇറങ്ങിപ്പോരാന്‍ കഴിയണം, എന്നും മംമ്ത പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *