വിവാഹ മോചനത്തിനുള്ള കാരണക്കാരി ഒരിക്കലും ഞാൻ ആയിരുന്നില്ല ! എന്തുകൊണ്ടാണ് മറ്റൊരു വിവാഹം കഴിക്കാത്തത് ! മംമ്ത മോഹൻദാസ് തുറന്ന് പറയുന്നു !
മലയാളികളുടെ ഇഷ്ട നായികയാണ് മംമ്ത മോഹൻദാസ്. ഇന്ന് സൗത്തിന്ത്യ മുഴുവ അറിയപ്പെടുന്ന പ്രശസ്ത നടിയായ താരം ഒരു വലിയ ദുരന്തത്തെ അതിജീവിച്ച വ്യക്തി കൂടിയാണ്. അർബുദം എന്ന വ്യാധി പിടിപെട്ട മംമ്ത അതിനെ വളരെ ശക്തമായി പോരാടി വിജയിച്ച ആളുകൂടിയാണ്. ഒരു നദി എന്നതിലുപരി അവർ വളരെ മികച്ചൊരു ഗായികകൂടിയാണ്. തമിഴിലും മലയാളത്തിലും നിരവധി ഗാനങ്ങളും മംമ്ത ആലപിച്ചിരുന്നു. 2011 ലാണ് മമ്ത വിവാഹം കഴിച്ചത്, തനറെ വളരെ അടുത്ത സുഹൃത്തുകൂടിയായ പ്രജിത് പദ്മനാഫനെയാണ്.
ഇരു കുടുംബങ്ങളും തമ്മിൽ ആലോചിച്ച് വളരെ ആഡംബരമായി നടന്ന ഒരു വിവാഹമായിരുന്നു. എന്നാൽ കഷ്ടിച്ച് ഒരു വർഷം തികയാൻ കാത്ത് നിൽക്കാതെ ഇരുവരും വേർപിരിയാൻ തീരുമാനിക്കുകയായിരുന്നു, വിവാഹത്തിന് ശേഷം തമ്മിൽ ഉണ്ടായിരുന്ന സൗഹൃദം നഷ്ടമാകുകയും, പ്രജിത്തിന്റെ സ്വഭാവത്തിൽ വലിയ മാറ്റം ഉണ്ടാകുകയും ആയ കാരണത്താൽ ഞങ്ങളുടെ വിവാഹ മോചനത്തിന് ഞാനും ഒരു കാരനാക്കാരിയായിരുന്നില്ല എന്ന് മംമ്ത ആവർത്തിച്ച് പറഞ്ഞിരുന്നു. തന്റെ അച്ഛനും അമ്മയും അദ്ദേഹത്തെ ഒരു മകനായിട്ടാണ് കണ്ടിരുന്നത്. എന്നാൽ തിരിച്ചു ആ ഒരു സമീപനം കിട്ടിയിരുന്നി, ഭാര്യ എന്ന നിലയിൽ തനിക്ക് കിട്ടേണ്ട ബഹുമാനം ഒരിക്കലും തനിക്ക് ലഭിച്ചിരുന്നില്ലെന്നും പരസ്പരം പൊരുത്തപ്പെട്ട് പോകാൻ സാധിക്കില്ല എന്ന ഉറച്ച വിശ്വാസത്തിൽ തങ്ങൾ പിരിയാൻ തീരുമാനിക്കുക ആയിരുന്നു എന്നും മംമ്ത പറയുന്നു.
വിവാഹ മോചനം നേടിയെങ്കിലും നടി ഇതുവരെ മറ്റൊരു വിവാഹം കഴിച്ചിട്ടില്ല, അതിനു കാരണമായി മംമ്ത പറയുന്നത്, എന്റെ ജീവിതം എങ്ങനെയായിരിക്കണമെന്ന് ഒരു പരിധിവരെ തീരുമാനിക്കാന്‍ ഭാഗ്യം ലഭിച്ച വ്യക്തികളില്‍ ഒരാളാണ് ഞാന്‍. അത് വ്യക്തിപരമായ ജീവിതത്തില്‍ ആയാലും ശരി എന്റെ സിനിമ ജീവിതത്തിലായാലും ശരി. ഇപ്പോള്‍ ഒരുപാട് ഓര്‍മകളും അനുഭവങ്ങളും സൃഷ്ടിച്ചെടുക്കുന്ന ജോലിയിലാണ് ഞാന്‍. ഭാവിയില്‍ അത് മാത്രം ആയിരിക്കും കൂടെ ഉണ്ടാവുക എന്ന് അറിയാം. ജീവിതത്തില്‍ കുറച്ചുകൂടി ഒരു ക്ലാരിറ്റി ലഭിക്കുന്ന സമയത്ത്, ഒരു പങ്കാളിയെ ആവാം എന്നാണ് താരം പറയുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ മംമ്ത വീണ്ടും വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു, തന്റെ സ്വപ്ന വാഹനമായ പോർഷെ 911 കരേര എസ് സ്വന്തമാക്കിയ സന്തോഷത്തിലാണ് ഇപ്പോൾ മംമ്ത. തന്റെ സ്വപ്നം സഭലമായതിന്റെ സന്തോഷം മംമ്ത സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. കൂടാതെ കാർ ഗുരുവായൂർ ക്ഷേത്രത്തിൽ കൊണ്ടുപോയി പൂജിച്ചതിന്റെ ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. മഞ്ഞ നിറത്തിലുള്ള പോർഷെ കരേര കൊച്ചിയിലെ പോർഷെ ഡീലർഷിപ്പിൽ നിന്നുമാണ് മംമ്ത സ്വന്തമാക്കിയത്. കേരളത്തിൽ സാധാരണയായി കാണുന്ന ആഡംബര കാറുകൾക്ക് പകരം വാഹന പ്രേമികൾ കാര്യമായി ഉപയോഗിക്കുന്ന ഒരു കാറാണ് മംമ്ത സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം 1.84 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറും വില. മലയാളി നടിമാരിൽ ഇന്ന് ഏറ്റവും വില കൂടിയ കാർ സ്വന്തമാക്കിയ നടി എന്ന രീതിയിലും ഇപ്പോൾ മംമ്ത കൂടുതൽ ജനശ്രദ്ധ നേടിയിരുന്നു.
Leave a Reply