സുരേഷ് ഗോപിയെ പോലെ ഒരാളെ ലഭിച്ചതിൽ ആ കുടുംബം ഭാഗ്യം ഉള്ളവരാണ് ! വിസ്മയിപ്പിച്ചുള്ള നടനാണ് അദ്ദേഹം, മഞ്ജുവിന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു !

സുരേഷ്  ഗോപി നമ്മുടെ സൂപ്പർ സ്റ്റാർ എന്നതിനുമപ്പുറം അദ്ദേഹം മനസ്സലിവ് ഉള്ള ഒരാളുകൂടിയാണ്, നിരവധി കാര്യണ്യ പ്രവർത്തങ്ങളാണ് അദ്ദേഹം ചെയ്തുവരുന്നത്. അതുപോലെ മലയാള സിനിമ രംഗത്തെ തിളക്കമുള്ള രണ്ടു താരങ്ങളാണ് സുരേഷ് ഗോപിയും മഞ്ജു വാര്യരും. ഇരുവരും ഒരുമിച്ച് എത്തിയ ചിത്രങ്ങൾ മികച്ച വിജയൻ നേടിയവ ആയിരുന്നു. കളിയാട്ടം,   വർണ്ണപകിട്ടുകൾ, സമ്മർ ഇൻ ബതിലഹേം  തുടങ്ങിയ ചിത്രങ്ങൾ മികച്ച വിജയമായിരുന്നു. ഇവർ ഇരുവരും ഒന്നിച്ച കളിയാട്ടൻ സിനിമയെ കുറിച്ച് ഇവർ ഇരുവരും പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ, സുരേഷ് ഏട്ടൻ എന്ന വ്യക്തിയോട് എനിക്ക് എന്നും വളരെ ബഹുമാനമാണ്. വളരെ വലിയൊരു മനസിന് ഉടമയാണ് അദ്ദേഹം, ആ കുടുബം തീർച്ചയായും ഭാഗ്യം ചെയ്തവരാണ്.

കളിയാട്ടം എന്ന സിനിമ സുരേഷ് ഗോപി എന്ന നടന്റെ കരിയറിലെ ഒരു പൊൻ തൂവലാണ്. അദ്ദേഹത്തിന്റെ അസാമാന്യമായ അഭിനയ മികവാണ് കളിയാട്ടത്തിന്റെ ജീവൻ എന്ന് പറയുന്നത്. കേരളത്തിന്റെ തനതു കലയ്ക്കു സിനിമ എന്ന മാധ്യമത്തിലൂടെ പകർന്നു നൽകിയ ഭാഷ്യമാണ് അദ്ദേഹത്തിനു രാജ്യാന്തര ബഹുമതികളിൽ ഒന്നായ ഭരത് അവാർഡ്‌ നേടി കൊടുത്തത്. ഇപ്പോൾ കളിയാട്ടത്തിനെ കുറിച്ച് ആലോചിക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് പാട്ടുകളാണ്, ഹൃദ്യമായ, ഒരിക്കലും മറക്കാനാവാത്ത പാട്ടുകൾ. കൈതപ്രം ഹൃദയം തൊട്ടെഴുതിയ, കേട്ടാലും, കേട്ടാലും മതി വരാത്ത പാട്ടുകൾ. അതിലെ ഗാനരംഗങ്ങളിൽ അഭിനയിക്കാനായത് വലിയ ഭാഗ്യമായി കരുതുന്നു. മഞ്ജു വാര്യര്‍ പറയുന്നു.

അതുമാത്രമല്ല ഈ സിനിമക്ക് വേണ്ടി സുരേഷ് ഗോപി ഒരുപാട് തയാറെടുപ്പുകൾ നടത്തിയിരുന്നു എന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ബല്‍റാം മട്ടന്നൂര്‍ തുറന്ന് പരഞ്ഞിരുന്നു. കളിയാട്ടം സിനിമയുടെ ചിത്രീകരണം ആരംഭിച്ചപ്പോള്‍ മുതല്‍ ഷൂട്ടിങ് അവസാനിക്കുന്നത് വരെ സുരേഷ് ​ഗോപി ആ കഥാപാത്രത്തിന് വേണ്ടി വ്രതം നോറ്റിരുന്നു. കാരണം ആ ദൈവീകായമായ കലാരൂപം ചെയ്യുന്നവർ അങ്ങനെയാണ് ചെയ്യാറുള്ളത്. അതുപോലെ ചിത്രീകരണത്തിന്റെ ഇടക്ക് നായിക മഞ്ജുവാര്യര്‍ക്ക് ചിക്കന്‍പോക്സ് പിടിപ്പെട്ടിരുന്നതിനാൽ ചിത്രത്തിന്റെ ഷൂട്ടിങ് പയ്യന്നൂരില്‍ നിന്നും പാലക്കാടേക്ക് മാറ്റിവെച്ചിരുന്നു എന്നും അദ്ദേഹം പറയുന്നു. കളിയാട്ടം എന്ന ചിത്രം എനിക്ക് സമ്മാനിച്ചത് ഗൃഹാതുരമായ ഒരുപാട് നല്ല ഓർമ്മകലാണ്. ലോക പ്രസിദ്ധമായ ഒഥല്ലോയെ കണ്ണൂരിന്റെ മണ്ണിലേക്ക് കൊണ്ടുവന്ന സിനിമ, ഒപ്പം മനോഹരമായ ഗാനങ്ങളും..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *