കൂടെ വന്ന് ചെയ്യുമെന്ന് പറഞ്ഞു ! ഞാൻ അങ്ങോട്ട് ആവശ്യപ്പെട്ട കാര്യമായിരുന്നു, എനിക്ക് അത്രക്ക് ഇഷ്ടമായിരുന്നു ! മണിയെ കുറിച്ച് മഞ്ജു !

മലയാള സിനിമയുടെ അഭിമാന താരമായിരുന്നു കലാഭവൻ മണി. ഒരു സകലകലാവല്ലഭൻ അദ്ദേഹത്തെ സ്നേഹിക്കാത്ത മലയാളയ്കൾ ചുരുക്കമാണ്, നാടന്പാട്ടുകളിൽ കൂടിയും ജീവനുള്ള കഥാപാത്രങ്ങളിൽ കൂടിയും അദ്ദേഹം നമ്മെ നിരന്തരം രസിപ്പിച്ചു, ആ വിയോഗം ഇന്നും ഉൾകൊള്ളാൻ കഴിയാത്തതാണ്.

മഞ്ജുവും മണിയും ഒന്നിച്ച് ഒരുപാട് സിനിമകൾ ചെയ്തിരുന്നു. മഞ്ജുവിന്റെ ആദ്യ ചിത്രം സല്ലാപത്തിൽ മണിയുമായുള്ള മഞ്ജുവിന്റെ രംഗങ്ങൾ നമ്മൾ ഒരിക്കലൂം മറക്കില്ല, ദില്ലിവാലാ രാജകുമാരൻ, അതിനുശേഷം, സമ്മർ ഇൻ ബതിലഹേം, ശേഷം കണ്ണെഴുതി പൊട്ടുംതൊട്ട്. ഇതിൽ സല്ലാപത്തിൽ താൻ നായിക ആയതിലും കൂടുതൽ സന്തോഷം മണിച്ചേട്ടന്റെ കൂടെ അഭിനയിക്കാൻ കഴിഞ്ഞതിൽ ആയിരുന്നു എന്നും, താൻ ചെറുപ്പം മുതൽ ഒരുപാട് ഇഷ്ടപെടുന്ന, ആരാധിക്കുന്ന  മിമിക്രി കലാകാരനാണ് മണിയേട്ടനെന്നും മഞ്ജു പലപ്പോഴും പറഞ്ഞിരുന്നു.

അതുപോലെ തന്നെ അദ്ദേഹം  ഒരു നടൻ എന്നതിലുപരി നല്ലൊരു മനുഷ്യസ്നേഹി കൂടി ആയിരുന്നു എന്നും, ആ വീട്ടുപടിക്കൽ സഹായം തേടി എത്തുന്ന ആരെയും വെറും കയ്യോടെ മടക്കി വിടാത്ത അദ്ദേഹം നമ്മൾ മലയാളികൾ ജീവിച്ചിരിക്കുന്ന കാലം വരെയും അദ്ദേഹം നമ്മുടെ മനസ്സിൽ തന്നെ ഉണ്ടാകുമെന്നും മഞ്ജു പലപ്പോഴും  എടുത്ത് പറഞ്ഞിരുന്നു. ഇപ്പോഴിതാ മണിയെ കുറിച്ച് മഞ്ജു പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ബഡായി ബംഗ്ലാവ് എന്ന പരിപാടിയിൽ എത്തിയപ്പോഴാണ് മഞ്ജു ഈ കാര്യം പറഞ്ഞത്..

അവതാരകാരിൽ ഒരാളായ നടൻ മുകേഷ് ചോദിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മഞ്ജു, ഒരിക്കൽ മണി തന്നോട് മഞ്ജുവാര്യരുമായി ആൽബം ചെയ്യുന്നു എന്ന് പറഞ്ഞപ്പോഴാണ് മഞ്ജു അതിനെ കുറിച്ച് വ്യക്തമായി പറഞ്ഞത്. മുകേഷ് പറഞ്ഞത് ഇങ്ങനെ, ഒരിക്കൽ മണി ആൽബം ചെയ്യുന്ന കാര്യം പറഞ്ഞു. ഞാൻ നീ ഒറ്റയ്ക്കാണോ ചെയ്യുന്നത് എന്ന് ചോദിച്ചപ്പോൾ മഞ്ജു വാര്യരാണ് എന്റെ കൂടെ ചെയ്യുന്നത് എന്ന് പറഞ്ഞു. മഞ്ജു വാര്യർ നിന്റെ കൂടെ ആൽബത്തിൽ പാട്ട് പാടി അഭിനയിക്കുന്നോ എന്ന് വീണ്ടും സംശയത്തോടെ ഞാൻ മാണിയോട് എടുത്തു ചോദിച്ചു, ഞാൻ അത് അത്രക്ക് അങ്ങോട്ട് വിശ്വസിച്ചില്ല. അത് അത്ര ശരിയാവില്ല എന്ന് രസകരമായി പറയുകയും ചെയ്തു..

അപ്പോഴതാ വരുന്നു കൊയ്ത്തും അതും ഇതൊക്കെ ആയിട്ട് ഒരു ഭയങ്കര പാട്ട്.. എന്നും മുകേഷ് പറഞ്ഞു. ഇത് കേട്ട മഞ്ജു പറഞ്ഞു, സത്യത്തിൽ താൻ അത് അങ്ങോട്ട് ചോദിച്ചു വാങ്ങിയതാണ്. ഞാൻ അങ്ങോട്ട് മണിയേട്ടനോട് പറഞ്ഞു, ഏട്ടന്റെ നടൻ പാട്ടുകളൊക്കെ എനിക്ക് ഒത്തിരി ഇഷ്ടമാണ്. അപ്പോൾ ഇങ്ങനെ ഒരു ആൽബം ഉണ്ടാക്കാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ എനിക്ക് ഒരു പാട്ട് വേണം ഞാനും കൂടെ വന്ന് അഭിനയിക്കും ഞാനായിട്ട് അങ്ങോട്ട് പറഞ്ഞതാണ്. അത് കുഞ്ഞേലിയുടെ പാട്ടാണ് എന്നാണ് എന്റെ ഓർമ്മ എന്നും മഞ്ജു പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *