‘എന്റെ നഷ്ടം അത് വളരെ വലുതാണ്’ ! എന്റെ അടുത്ത് അവൾ ഇല്ലങ്കിലും ഈ മക്കൾ എപ്പോഴും അമ്മയുടെ ഉള്ളിലാണ് ഉള്ളത് ! മഞ്ജു പറയുന്നു !

മഞ്ജു വാര്യർ ദിലീപ് ജോഡികൾ വേർപിരിയും എന്ന് കുറച്ച് വർഷങ്ങൾക്ക് മുമ്പ് ആരും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ അത് സംഭവിച്ചു. ശേഷം ഇവരുടെ ഏക മകൾ മീനാക്ഷി അച്ഛനൊപ്പം നിൽക്കാനാണ് ആഗ്രഹിച്ചത്. കാവ്യയുമായുള്ള മെസേജുകൾ ദിലീപിന്റെ ഫോണിൽ നേരിട്ട് കണ്ടതിന് ശേഷമാണ് തങ്ങളുടെ ജീവിതത്തിന്റെ താളം തെറ്റിയത് എന്നാണ് മഞ്ജു പറഞ്ഞിരുന്നത്.  ഇവരുടെ വേർപിരിയാൻ സമയത്തെ അവസ്ഥകളെ കുറിച്ച് നേരിട്ട് അറിവുള്ള ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയായ ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നത് ഇങ്ങനെ ആണ്.

മഞ്ജു വീണ്ടും സിനിമയിലേക്ക് വരുന്നതോ നൃത്തം ചെയ്യുന്നതോ ദിലീപിന് ഇഷ്ടമായിരുന്നില്ല. എന്നാൽ വ്യക്തിപരമായി ദിലീപിൽ നിന്നും അകന്ന  മഞ്ജുവിന് ആ സമയത്ത് കാര്യമായ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അങ്ങനെയാണ് നൃത്തം ചെയ്യാൻ ഒരുങ്ങുന്നത്. പക്ഷെ അവൾ തകർന്ന് പോയത് മകളുടെ തീരുമാനത്തിന് പിന്നിലാണ്. അച്ഛനൊപ്പം നിൽക്കാനാണ് അവൾ അപ്പോൾ തീരുമാനിച്ചത്. അതിനു കാരണവും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു.

മീനാക്ഷി ജനിച്ചപ്പോൾ മുതൽ കാണുന്നത് മറ്റൊന്നും ചെയ്യാതെ വീട്ടിൽ ഒതുങ്ങി കൂടിയ മഞ്ജുവിനെയാണ്. എന്നാൽ അവൾ കാണുന്ന അച്ഛൻ വളരെ ബിസി, സിനിമ താരം, ഇഷ്ടംപോലെ പണം, മകൾ പറയുന്നത് എന്തും സാദിച്ചുകൊടുക്കാൻ കഴിവുള്ള അച്ഛൻ. മഞ്ജു അന്ന് ഇരുവരുടെയും പേരിൽ വാങ്ങിയ  കോടികൾ മുതൽ മുടക്കിൽ ഉള്ള വസ്തു വകകൾ പോലും ദിലീപിന് തിരിച്ചുകൊടുത്ത് വട്ട പൂജ്യമായി നിൽക്കുന്ന അവസ്ഥ.  ഈ അവസ്ഥയിൽ മകൾ അച്ഛൻ ,മതി എന്ന് തീരുമാനിച്ചു. വെറും കയ്യോടെ മഞ്ജു ആ പടി ഇറങ്ങി എന്നും ഭാഗ്യലക്ഷ്മി പറയുന്നു.

എന്നാൽ മകൾ എന്നും ഒരു നോവായി മഞ്ജുവിന്റെ ഉള്ളിൽ നിലകൊള്ളുന്നു.  വേർപിരിയലിന് ശേഷം മഞ്ജു ഒരു കത്ത് സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ചിരുന്നു. അതിൽ മകളെ കുറിച്ച് പറഞ്ഞത് ഇങ്ങനെ ആയിരുന്നു. മീനൂട്ടിക്ക് അച്ഛനോടുള്ള സ്‌നേഹം മറ്റാരെക്കാളും നന്നായി  എനിക്കറിയാം. അവള്‍ അദ്ദേഹത്തിന്റെ സംരക്ഷണയില്‍ എന്നും സുരക്ഷിതയും സന്തുഷ്ടയും ആയിരിക്കും. അവളുടെ പേരിലുള്ള അവകാശത്തിന് താന്‍ പിടിവലി നടത്തില്ലെന്നും മഞ്ജു പറഞ്ഞു. മീനൂട്ടി എന്റെ അടുത്ത് ഇല്ലെങ്കിലും മക്കൾ എപ്പോഴും അമ്മയുടെ ഉള്ളിലാണ് ഉള്ളത്, ഈ അമ്മ അവളുടെ ഒരു വിളിപ്പാട് അകലെ എന്നും ഉണ്ടാകുമെന്നും മഞ്ജു പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ശ്രീകണ്ഠൻ നായരുടെ ‘ഒരു കോടി’ എന്ന പരിപാടിയിൽ അതിഥിയായി വന്നിരിക്കുകയാണ്. ആ പരിപാടിയിൽ മഞ്ജു തന്റെ ഏറ്റവും വലിയ നഷ്ടത്തെ കുറിച്ചും പറയുന്നുണ്ട്. ‘മറ്റ് ആരൊക്കെ ജീവിതത്തിലേക്ക് വന്നാലും, ആ ഒരു നഷ്‌ടം അതിന്റെ ശൂന്യത അത് അവിടെ തന്നെ ഉണ്ടാവും എന്നാണ് എനിക്ക് ഇപ്പോൾ തോന്നുന്നത്. പിന്നെ എങ്ങനെയൊക്കെയോ അതിനെ അതിജീവിച്ചു പോകുന്നു. അത്രയേ ഉള്ളു’.. എന്നും മഞ്ജു പറയുന്നുണ്ട്….

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *