അയേൺ ബോക്സ് വെച്ച് അയാൾ എന്റെ ത,ലക്ക് അ,ടി,ച്ചു ! കാര്യമായ പ,രിക്ക് പറ്റിയതോടെ ആ,ശുപത്രിയിൽ കൊണ്ടുപോയി സ്റ്റിച്ചിട്ടു ! മഞ്ജു വാര്യർ പറയുന്നു !

മലയാളികൾക്ക് നമ്മുടെ സ്വന്തം എന്ന് തോന്നിപ്പിക്കുന്ന ചുരുക്കം ചില അഭിനേത്രിമാരിൽ ഒരാളാണ് മഞ്ജു വാര്യർ. ഒരുപാട് ചിത്രങ്ങൾ, ഒരുപിടി മികച്ച കഥാപാത്രങ്ങൾ അങ്ങനെ സിനിമ ലോകത്ത് ഇന്നും പകരക്കാരില്ലാതെ തിളങ്ങി നിൽക്കുന്ന മഞ്ജു   ഇപ്പോൾ മലയാള സിനിമയിൽ ഉപരി തമിഴിലും സജീവമാണ്. അജിത്തിനൊപ്പം തന്റെ പുതിയ ചിത്രത്തിന്റെ തിരക്കിലാണ് മഞ്ജു ഇപ്പോൾ. പക്ഷെ മലയാളത്തിൽ അടുത്തിടെ ഇറങ്ങിയ മിക്ക ചിത്രങ്ങളും വലിയ പരാജയമായിരുന്നു.

ഇപ്പോഴിതാ മഞ്ജു ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ശ്രീകണ്ഠൻ നായരുടെ ‘ഒരു കോടി’ എന്ന പരിപാടിയിൽ അതിഥിയായി വന്നിരിക്കുകയാണ്. ആ പരിപാടിയിൽ മഞ്ജു തന്റെ പല വിശേഷങ്ങളും തുറന്ന് പറയുന്നുണ്ട്. വർഷങ്ങളോളമായുള്ള തന്റെ സിനിമാ ജീവിതത്തെ കുറിച്ചും സ്വകാര്യ ജീവിതത്തെ കുറിച്ചും വേദിയിൽ വെച്ച് മഞ്ജു വാര്യർ വെളിപ്പെടുത്തി. ആ കൂട്ടത്തിൽ അടുത്തിടെ റിലീസായ മഞ്ജുവിന്റെ ചിത്രം ജാക്ക് ആൻഡ് ജിൽ എന്ന സിനിമയിൽ തനിക്ക് സംഭവിച്ച ഒരു വലിയ അപകടത്തെ കുറിച്ചും മഞ്ജു തുറന്ന് പറയുന്നുണ്ട്.

മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ, ചിത്രത്തിൽ താൻ ഇതുവരെ ചെയ്തിട്ടില്ലാത്ത രീതിയിലുള്ള ഫൈറ്റിങ് രംഗങ്ങൾ ചെയ്തിരുന്നു. അങ്ങനെ ഷൂട്ടിങിനിടെ തലയ്ക്ക് അടിയേറ്റ് മൂന്ന് സ്റ്റിച്ചിട്ടിരുന്നുവോ എന്നാണ് ശ്രീകണ്ഠൻ നായർ മഞ്ജുവിനോട് ചോദിച്ചത്. അപ്പോഴാണ് താരം അപകടത്തെ കുറിച്ച് വിശദീകരിച്ചത്. ‘അയേൺ ബോക്സ് വെച്ചിട്ട് എന്റെ തലയ്ക്ക് അടിക്കുന്ന സീനായിരുന്നു. അയേൺ ബോക്സ് ഡമ്മിയായിരുന്നു. പക്ഷെ അതിൽ അറ്റാച്ച് ചെയ്ത വയറും മറ്റുള്ളവയും ഒറിജിനലായിരുന്നു.

 

അങ്ങനെ ആ രംഗം ചിത്രീകരിക്കുന്നതിനിടയിൽ അപ്പോൾ എതിരെ നിന്ന താരം വീശിയടിച്ചപ്പോൾ അയേൺ ബോക്സിനൊപ്പം വയറിനൊപ്പമുള്ള മറ്റ് സാധനങ്ങളും കൂടെ വന്ന് തലയ്ക്ക് അടിച്ചു. അങ്ങനെ തലപൊട്ടി. ഉടനെ എല്ലാവരും കൂടി ആശുപ‌ത്രിയിൽ കൊണ്ടുപോയി. വേറെയും പരിക്കുകൾ പറ്റിയിട്ടുണ്ട്. ഇപ്പോഴും അതിന്റെ പാടുകൾ കൈകളിലൊക്കെയുണ്ട് എന്നും മഞ്ജു വാര്യർ പറയുന്നു. ഡ്യൂപ്പ് ഇല്ലാതെയാണ് മഞ്ജു കൂടുതൽ സിനിമകളും ചെയ്യുന്നത്.

കൂടാതെ ഇതേ വേദിയിൽ മഞ്ജു തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും പറഞ്ഞിരുന്നു. ആ വാക്കുകൾ ഇങ്ങനെ എന്തൊക്കെ വാക്കുകൾ കേട്ടാലും, മറ്റ് ആരൊക്കെ ജീവിതത്തിലേക്ക് വന്നാലും, ആ ഒരു നഷ്‌ടം അതിന്റെ ശൂന്യത അത് അവിടെ തന്നെ ഉണ്ടാവും എന്നാണ് എനിക്ക് ഇപ്പോൾ തോന്നുന്നത്. പിന്നെ എങ്ങനെയൊക്കെയോ അതിനെ അതിജീവിച്ചു പോകുന്നു. അത്രയേ ഉള്ളു.. എന്നും മഞ്ജു പറയുന്നു. ഉത്രാട ദിനത്തിലാണ് ഈ എപ്പിസോഡ് സംപ്രേഷണം ചെയ്യുക. മഞ്ജുവിന്റെ വാക്കുകൾ എന്തിനെ കുറിച്ചാണെന്ന് അപ്പോൾ മാത്രമേ വ്യക്തമാവൂ. ഏതായാലും പറഞ്ഞത് എന്തിനെ കുറിച്ചായാലും മഞ്ജുവിനെ സമാധാനിപ്പിച്ച് നിരവധി പേരാണ് എത്തുന്നത്… പ്രോമോ വിഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *