മറ്റ് ആരൊക്കെ ജീവിതത്തിലേക്ക് വന്നാലും, ആ ഒരു നഷ്‌ടം അതിന്റെ ശൂന്യത അവിടെ തന്നെ ഉണ്ടാവും ! മഞ്ജുവിന്റെ വാക്കുകൾ !

ഇന്ന് മലയാളികൾക്ക് മഞ്ജു ഒരു വികാരമാണ്. ലേഡി സൂപ്പർ സ്റ്റാർ എന്ന പേരോട് ഇന്ന് സൗത്തിന്ത്യൻ സിനിമയിൽ തന്നെ അറിയപ്പെടുന്ന പ്രശസ്ത നടിയാണ് മഞ്ജു വാര്യർ.  വിവാഹത്തിന് മുമ്പ് മഞ്ജു ഇരുപതോളം സിനിമകൾ മാത്രമാണ് മലയാളത്തിൽ ചെയ്തത്. പക്ഷെ ആ ചിത്രങ്ങൾ എല്ലാം തന്റെ സൂപ്പർ ഹിറ്റും അതുപോലെ പ്രേക്ഷകർ ഹൃദയത്തോട് ചേർത്ത് നിർത്തിയതുമായിരുന്നു.  ഇന്നും നമ്മൾ ഓരോരുത്തരും വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന ചിത്രങ്ങളാണ് .. തന്റെ പതിനേഴാമത്തെ വയസ്സിലായിരുന്നു മഞ്ജുവാര്യർ അഭിനയിച്ചു തുടങ്ങിയത്. മോഹൻ സംവിധാനം ചെയ്ത് മുരളിയും സുരേഷ് ഗോപിയും പ്രധാന വേഷത്തിലെത്തിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ തുടക്കം കുറിച്ചത്.

സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെയാണ് ദിലീപുമായി വിവാഹിതയാകുന്നതും ശേഷം സിനിമ ഉപേക്ഷിച്ച് കുടുംബിനിയായി മാറുന്നതും. ശേഷം പതിനഞ്ച് വർഷങ്ങൾക്ക് ശേഷം എല്ലാം നഷ്ടപ്പെട്ട് വ്യക്തിപരമായും സാമ്പത്തികമായും തകർന്ന അവസ്ഥയിൽ നിന്ന മഞ്ജുവിനെ സിനിമ ലോകം ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ശേഷം മലയാളികൾ ആ പഴയ സ്നേഹത്തോടെ മഞ്ജുവിനെ സ്വീകരിക്കുകയും ആയിരുന്നു. ഏക മകൾ ഇന്ന് അമ്മയുമായി യാതൊരു ബന്ധവുമില്ല. അച്ഛനൊപ്പം സന്തോഷത്തോടെ കഴിയുന്നു.


മഞ്ജു ഇപ്പോൾ തമിഴിൽ അജിത്തിനൊപ്പമുള്ള പുതിയ സിനിമയുടെ തിരക്കിലാണ്. ഇപ്പോഴിതാ ഫ്ളാവെർസ് ഒരു കോടി എന്ന പരിപാടിയിൽ അതിഥിയായി എത്തിയ മഞ്ജു പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഓണത്തോട് അനുബന്ധിച്ചു സംപ്രേഷണം ചെയ്യുന്ന എപ്പിസോഡിലാണ് മഞ്ജു അഥിതി ആയി എത്തുന്നത്. എപ്പിസോഡിന്റെ പ്രൊമോയിൽ മഞ്ജു തനിക്ക് ഉണ്ടായ നഷ്ടം അത് അങ്ങനെ തന്നെയുണ്ടാകും എന്നാണ് പറയുന്നത്. ദുഖകരമായ സഹചര്യങ്ങൾ പ്രതിസന്ധികൾ എന്നിവ വരുമ്പോൾ കരുത്തോടെ നേരിടണമെന്ന് മഞ്ജു തന്നെ പഠിപ്പിക്കുകയാണോ എന്ന ശ്രീകണ്ഠൻ നായരുടെ ചോദ്യത്തിനാണ് മഞ്ജു മറുപടി പറയുന്നത്.

മഞ്ജുവിന്റെ ആ വാക്കുകൾ ഇങ്ങനെ, എന്തൊക്കെ വാക്കുകൾ കേട്ടാലും, മറ്റ് ആരൊക്കെ ജീവിതത്തിലേക്ക് വന്നാലും, ആ ഒരു നഷ്‌ടം അതിന്റെ ശൂന്യത അത് അവിടെ തന്നെ ഉണ്ടാവും എന്നാണ് എനിക്ക് ഇപ്പോൾ തോന്നുന്നത്. പിന്നെ എങ്ങനെയൊക്കെയോ അതിനെ അതിജീവിച്ചു പോകുന്നു. അത്രയേ ഉള്ളു.. എന്നും മഞ്ജു പറയുന്നു. ഉത്രാട ദിനത്തിലാണ് ഈ എപ്പിസോഡ് സംപ്രേഷണം ചെയ്യുക. മഞ്ജുവിന്റെ വാക്കുകൾ എന്തിനെ കുറിച്ചാണെന്ന് അപ്പോൾ മാത്രമേ വ്യക്തമാവൂ. ഏതായാലും പറഞ്ഞത് എന്തിനെ കുറിച്ചായാലും മഞ്ജുവിനെ സമാധാനിപ്പിച്ച് നിരവധി പേരാണ് എത്തുന്നത്… പ്രോമോ വിഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *