‘എന്താ അമ്മ ശരിയല്ലേ’ ! വിവാഹമോചനസമയത്ത് മീനാക്ഷി ചെറിയ കുട്ടിയൊന്നുമല്ല ! ഇന്നും ആ തീരുമാനത്തിൽ ഉറച്ച് വിശ്വസിക്കുന്നു ! പോര് മുറുകുന്നു !

മലയാളികളുടെ ഇഷ്ട താര ജോഡികളായിരുന്നു ദിലീപും മഞ്ജുവും, ഇവർ ജീവിതത്തിൽ ഒന്നച്ചപ്പോൾ അത് അവരെ സ്നേഹിക്കുന്ന ഓരോരുത്തരും ആ ഒന്നിച്ചേരലിൽ സന്തോഷിച്ചിരുന്നു, പക്ഷെ വളരെ അപ്രതീക്ഷിതമായി അവർ വേർപിരിഞ്ഞത്. ആ വേർപിരിയലിൽ  മകൾ മീനാക്ഷി അച്ഛനായാണ് ദിലീപിനൊപ്പമാണ് നിൽക്കൽ ആഗ്രഹിച്ചത്. മഞ്ജു ആ ആഗ്രഹത്തെ ചോദ്യം ചെയ്യാൻ നിൽക്കാതെ മകളുടെ ആവിശ്യം അംഗീകരിക്കുകയായിരുന്നു.

കഴിഞ്ഞ ദിസവം ദിലീപിന്റെ 54-ാം പിറന്നാള്‍ ആഘോഷിച്ചത്, അന്നേ ദിവസം മകൾ മീനാക്ഷി അച്ഛന് ആശംസകൾ അറിയിച്ച് രംഗത്ത് വനിരുന്നു. ആ ചിത്രത്തിന് താഴെ ആരാധകർ തമ്മിൽ ചേരി തിരിഞ്ഞ് പോരാട്ടമായിരുന്നു നടന്നത് എന്ന് തന്നെ പറയാം. അതിൽ പ്രധാനമായും മഞ്ജു ദിലീപ് ഫാൻസുകാർ തമ്മിലായിരുന്നു പോരാട്ടം. ദിലീപും മീനാക്ഷിയുമൊത്തുള്ളൊരു അപൂർവ്വ ചിത്രമാണ് ദിലീപിന്‍റെ പിറന്നാള്‍ ദിനത്തിൽ മീനാക്ഷി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ‘ഹാപ്പി ബർത്ത് ഡേ അച്ഛാ, ഐ ലവ് യൂ’, എന്നും മീനാക്ഷി കുറിച്ചിരുന്നു. നിരവധിപേർ പോസ്റ്റിന് താഴെ കമന്‍റുകളുമായി എത്തിയിരുന്നു. അച്ഛന്‍റെ മകളെന്നും ഇനിയെന്ത് വേണമെന്നുമൊക്കെ പലരും കമന്‍റ് ചെയ്തിരുന്നു.

മീനാക്ഷി പങ്കുവെച്ച ചിത്രം നിമിഷനേരംകൊണ്ടാണ് വൈറലായി മാറിയത്. ആ പോസ്റ്റിന് താഴെ പതിവുപോലെ ഒരാൾ അച്ഛനാണ് ശെരി എന്ന് കമന്‍റ് ചെയ്തതാണ് എല്ലാത്തിന്റെയും തുടക്കം. ശേഷം അതിന് താഴെ നിരവധിപേരാണ് മറുപടിയുമായെത്തിയത്. എന്താ അമ്മ ശരിയല്ലേ, മീനാക്ഷി എന്തുകൊണ്ടാണ് മഞ്ജുവിന്‍റെ പിറന്നാളിന് പോസ്റ്റിടാത്തത് തുടങ്ങിയ നിരവധി കമന്‍റുകള്‍ ഇതിന് താഴെ വരികയുണ്ടായി. അമ്മയും അച്ഛനും വേർപിരിയുന്ന സമയത്ത് മീനാക്ഷി ചെറിയ കുട്ടിയൊന്നുമല്ല. എന്നിട്ടും അവള്‍ അച്ഛന്‍റെ കൂടെ നിൽക്കാനാണ് ആഗ്രഹിച്ചത് അതുകൊണ്ടുതന്നെ ബാക്കി കാര്യങ്ങൾ ഊഹിക്കാമല്ലോ, അവർ ഒരുമിച്ച് ജീവിക്കാൻ കഴിയാതെയായപ്പോള്‍ ഡിവോഴ്സ് ആയി. അതിന്‍റെ കാരണം അവർ‍ പുറത്തുവിട്ടിട്ടില്ല, അതിനാൽ ഒന്നുമറിയാതെ ആരേയും കുറ്റപ്പെടുത്തേണ്ട’ എന്നാണ് മറ്റൊരാളുടെ കമന്‍റ് വന്നിട്ടുള്ളത്.

ഒന്നും രണ്ടുമല്ല അമ്മയും മകളും തമ്മിൽ പിരിഞ്ഞിട്ട്ബ് എട്ട് വർഷം കഴിഞ്ഞു. ഇത്രയും വർഷമായിട്ടും എന്തുകൊണ്ടാണ് മീനാക്ഷി  മഞ്ജുവിനെ തിരിഞ്ഞു നോക്കാത്തത്. ആഘോഷവും അടുപ്പവും രണ്ടും രണ്ടാണ്, അടുപ്പം കാണിച്ചില്ലെങ്കിലെന്താ ഇന്ന് ആരെക്കാളും ഒരുപടി മുന്നിൽ മഞ്ജു ജീവിക്കുന്നില്ലേ, മീനാക്ഷിയുടെ പിറന്നാളിന് മഞ്ജു പോസ്റ്റിടാറുണ്ടോ, മീനാക്ഷിക്ക് വല്ല പെടലി വേദന വല്ലോം കാണും അതായിരിക്കും  ചിലപ്പോൾ മഞ്ജുവിനെ തിരിഞ്ഞ് നോക്കത്തത്, തുടങ്ങിയ  നിരവധി കമന്‍റുകളിലൂടെയുള്ള ഏറ്റുമുട്ടലാണ് പോസ്റ്റിന് താഴെ നടക്കുന്നത്. 2015ലായിരുന്നു ദിലീപും മഞ്ജു വാര്യരും വിവാഹ മോചിതരായത്. തൊട്ടടുത്ത വർഷം തന്നെ ദിലീപ്, കാവ്യ മാധവനെ വിവാഹം ചെയ്തു. ഇവർക്ക് മഹാലക്ഷ്മി എന്നൊരു മകളുമുണ്ട്.  ഇന്ന് വളരെ സന്തുഷ്ട കുടുംബ ജീവിതമാണ് ദിലീപും കാവ്യയും നയിക്കുന്നത്.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *