80 കോടിയോളം മൂല്യവും പങ്കാളിത്തവുമുള്ള വസ്തുവകകൾ അതേ കച്ചവടക്കാരന്റെ പേരിൽ തിരിച്ചേല്പിച്ച ശേഷമായിരുന്നു പടിയിറക്കം !

മലയാളികൾക്ക് മഞ്ജു വാര്യർ എന്നും പ്രിയങ്കരിയാണ്, വിവാഹത്തിന് മുമ്പ് അവർ ചെയ്ത വെച്ചിരുന്ന സിനിമകൾ എല്ലാം മലയാളികൾ ഇരു കയ്യും നീട്ടി സ്വീകരിച്ചവയാണ്. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് അവർ വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് ദിലീപുമായി വിവാഹിതയായത്. ശേഷം ഇവരുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ചത് മലയാളികൾക്ക് അറിവുള്ള കാര്യങ്ങളാണ്. വിവാഹ മോചനത്തിന് ശേഷം സിനിമ മേഖലയിൽ മഞ്ജുവിനെ കാത്തിരുന്നത് മികച്ച അവസരങ്ങളായിരുന്നു. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും അവർ തന്റെ കഴിവ് തെളിയിച്ചു. ജീവിതത്തിൽ ഇന്ന് ഒരുപാട് സ്ത്രീകളുടെ പ്രചോദനമാണ് മഞ്ജു വാര്യർ.

നീണ്ട 14 വർഷത്തെ ദാമ്പത്യ ജീവിതമാണ് മഞ്ജു വേണ്ടെന്ന് വെച്ചത്, ഒരു സ്ത്രീ പുലർത്താവുന്ന ഏറ്റവുമധികം മാന്യതയോടെയാണ് അയാളുടെ ജീവിതത്തിൽ നിന്നും ആ വീട്ടിൽ നിന്നും ഇറങ്ങിപ്പോന്നത്. വിവാദങ്ങളുണ്ടാക്കാൻ ഏറ്റവുമെളുപ്പമായിരുന്നിട്ടും മുൻഭർത്താവിന്റെയും അയാളോടൊപ്പം ഉള്ള തനറെ മകളുടെയും സ്വകാര്യതയെ മാനിച്ചാണ് അവർ മറ്റു പൊതുവിടത്തിലും സംസാരിച്ചത്. പിരിയാനുള്ള കാരണം അന്നുമിന്നും മറ്റുള്ളവരുടെ മുന്നിൽ വെളിപ്പെടുത്താതെ, മലയാള സിനിമയിലെ ഏറ്റവും വലിയ കച്ചവടക്കാരനിൽ നിന്നും ഒരു രൂപ പോലും ജീവനാംശം വാങ്ങാതെ, 80 കോടിയോളം മൂല്യവും പങ്കാളിത്തവുമുള്ള വസ്തുവകകൾ അതേ കച്ചവടക്കാരന്റെ പേരിൽ തിരിച്ചേല്പിച്ച് അവർ പടിയിറങ്ങി. എങ്ങനെയൊക്കെയോ വീണ്ടും സിനിമയിലേക്ക് തിരിച്ചുവന്നു.

സ്വന്തം സഹോദരിയെ പോലെ കണ്ടു സ്നേഹിച്ച സഹ പ്രവർത്തകക്ക് സംഭവിച്ച പ്രശ്നത്തിൽ ആദ്യമായി മുഖം നോക്കാതെ ഇതിന് പിന്നിലുള്ളത് ഒരു ക്രി മി ന ൽ ഗൂഡാലോചനയാണ്. അതിനുവേണ്ടി പ്രവർത്തിച്ചവരെ പുറത്തുകൊണ്ടുവരണം, ശി ക്ഷി ക്ക ണം.” എന്ന ഉറച്ച ശക്തമായ സത്യസന്ധമായ വാക്കുകൾ പറഞ്ഞതും മഞ്ജു വാര്യർ തന്നെയാണ്. അതിന് പിന്നീട് തുടർച്ചകളുണ്ടായി.

മാനസികമായി ഏറെ കഠിനമായിരുന്ന നിയമ പോരാട്ടങ്ങൾ. വിചാരണയും വിസ്താരവുമടക്കം വർഷങ്ങളനവധി കടന്നുപോയി. അന്നുതൊട്ടിന്നുവരെ ആ ക്ര മി ക്ക പ്പെ ട്ടവ ളുടെ കൂടെത്തന്നെ അവർ നിന്നു. മറ്റുപലരും കൊടുത്ത മൊഴികൾ മാറ്റിപ്പറഞ്ഞപ്പോഴും അന്നും, സ്വന്തം മകളെകൊണ്ട് പോലും പിന്തിരിപ്പാക്കാൻ നോക്കിയപ്പോഴും, അതിലൊന്നും പതറാതെ പറഞ്ഞ വാക്കിൽ, ആ സത്യത്തിൽ ഉറച്ചു നിന്നു, പറയാനുണ്ടായിരുന്ന സത്യങ്ങൾ അണുവിട തെറ്റാതെ ആവർത്തിച്ചു പറഞ്ഞു.

ഇന്ന് അവർ നിരവധി സ്ത്രീകൾക്ക് ഒരു പ്രചോദനമാണ്. കരഞ്ഞ് കലങ്ങിയ കണ്ണുകളോടെ മഞ്ജു കുടുംബ കോടതിയിൽ നിന്നും ഇറങ്ങി കാറിൽ കയറുന്ന കാഴ്ച ഇന്നും ആരാധകരുടെ മനസ്സിലുണ്ട്. ആ മഞ്ജുവിൽ നിന്നും ഇന്ന് സാഹസികൾ ഏറെ ഇഷ്ടപെടുന്ന, എവിടെയോ നഷ്ടപ്പെട്ടുപോയ തന്റെ ഓരോ സ്വപ്നങ്ങളെയും അവർ തിരികെ പിടിക്കുമ്പോൾ മഞ്ജുവിന്റെ ആത്മധൈര്യത്തിന് കൈയ്യടിക്കുകയാണ് ആരാധകർ..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *