മനോജുമായി ഒരിക്കലൂം ഒരു സൗഹൃദത്തിൽ പോലും മുന്നോട്ട് പോകാൻ കഴിയില്ല ! സൗഹൃദം എന്ന വാക്കിന് പോലും ഒരുപാട് അർത്ഥങ്ങളുണ്ട് ! ഉർവശി പറയുന്നു !

മലയാള സിനിമ രംഗത്ത് ഒരുകാലത്ത് ഒരുപാട് ആരാധകർ ഉണ്ടായിരുന്ന താര ജോഡികളായിരുന്നു ഉർവശിയും മനോജ് കെ ജയനും, ഇവർ ജീവിതത്തിലും ഒന്നിക്കുന്നു എന്ന വാർത്ത വളരെ സന്തോഷത്തോടെയാണ് ഏവരും ഏറ്റെടുത്തത്,  2000 ത്തിലാണ് ഇവരുടെ വിവാഹം നടക്കുന്നത്. 2001 ലാണ് ഇവർക്ക് കുഞ്ഞാറ്റ എന്ന മകൾ ജനിക്കുന്നത്, ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ ഒന്നായ ഉർവ്വശിയും മനോജ് കെ ജയനും മാനസിക പൊരുത്തമില്ലാത്തതിന്റെ പേരിൽ വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യം അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ  രണ്ടാമതും വിവാഹം കഴിച്ച് താരങ്ങള്‍ രണ്ട് പേരും സന്തോഷത്തോടെ കഴിയുകയാണ്. ഇപ്പോൾ ഉർവശി മനോജിനെ കുറിച്ച് പറഞ്ഞ ഒരു അഭിമുഖം വീണ്ടും പ്രേക്ഷക ശ്രദ്ധ നേടുകയാണ്.

എന്റെ സുഹൃത്തുക്കളായ പല നടിമാരുടെ വ്യക്തി ജീവിതത്തിലും ഞാൻ ഉപദേശിച്ച് അവരെ നേർവഴിക്ക് കൊണ്ടുവന്നിട്ടുണ്ട്, അംങ്ങനെയുള എന്റെ ജീവിതം താളം തെറ്റിയത് അവർക്കെല്ലാം ഒരു അതിശയമായിരുന്നു.  ജീവിതത്തെ വളരെ പക്വതയോടെ കൊണ്ട് പോകാൻ ആയിരുന്നു ഞാൻ ഉദ്ദേശിച്ചത് . എന്നാൽ ഞാൻ ഉദ്ദേശിച്ചതിലും വളരെ ശക്തമായ കാര്യങ്ങൾ ആണ് എനിക്ക് എന്റെ ജീവിതത്തിൽ നേരിടേണ്ടി വന്നത്. ഞാൻ തന്നെ ഒരു ജീവിതം സെലക്ട് ചെയ്യുന്നു. അതിൽ സന്തോഷത്തോടെയാണ് ഞാൻ ജീവിച്ചു തുടങ്ങിയത്. അത് കുറെ നോക്കി. പക്ഷെ നമുക്ക് എടുക്കാൻ മേലാത്ത ചുമട് എടുത്തു വച്ച് നടന്നാൽ കുറെ കഴിഞ്ഞാൽ നമ്മൾ വീണുപോകില്ലേ.

എങ്കിലും കുറെയൊക്കെ എനിക്ക് സ്വയം നിയന്ത്രിക്കാൻ കഴിയുമായിരുന്നില്ല. എങ്കിലും അതിനായി ശ്രമിച്ചു കൊണ്ടേ ഇരുന്നു. പക്ഷെ നമുക്ക് ചെയ്യാൻ പറ്റുന്നത് അല്ലെ ചെയാൻ കഴിയൂ. പക്ഷെ ഒരു വ്യക്തിയിൽ നിന്നും നേടിയെടുക്കാൻ കഴിയുന്നതല്ലേ പറ്റൂ. എന്റെ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് തീരെ തകർന്നു പോകാതെ നീങ്ങിയതും. വിചാരം കൊണ്ടല്ല വികാരം കൊണ്ടെടുത്ത തീരുമനിങ്ങൾ മാത്രമാണ് ഞാൻ എന്റെ ജീവിതത്തിൽ എടുത്തത്. ഞാൻ ഒരു കൂട്ടുകുടുംബത്തിലാണ് വളർന്നത്. അപ്പോൾ ഒരു കുടുംബത്തിൽ നടക്കുന്ന എല്ലാ പ്രശ്നങ്ങളെയും കുറിച്ച് എനിക്ക് നല്ലതുപോലെ അറിയാൻ സാധിക്കുമായിരുന്നു. ഒരു വീടിന്റെ എല്ലാ അടുക്കും ചിട്ടയും അറിഞ്ഞു തന്നെയാണ് വളർന്നത്. അവിടെ ഞാൻ, എന്റെ, എന്ന തോന്നലുകൾ കുറവായിരുന്നു. അതുകൊണ്ടുതന്നെ ഏതു സാഹചര്യത്തിലും അഡ്ജസ്റ്റ് ചെയ്യാൻ എനിക്ക് കഴിയുമായിരുന്നു.

മനോജുമായി സൗഹൃദം ഉണ്ടാകുമോ എന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെ, മനോജുമായി ഒരിക്കലും ഒരു സൗഹൃദത്തിൽ പോലും മുൻപോട്ട് പോകാൻ കഴിയില്ല. കാരണം നിരന്തരം മാനസികമായി പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരാളെ എങ്ങനെ നമുക്ക് നമ്മുടെ സുഹൃത്തായി കാണാൻ കഴിയും. സൗഹൃദം എന്ന വാക്കിന് ഒരുപാട് അർത്ഥങ്ങളുണ്ട്. പിന്നെ ഇപ്പോൾ മനോജ് ഒരു അന്യ സ്ത്രീയുടെ ഭർത്താവാണ്. അങ്ങനെ ഉള്ളപ്പോൾ ഞാൻ ആ കാര്യങ്ങൾ സംസാരിക്കാനേ പാടില്ല അത് മര്യാദയല്ല എന്നും ഉർവശി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *