‘വിവാഹം ദിനത്തിൽ എന്റെ ഹൃദയം തകർത്ത മനുഷ്യൻ’ വിവാഹ ദിനത്തിൽ ഉണ്ടായ സംഭവം മീന തുറന്ന് പറയുന്നു !
തെന്നിന്ത്യയിലെ മുൻ നിര നായികമാരിൽ ഒരാളാണ് നടി മീന. തന്റെ അഭിനയ ജീവിതത്തിൽ നാല്പത് വർഷം പൂർത്തിയായതിന്റെ സന്തോഷത്തിലാണ് മീന ഇപ്പോൾ. ബാലതാരമായി സിനിമയിൽ എത്തിയ നടി എല്ലാ സൂപ്പർ ഹീറോകളുടെയും നായികയായി അഭിനയച്ചിരുന്നു. മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം. തമിഴിൽ രജനികാന്ത്, കമൽ ഹാസൻ, സത്യ രാജ്, ശരത് കുമാർ, പ്രഭു, അങ്ങനെ നീളുന്നു….
മറ്റു ഭാഷകളിൽ ചിരൻചീവി, നാഗാർജുന, വെങ്കിടേഷ്, എൻ റ്റി ആർ, ബാല കൃഷ്‌ണാ അതും അങ്ങനെ നീളുന്നു. ഇപ്പോഴും പല ഭാഷകളിലും തിരക്കിലാണ് മീന, ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ‘ദൃശ്യം 2’ സൂപ്പർ ഹിറ്റായിരുന്നു. അതേ ചിത്രം തെലുങ്കിലും മീന തന്നെയാണ് നായിക. കൂടാതെ തമിഴ് പതിപ്പിൽ ആദ്യ ഭാഗത്തിൽ നടി ഗൗതമി ആയിരുന്നു നായിക.
എന്നാൽ അവർ ഇനി കമൽ ഹാസനൊപ്പം അഭിനയിക്കില്ല എന്ന് പറഞ്ഞതുകൊണ്ട് പകരം മീനയെ അഭിനയിപ്പികം എന്ന് കമൽ ഹാസൻ തീരുമാനിച്ചു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത. കൂടാതെ മീന തന്റെ ഹൃദയം തകർന്ന ഒരു സംഭവം ഉണ്ടായി എന്നും പറഞ്ഞുകൊണ്ട് ഒരു ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു.
ഒരു താരത്തോടുള്ള തന്റെ കടുത്ത ആരാധനയാണ് നടി തുറന്ന് പറയുന്നത്. തന്റെ എക്കാലത്തെയും സൂപ്പർ ഹീറോ ഹൃത്വിക് റോഷൻ. അദ്ദേഹത്തെ നേരിൽ കണ്ട ദിവസത്തെയാണ് ഹൃദയം തകർന്ന ദിവസമായി മീന പറയുന്നത്. വർഷങ്ങൾക്ക് മുമ്പ് ഹൃത്വിക്കിനെ നേരിൽ കണ്ട ദിവസത്തെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ്.
തന്റെ പ്രിയപ്പെട്ട ഇഷ്ട താരത്തെ ആദ്യമായി നേരിൽ കണ്ട ദിവസം ഹൃദയം തകർന്ന ദിവസമായിരുന്നുവെന്നാണ് മീന പറയുന്നത്. ഹൃത്വിക്കിനെ മീന കണ്ടത് അദ്ദേഹത്തിന്റെ വിവാഹത്തിന് ശേഷം നടന്ന റിസപഷനിൽ വെച്ചായിരുന്നു. ബംഗളൂരുവിൽ വച്ചായിരുന്നു ആ ചടങ്ങ് നടന്നിരുന്നത്. നിരവധി താരങ്ങൾ പരിപാടിയിൽ പങ്കെടുക്കാനെത്തിയിരുന്നു. എന്നും മീന പറയുന്നു..
തന്റെ കഥാപാത്രങ്ങളിൽ ഇനി കുറച്ച് മാറ്റം വരുത്തണമെന്ന് മീന അടുത്തിടെ തുറന്ന് പറഞ്ഞിരുന്നു. താൻ കൂടുതലും വളരെ പാവമായ നായിക വേഷങ്ങളാണ് ചെയ്തിരുന്നത്. നെഗറ്റീവ് ട്ടച്ച് ഒട്ടും ഇല്ലാത്ത കഥാപാത്രങ്ങൾ ആയിരുന്നു അതെല്ലാം, പക്ഷെ അതോര്‍ക്കുമ്ബോള്‍ ഇപ്പോള്‍ നിരാശ ഉണ്ട് എന്ന് തുറന്ന് പറയുകയാണ് മീന. കാരണം ഒരു അഭിനേത്രി എന്ന നിലയിൽ നമ്മൾ എല്ലാത്തരം വേഷങ്ങളും ചെയ്യണം, അന്നൊക്കെ നെഗറ്റീവ് റോളുകൾ ചെയ്താൽ ആരാധകർക്ക് നമ്മളോടുള്ള ഇഷ്ടം കുറയുമോ എന്നുള്ള പേടിയായിരുന്നു തനിക്കെന്നും മീന പറയുന്നു..
കോമഡി വേഷങ്ങളും ചെയ്തിരുന്നു, പക്ഷെ ഇനി വില്ലത്തി വേഷങ്ങൾ ചെയ്യാൻ അതിയായ ആഗ്രഹം ഉണ്ട് എന്നാണ് മീന ഇപ്പോൾ പറയുന്നത്. മറ്റു ഭാഷകളിൽ ഗ്ലാമര്‍ അഭിനയിക്കുമ്ബോള്‍ നമ്മുടെ കഥാപാത്രത്തിന്റെ ആഴം കുറയുന്നതാണ് പതിവ്. പക്ഷേ മലയാളത്തില്‍ അങ്ങനെയല്ല. ഗ്ലാമര്‍ റോളുകള്‍ ചെയ്യുമ്ബോള്‍ തന്നെ അഭിനയ സാധ്യതയുള്ള റോളുകളും കിട്ടും അതിനുദാഹരണമാണ് ലാലേട്ടന്റെ വർണപ്പകിട്ട് എന്ന ചിത്രം അതിൽ താൻ ഗ്ലാമർ വേഷമാണ് ചെയ്‌തത് പക്ഷെ ഏറ്റവും കൂടുതൽ അഭിനയ പ്രാധാന്യമുള്ള വേഷമായിരുന്നു.. അത് മലയാളത്തിന്റെ മാത്രം പ്രത്യേകഥയാണെന്നും മീന പറയുന്നു…
Leave a Reply