
പ്രണവും കല്യാണിയും ഇങ്ങനെ ചെയ്യുമെന്ന് ഞങ്ങളൊരിക്കലും പ്രതീക്ഷിച്ചതല്ല ! ഒരുപക്ഷെ അവർ അങ്ങനെ ആകാനാണ് ഞങ്ങൾ രണ്ടുപേരും ആഗ്രഹിക്കുന്നത് ! പ്രിയനും മോഹൻലാലും പറയുന്നു !
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം നാളെ ആ വിസ്മയം നാളെ പ്രദർശനത്തിന് എത്തുന്നത്. ലോകം ഉറ്റുനോക്കുന്ന ചിത്രമായി ഇതിനോടകം മരക്കാർ മാറിക്കഴിഞ്ഞു, നേടിയെടുത്ത പുരസ്കാരങ്ങൾ പ്രതീക്ഷ കൂട്ടുന്നു. മലയാള സിനിമക്ക് അഭിമാനമായി റെക്കോർഡുകൾ വാരിക്കൂട്ടുന്ന മരക്കാർ മോഹന്‍ലാലിന്റെ കരിയറിൽ ഒരു പൊൻതൂവലാണ്. റിലീസിന് മുമ്പ് തന്നെ നൂറുകോടി കളക്ഷനിൽ എത്തിയിരിക്കുകയാണ് മരക്കാർ. ഇപ്പോൾ ചിത്രത്തെ കുറിച്ച് മോഹൻലാലും പ്രിയനും പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. മോഹന്‍ലാലിന്റേയും പ്രിയദര്‍ശന്റേയും മക്കളും ഈ ചിത്രവുമായി സഹകരിച്ചിട്ടുണ്ട്. യാദൃശ്ചികമായാണ് മക്കള്‍ ഈ ചിത്രത്തിലേക്ക് എത്തിയതെന്നാണ് ഇരുവരും പറയുന്നത്.
സത്യത്തിൽ ഞങ്ങൾ ഇതൊന്നും ഒരു പ്ലാൻ ചെയ്തതല്ല. എല്ലാം വളരെ യാദർശ്ചികമായി സംഭവിച്ചതാണ്. അതിൽ ഏറ്റവും കൂടുതൽ ഞങ്ങളെ സന്തോഷിപ്പിച്ചത് പ്രിയന്റെ മകന് ഇതിൽ ഒരു അവാർഡ് കിട്ടി എന്നതാണ്. പാവം അവൻ വളരെ സമാധാനത്തോടെ സന്തോഷത്തോടെ യുഎസില്‍ ജോലി ചെയ്യുകയായിരുന്ന അവനെ പിടിച്ചോണ്ട് വന്ന് ഇത് സൂപ്പര്‍വൈസ് ചെയ്യാന്‍ ഏല്‍പ്പിച്ചു. അതുകാരണം അവന്റെ യുഎസിലെ ആ ജോലീം പോയി. പിന്നെ അയാളായി ഈ സിനിമയുടെ എല്ലാം. ഭയങ്കര ചലഞ്ചിംഗാണെന്നുമായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.
സത്യത്തിൽ ഇതൊരു കുടുംബ ചിത്രം എന്നൊക്കെ പറയാം. പ്രിയന്റെ മകൾ ഈ ചിത്രത്തിൽ അഭിനയിച്ചു, എന്റെ മകൻ പ്രാണവാൻ കുഞ്ഞാലിയുടെ ചെറുപ്പകാലം ചെയ്യുന്നത്. സിനിമ കണ്ടവരെല്ലാം പ്രണവ് നന്നായി ചെയ്തു എന്നാണ് പറഞ്ഞത്. പിന്നെ ഞങ്ങളുടെ അടുത്ത സുഹൃത്തായ സുരേഷ് കുമാറിന്റെ മക്കളുമുണ്ട്. കീർത്തി ചിത്രത്തിൽ വളരെ ശക്തമായ ഒരു വേഷം കൈകാര്യം ചെയ്യുന്നു, അതുപോലെ സുരേഷും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കൂടാതെ സുരേഷിന്റെ ഒരു മകൾ അഭിനയിച്ചപ്പോൾ മൂത്ത മകൾ രേവതി പ്രിയനേ അസ്സിസ്റ് ചെയ്യാൻ ഉണ്ടായിരുന്നു.

നമുക്ക് സത്യത്തിൽ ലൊക്കേഷനിലേക്ക് വരുമ്പോൾ നമ്മുടെ വീട്ടിലേക്ക് വരുന്ന ഒരു ഫീലായിരുന്നു. പ്രണവും കല്യാണിയും ഒരുമിച്ചുള്ള സീനൊക്കെ വളരെ മനോഹരമായി എന്നാണ് എല്ലാവരും പറയുന്നത്. അവർ ചെറുപ്പം മുതൽ വളരെ അടുത്തറിയാവുന്ന കുട്ടികളാണ്. അവർ ഒരുമിച്ച് ആ രംഗമൊക്കെ മനോഹരമാക്കിയപ്പോൾ അത് ശെരിക്കും ഞങ്ങളെ ഞെട്ടിച്ചു എന്നാണ് പ്രിയനും മോഹൻലാലും ഒരുപോലേ പറയുന്നു, അവരുടെ ഈ മാറ്റത്തിൽ എന്ത് തോന്നുന്നു എന്ന ചോദ്യത്തിന് പിന്നെ അങ്ങനെ വരണ്ടേ, അങ്ങനെ വന്നാലല്ലേ അവര്‍ സക്സസഫുളായ അഭിനേതാക്കളായി മാറൂയെന്നായിരുന്നു ഇരുവരും പറഞ്ഞത്.
കല്യാണിയുടെ തമിഴിലെ ഏറ്റവും പുതിയ ചിത്രം മികച്ച വിജയമായിരുന്നു.അത് കേള്‍ക്കുമ്പോള്‍ നമുക്ക് സന്തോഷമാണ്. പിന്നെ ഇത്തരം സിനിമകള്‍ ചെയ്യുമ്പോള്‍ അവര്‍ക്ക് കൂടുതല്‍ എക്സ്പോഷറും കിട്ടും. അതുപോലെ ഇരുവരും ഒന്നിച്ച ചിത്രം ഹൃദയവയും ഏറെ പ്രതീക്ഷ നൽകുന്ന ചിത്രമാണ്. കുട്ടികള്‍ നന്നായി വരാന്‍ തന്നെയാണ് ഞങ്ങൾ പ്രാര്‍ത്ഥിക്കുന്നത് എന്നും ഇരുവരും പറയുന്നു.
Leave a Reply