എന്നാലും എന്റെ പപ്പു ചേട്ടാ നിങ്ങൾ എന്നോട് ഇത് ചെയ്തല്ലോ ! മോഹൻലാലിൻറെ ആ വാക്കുകൾ പപ്പുവിൽ വലിയ വിഷമം ഉണ്ടാക്കി ! തുറന്ന് പറച്ചിൽ ശ്രദ്ധ നേടുന്നു !

മലയാള സിനിമയിൽ നടൻ കുതിരവട്ടം പപ്പു എന്ന നടന്റെ സ്ഥാനം അത് എന്നും വളരെ വലുതാണ്. അദ്ദേഹത്തിന്റെ അഭിനയ മികവിനെ കുറിച്ച് പറയാത്ത സംവിധായകൻ ഇല്ലായിരുന്നു. ആ അനശ്വര കലാകാരൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 22 വർഷം ആയിരിക്കുകയാണ്.  1936 ൽ കോഴിക്കോട് ജനിച്ച അദ്ദേഹം ചെറുപ്പകാലം മുതൽ കലാപരമായ കാര്യങ്ങളിൽ വളരെതാല്പര്യം കാണിച്ചിരുന്നു. 1963 ൽ അമ്മയെ കാണാൻ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള വരവ്, അതിനു ശേഷം നിരവധി ചിത്രങ്ങൾ അദ്ദേഹം അഭിനയിച്ചിയുന്നു കോമഡിയും അഭിനയ പ്രാധാന്യമുള്ള നിരവധി ചിത്രങ്ങൾ അദ്ദേഹം ചെയ്‌തിരുന്നു ഏകദേശം ആയിരത്തിൽ കൂടുതൽ ചിത്രങ്ങൾ അദ്ദേഹം ചെയ്തിരുന്നു….

മോഹൻലാൽ ചിത്രം നരസിംഹം ആണ് അദ്ദേഹം അവസാനമായി ചെയ്തിരുന്നത്, ഇപ്പോഴിതാ പപ്പുവിനെ കുറിച്ച് നടൻ മോഹൻലാൽ പങ്കുവെച്ച ഓർമകളാണ് ഏറെ ശ്രദ്ധ നേടുന്നത്. മോഹൻലാൽ തിരനോട്ടം എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ താനെ പപ്പു ആ സമയത്ത് വളരെ തിരക്കുള്ള നടനായിരുന്നു. എല്ലാ സൂപ്പർ സ്റ്റാറുകൾക്ക് ഒപ്പവും അദ്ദേഹം അഭിനയിച്ചിരുന്നു. പപ്പു വളരെ പച്ചയായ ഒരു മനുഷ്യൻ ആണെന്നാണ് മോഹൻലാൽ പറയുന്നത്. തന്റെ തീക്ഷണമായ ജീവിതാനുഭവങ്ങളാണ് ഈ ചിരിയായി പുറത്തു വരുന്നത് എന്ന് അദ്ദേഹം തന്നോട് പറഞ്ഞിട്ടുണ്ട് എന്ന് മോഹൻലാൽ ഓർക്കുന്നു.

പപ്പുവേട്ടനിൽ നിന്നും സൗഹൃദത്തിന്റെ ഒരു വലിയ തണൽ എനിക്ക് ലഭിച്ചിരുന്നു. സെറ്റിൽ അദ്ദേഹം ഉണ്ടെങ്കിൽ അവിടെ ഒരു ചിരിപ്പൂരം തന്നെ ആയിരിക്കും. അതുപോലെ ഒരിക്കൽ പ്രിയദർശൻ എന്നോട് പറഞ്ഞിരുന്നു, ചില കഥകൾ കേൾക്കുമ്പോൾ ചില കഥാപാത്രങ്ങൾ മനസ്സിൽ വരുമ്പോൾ അത് പപ്പുവേട്ടൻ ചെയ്തിരുന്നു എങ്കിൽ എത്ര നന്നായേനെ എന്ന് ഓർത്തു പോകും, ഇപ്പോൾ അത്തരം കഥാപാത്രങ്ങളെ കുറിച്ച് ചിന്തിക്കാൻ പോലും ആകുന്നില്ല . അത്തരം കഥാപാത്രങ്ങൾ വളരെ അനായാസമായി ചെയ്തിരുന്നവരെല്ലാം പോയി, ഇവിടെ അദ്ദേഹം ചെയ്ത പല കഥാപാത്രങ്ങളും ഹിന്ദിയിൽ ഒക്കെ മറ്റു നടന്മാരെ വെച്ച് ചെയ്യിപ്പിക്കുമ്പോൾ ആണ് അദ്ദേഹത്തിനെ കഴിവിനെ കുറിച്ച് ഓർത്ത് പോകുന്നത്.. അതൊക്കെ അഭിനയം.. പക്ഷെ പപ്പു ചേട്ടൻ അത് ജീവിച്ച് കാണിച്ചു തരികയായിരുന്നു എന്നും വളരെ സങ്കടത്തോടെ അന്ന് പ്രിയദർശൻ പറഞ്ഞതായി ലാൽ ഓർക്കുന്നു.

പപ്പുച്ചേട്ടൻ വലിയ ഭക്ഷണ പ്രിയൻ ആയിരുന്നു. പപ്പുവേട്ടൻ ഷൂട്ടിങ്ങിനു വരുമ്പോഴെല്ലാം കോഴിക്കോടൻ ഹൽവ വാങ്ങിക്കൊണ്ടു വരണം എന്ന് ഞാൻ എപ്പോഴും പറയുമായിരുന്നു. ഒരിക്കൽ അങ്ങനെ ഹൽവ കിട്ടാതെ വന്നപ്പോൾ ഞാൻ പറഞ്ഞു എന്നാലും എന്നോടിങ്ങനെ ചെയ്തല്ലോ പപ്പുവേട്ടാ എന്ന്. ഞാൻ വളരെ തമാശയായി പറഞ്ഞതാണ് പക്ഷെ അത് അദ്ദേഹത്തെ വല്ലാതെ സങ്കടപ്പെടുത്തി. അത്രക്ക് നിഷ്ക്കളങ്കമായ മനസ്സായിരുന്നു ആ മനുഷ്യൻ. ആ ജീവിതത്തിന്റെ ചൂടും ചൂരും അടുത്തറിഞ്ഞതുകൊണ്ടാകാം അസാമാന്യമായ ഒരു ധൈര്യാമായിരുന്നു അദ്ദേഹത്തിന്, ഇപ്പോഴും എന്റെ യാത്രകളിൽ, ചില ഷൂട്ടിംഗ് സെറ്റുകളിൽ തിരക്കേറിയ കവലകളിൽ ഒക്കെ ആ തൂവാല കൊണ്ടുള്ള നെറ്റിയിലെ കെട്ടും കൈലി മുണ്ടും, ടി ഷർട്ടുമായി അയാൾ ജീവിക്കുന്നുണ്ട് എന്ന് എനിക്ക് തോന്നാറുണ്ട് എന്നും മോഹൻലാൽ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *