
ക്ഷണം ലഭിച്ചിട്ടും മോഹൻലാൽ അയോധ്യയിൽ പോയില്ല ! പ്രാണ പ്രതിഷ്ഠ ആഘോഷിച്ച ഉണ്ണി മുകുന്ദൻ ‘ഹീറോ ! വിമർശനവുമായി ആരാധകർ !
കഴിഞ്ഞ ദിവസം അയോദ്ധ്യയിൽ നടന്ന പ്രാണ പ്രതിഷ്ഠ ചടങ്ങ് ഇപ്പോൾ ലോക ശ്രദ്ധ നേടുകയാണ്, സിനിമ രംഗത്തുനിന്നും ബോളിവുഡിലെ സൂപ്പർ സ്റ്റാറുകൾ എല്ലാം ചടങ്ങിൽ സാനിദ്ധ്യം അറിയിച്ചിരുന്നു, എന്നാൽ മലയാള സിനിമ ലോകത്തുനിന്നും ആരും തന്നെ അയോദ്ധ്യയിൽ എത്തിയിരുന്നില്ല. അമിതാഭ് ബച്ചൻ മുതൽ തെന്നിന്ത്യയിൽ രജനികാന്ത് വരെയുള്ള അഭിനേതാക്കൾ രാമക്ഷേത്രത്തിന് മുന്നിൽ ഒരുക്കിയ പ്രത്യേക പന്തലിൽ ഒത്തുചേർന്നു. കേരളത്തിൽ നിന്നും ക്ഷണം ലഭിച്ച മോഹൻലാൽ പങ്കെടുക്കാത്തത് ശ്രദ്ധിക്കപ്പെട്ടു.
എന്നാൽ മോഹൻലാൽ പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കുന്നതിനു പകരം എറണാകുളം ചിറ്റൂർ റോഡിലെ അയ്യപ്പൻകാവ് ക്ഷേത്രത്തിലാണ് താരം ദർശനം നടത്തിയത്. പുലർച്ച 5.20ഓടെയായിരുന്നു. നിർമാല്യദർശനം. ആർ.എസ്.എസ് പ്രവർത്തകർ മോഹൻലാലിന് അയോധ്യയിൽ പൂജിച്ച അക്ഷതം വീട്ടിലെത്തി സമ്മാനിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ ക്ഷണിച്ചിട്ടും പോകാത്ത മോഹൻലാലിന് നേരെ സൈബർ ആക്രമണം രൂക്ഷമാണ്. രണ്ടു ദിവസം കൂടി കഴിഞ്ഞാണ് മോഹൻലാൽ ചിത്രമായ മലൈക്കോട്ടൈ വാലിബൻ റിലീസ് തിയതി. ഇത് മുന്നിൽക്കണ്ടുകൊണ്ടാണ് മോഹൻലാൽ പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാത്തത് എന്ന് ഒരു വിഭാഗം വാദിക്കുന്നു.
താനൊരു തികഞ്ഞ ഈശ്വര ഭക്തനും, ആത്മീത കാര്യങ്ങളിൽ കൂടുതൽ താല്പര്യമുള്ളതുമായ മോഹൻലാൽ തന്റെ മനസാക്ഷിക്ക് വിവരീതമായി ഇമേജ് തകരാതെ നോക്കുകയാണ് ചെയ്തതെന്നും, ‘മലൈക്കോട്ടേ വാലിബൻ’ ബഹിഷ്ക്കരിക്കാൻ സോഷ്യൽ മീഡിയയിൽ വ്യാപകമായി ആഹ്വാനമുണ്ട്. മോഹൻലാൽ, ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ തയ്യാറാവുന്ന ആദ്യ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ജനുവരി 25 ആണ് റിലീസ് തിയതി. മോഹൻലാലിൻറെ ഫേസ്ബുക്ക് പോസ്റ്റിനു വന്ന ഏതാനും കമന്റുകൾ അത് വ്യക്തമാക്കുന്നു. എന്നാലും ടിക്കറ്റ് എടുത്ത് ഉറപ്പായും ചിത്രം കാണും എന്ന തീരുമാനത്തിലാണ് മറ്റു ചിലർ. മോഹൻലാൽ ഇട്ട ഏറ്റവും പുതിയ പോസ്റ്റിനു കീഴെ പോലും ആക്രമണം നടക്കുന്നുണ്ട്.

അതേസമയം നടൻ ഉണ്ണി മുകുന്ദൻ കഴിഞ്ഞ ദിവസം ലൊക്കേഷനിൽ രാമ പൂജ നടത്തിയതും. തിരക്കുകൾ കഴിഞ്ഞാൽ താൻ ആദ്യം അയോദ്ധ്യയിൽ പോകുമെന്നും കാത്തിരുന്ന നിമിഷമാണ് വന്നെത്തിയത് എന്നും പറഞ്ഞിരുന്നു. തന്റെ നിലപാട് തുറന്ന് പറഞ്ഞ ഉണ്ണിക്ക് കൈയ്യടിക്കാനും ആരാധകർ ഉണ്ട്.
അതുപോലെ ദിവസം നടന്ന പ്രാണ പ്രതിഷ്ഠ ചടങ്ങിൽ ബോളിവുഡ് സൂപ്പർ സ്റ്റാറുകൾ സാക്ഷ്യം വഹിച്ചിരുന്നു, അതുപോലെ ഇപ്പോഴിതാ നടി രേവതി തന്റെ നിലപാട് വ്യക്തമാക്കി സമൂഹ മാധ്യമങ്ങളിൽ എത്തിയിരുന്നു. വളരെ സുന്ദരമായ ബാലനായ രാമന്റെ വശീകരിക്കുന്ന മുഖം കണ്ടപ്പോൾ തന്റെ ഉള്ളിൽ എന്തോ ഇളകി മറിഞ്ഞെന്നും ഹിന്ദുവായി ജനിച്ചവർ സ്വന്തം വിശ്വാസം മുറുകെപ്പിടിക്കുന്നതിനോടൊപ്പം മറ്റു വിശ്വാസങ്ങളെ വ്രണപ്പെടുത്താതിരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും രേവതി പറഞ്ഞു. ശ്രീരാമന്റെ ഗൃഹപ്രവേശം കാര്യങ്ങളെല്ലാം മാറ്റിമറിച്ചു എന്നും ഒരുപാട് സന്തോഷം തോന്നുന്നുവെന്നും രേവതി പറയുന്നു.
Leave a Reply