അനുഭവിച്ചതെല്ലാം ചെയ്തു കൂട്ടിയ പാപങ്ങളുടെ ഫലം! ഇപ്പോൾ സുവിശേഷ പ്രാസംഗിക! നടി മോഹിനിയുടെ ഇപ്പോഴത്തെ അവസ്ഥ !!
ഒരു സമയത്ത് മലയാളികൾ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന നായികമാരിൽ ഒരാളാണ് മോഹിനി, 1976 ന് തഞ്ചാവൂരാണ് മഹാലക്ഷ്മി എന്ന മോഹിനി ജനിച്ചത്, സിനിമയിൽ എത്തിയതിനു ശേഷമാണ് അവർ മോഹിനി എന്ന പേര് സ്വീകരിച്ചത്, 1991 ൽ പുറത്തിറങ്ങിയ ‘ഈരമന റോജാവേ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് മോഹിനി സിനിമ മേഖലയിൽ യെത്തുന്നത്, ശേഷം നിരവധി ചിത്രങ്ങൾ തമിഴിലും തെലുങ്കിലും ചെയ്തതിനു ശേഷമാണ് അവർ 1993ൽ പുറത്തിറങ്ങിയ ഗസൽ എന്ന സിനിമയിൽ വിനീതിന്റെ നായികയായി മലയാളത്തിൽ തുടക്കം കുറിക്കുന്നത്..
സൗത്തിന്ത്യയിൽ ഒരു സമയത്തെ തിരക്കുള്ള നായികയായിരുന്നു മോഹിനി, ബോളിവുഡിലും അഭിനയിച്ചിരുന്ന താരം മലയാളത്തിൽ ചെയ്‌തിരുന്ന സിനിമകൾ എല്ലാം വളരെ വിജയകരമായിരുന്നു, നാടോടി, പഞ്ചാബി ഹൗസ്, കാണാക്കിനാവ്, ഉല്ലാസ പൂങ്കാറ്റ്, മീനാക്ഷി കല്യാണം, പട്ടാഭിഷേകം തുടങ്ങിയ നിരവധി ചിത്രങ്ങൾ ഇന്നും നമ്മൾ ഓർത്തിരിക്കുന്ന ചിത്രങ്ങളും കഥാപത്രങ്ങളുമാണ്….
എന്നാൽ സിനിമയുടെ ഗ്ലാമർ ലോകത്തുനിന്നും അകന്നുപോയ മോഹിനി ഇപ്പോൾ സുവിശേഷ പ്രാസംഗികയായി മാറി കഴിഞ്ഞു. 7 വർഷം മുമ്പ് ക്രിസ്തീയ മതം സ്വീകരിച്ച മോഹിനിയുടെ ഇപ്പോഴത്തെ പേര് ക്രിസ്റ്റീനയെന്നാണ്. നേരത്തെ പോണ്ടിച്ചേരിയിലെ ഉപ്പളം സെന്റ് സേവ്യേഴ്സ് പളളിയിൽ സുവിശേഷ പ്രസംഗം നടത്തുന്ന മോഹിനിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. സിനിമ ലോകത്തുനിന്നും വിട്ടുനിന്ന മോഹിനി പിന്നീട് കടുത്ത മാനസിക പിരിമുറുക്കത്തിലായിരുന്നു….
ഡിപ്രഷനിലേക്ക് വീണുപോയ മോഹിനിക്ക് അവരുടെ വീട്ടുജോലിക്കാരി നൽകിയ ബൈബിളാണ് ക്രിസ്തു മതത്തിലേക്ക് മാറുവാൻ താരത്തിനെ പ്രേരിപ്പിച്ചത്. മോഹിനിയുടെ മനസിനെ അലട്ടിയ പ്രധന പ്രശ്നം തനിക്ക് നല്ലൊരു ഭർത്താവിനെ ലഭിച്ചു അതും കൈ നിറയെ സമ്പാദ്യവുമുണ്ടായി പക്ഷെ എന്നിട്ടും ജീവിതത്തിൽ നിരാശമാത്രമായിരുന്നു ഫലം. തനിക്ക് ഭർത്താവിനെ ഉൾക്കൊള്ളാനായില്ല. ജീവിതത്തിൽ ഒന്നിലും തൃപ്തി കണ്ടെത്താനായില്ലെന്നും കൂടാതെ മനസ്സ് എപ്പോഴും അശൊസ്തമായിരുന്നു തനിക്ക് എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും അറിയില്ല എന്നും താരം പറയുന്നു….
മോഹിനി പറയുന്നത് താൻ ഏറെ പാപങ്ങൾ ചെയ്തു അതിൽ ഏറ്റവും വലുത് താൻ മൂന്ന് പ്രാവിശ്യം വിവാഹ മോചനത്തിന് ഒരുങ്ങി എന്നതാണ്, അതിനുകാരണമായത് മനസ്സിലെ ദുഷ്ടശക്തികളാണ് എന്നാണ് താരം പറയുന്നത്, ക്രിസ്തുമതം സ്വീകരിച്ചതുകൊണ്ട് തന്റെ ആ പാപങ്ങളെല്ലാം തീർന്നിരിക്കുന്നു എന്നാണ് മോഹിനി പറയുന്നത്, 2013ലാണ് മോഹിനി, ക്രിസ്റ്റീന എന്ന പേര് സ്വീകരിച്ച് ക്രിസ്ത്യാനിയായത് അതിൽ പിന്നെ തനിക്ക് പുതുജന്മമാണെന്നും, കൂടാതെ വിഷാദരോഗം കീഴടക്കിയ കാലത്ത് അതിൽ നിന്ന് മോചനം നൽകിയത് ബൈബിളാണ് എന്നും താരം പറയുന്നു…
ജീവിതത്തിൽ നിരാശ ഉണ്ടാക്കിയത് പിശാജുകൾ ആണെന്നും ആ പിശാചിനെ തുരത്താൻ നമുക്കരികിൽ യേശു ക്രിസ്തു വേണമെന്നും, താൻ ഇപ്പോൾ എല്ലാ പ്രശ്ങ്ങളിൽ നിന്നും മോചിതയാണെന്നും മോഹിനി എന്ന ക്രിസ്റ്റീന പറയുന്നു. കൂടാതെ തന്റെ മനസ് ഉലഞ്ഞ കാലത്ത് ഒരു പ്രളയത്തിൽ അകപ്പെട്ടതായി സ്വപ്നം കണ്ടു. ആ പ്രളയം ഞാൻ ചെയ്ത പാപങ്ങളായിരുന്നു അവിടെയും തനിക്ക് തുണയായി യേശു പ്രത്യക്ഷപ്പെട്ടിരുന്നു എന്നും താരം പറയുന്നു….
Leave a Reply