മ,ര,ണ കിടക്കയിൽ നിന്നും തിരികെ വന്ന ആളാണ്, ചികിത്സിക്കാന്‍ പണം ഇല്ലാതെ വലഞ്ഞപ്പോള്‍ തന്നെ സഹായിച്ച ബാലാക്ക് നേരിട്ട് നന്ദി പറയാൻ മോളി കണ്ണമാലി എത്തിയപ്പോൾ !

സിനിമാ ടെലിവിഷൻ രംഗത്ത് ഏറെ സജീവമായിരുന്ന കലാകാരി ആയിരുന്നു മോളി കണ്ണമാലി. ചാളമേരി എന്ന കഥാപാത്രത്തിന്റെ പേരിലും മോളി അറിയപെടുന്നുണ്ട്. ചവിട്ടു നാടക കലാരംഗത്ത് നിന്നാണ് അഭിനയ രംഗത്തേക്കുള്ള തുടക്കം. ഇതിനോടകം നിരവധി ശ്രദ്ധേയ വേഷങ്ങൾ ചെയ്ത മോളി കഴിഞ്ഞ കുറച്ച് നാളുകളായി ആരോഗ്യപരമായി വളരെ മോശം അവസ്ഥയിൽ ആയിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടിയ്ക്ക് പെട്ടെന്ന് അസുഖം കൂടുതലാവുകയായിരുന്നു. ശ്വാസ തടസത്തെ തുടര്‍ന്നാണ് മോളി കണ്ണമാലിയെ ദിവസങ്ങളോളം ഐ സി യു വിൽ ആയിരുന്നു.

പിന്നീട് ന്യുമോണിയ ബാധിക്കുകയായിരുന്നു, മോളിയ്ക്ക് വേണ്ടി സഹായം അഭ്യര്‍ഥിച്ച്‌ കൊണ്ട് സിനിമാ, സീരിയല്‍ താരങ്ങള്‍ രംഗത്ത് വരികയും ചെയ്തിരുന്നു. അതുപോലെ താര സംഘടന അമ്മയിൽ നിന്നും സഹായം അഭ്യർത്ഥിച്ചപ്പോൾ നേരിട്ട മോശം അനുഭവത്തെ കുറിച്ചും മോളിയുടെ മകൻ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഇപ്പോഴിത അസുഖത്തില്‍ നിന്നെല്ലാം കരകയറി തിരികെ ജീവിതത്തിലേക്ക് എത്തിയിരിക്കുകയാണ് മോളി. ആശുപത്രിയില്‍ ചികിത്സിക്കാന്‍ പണം ഇല്ലാതെ വലഞ്ഞപ്പോള്‍ താരത്തെ പണം നല്‍കി സഹായിച്ചവരില്‍ ഒരാള്‍ നടന്‍ ബാലയാണ്. തന്നെ അത്യാവശ്യ ഘട്ടത്തില്‍ സഹായിച്ച്‌ മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് കൊണ്ടുവന്ന ബാലയെ കാണുകയും നന്ദി പറയാൻ എത്തിയിരിക്കുകയാണ് മോളിയും കുടുംബവും.

ആരോഗ്യം ഇപ്പോഴും പൂർണ്ണമായും പഴയ രീതിയിൽ എത്തിയിട്ടില്ല എങ്കിലും തന്നെ സഹായിച്ച ആ നല്ല മനുഷ്യനെ കാണാൻ മോളി എത്തിയ വീഡിയോ ബാല തന്നെ പകർത്തി അത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ദൈവത്തിന്റെ അത്ഭുത പ്രവൃത്തി കാണുന്നുവെന്നാണ് ബാല വീഡിയോ പങ്കുവെച്ച്‌ കുറിച്ചത്. നിത്യചിലവിനും ചികിത്സയ്ക്കുമായി ചെറിയ തുകയുടെ ചെക്കും ബാല കൈമാറി. മോളി കണ്ണമാലി ബാലയുടെ നന്മയെ കുറിച്ച്‌ സംസാരിക്കുന്നതും വീഡിയോയില്‍ കാണാം..

മോളിയുടെ വാക്കുകൾ ഇങ്ങനെ, എനിക്ക് വേറെ ആഗ്രഹങ്ങളൊന്നുമില്ല. മ,ര,ണം ശരിക്കും ഞാന്‍ നേരിട്ട് പോയി കണ്ടിട്ട് തിരിച്ച്‌ വന്നയാളാണ്. ഇപ്പോഴും എന്റെ മക്കള്‍ എന്റെ ചികിത്സയ്ക്കായി ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. ഞങ്ങള്‍ മത്സ്യതൊഴിലാളികളാണ്. ഇപ്പോള്‍ ഞങ്ങള്‍ ബാല സാറിന്റെ അടുത്ത് വന്നത്. എനിക്ക് ആദ്യം അറ്റാക്ക് വന്നപ്പോള്‍ എന്റെ പട്ടയം കൊണ്ട് പണയം വെച്ച്‌ ഒരു നാല് ലക്ഷം രൂപ മേടിച്ചിട്ടുണ്ടായിരുന്നു.

പക്ഷെ കൊറോണ സമയത്ത് വര്‍ക്ക് കുറഞ്ഞത് എനിക്ക് അത് തിച്ചടക്കാൻ കഴിയാത്ത വരികയും ഇപ്പോള്‍ എനിക്ക് ജപ്തി വന്നിരിക്കുകയാണ്. പതിമൂന്നാം തിയ്യതി ആറ് ലക്ഷം രൂപയോളം അടക്കണം. എനിക്ക് ഒരു നിവര്‍ത്തിയുമില്ല. അക്കാര്യം ബാല സാറിനോട് പറയാന്‍ വന്നതാണ് ഞാന്‍. ഞാന്‍ കിടപ്പിലായപ്പോള്‍ എന്റെ മകന്‍ ‌ഓടി വന്നപ്പോൾ ഒന്നും നോക്കാതെ ബാല സാര്‍ സഹായിച്ചു. ഇന്ന് ആശുപത്രിയില്‍ നിന്ന് ഇറങ്ങി ഞാന്‍ ആദ്യം കാണാന്‍ വന്നത് ബാല സാറിനെയാണ്, അദ്ദേഹത്തോട് ഒരുപാട് നന്ദി ഉണ്ടെന്നും മോളി പറയുന്നു..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *