അങ്ങനെ ഒരു മാർഗം ഉണ്ടായിരുന്നിട്ടും, എന്തുകൊണ്ടാണ് ആറ് വര്‍ഷം ഇന്ദുചൂഡന്‍ ജ,യി,ലിൽ കിടുക്കേണ്ടി വന്നത് ! ട്രോളിന് മറുപടിയുമായി ഷാജി കൈലാസ് !

ചില സിനിമകൾ കാലങ്ങൾ കഴിയുംതോറും വീര്യം ഏറുന്ന വീഞ്ഞുപോലെയാണ്, ആ ഗണത്തിൽ പെടുന്ന ഒരു ഷാജി കൈലാസ് ചിത്രമാണ് നരസിംഹം. മോഹൻലാൽ എന്ന നടന വിസ്മയത്തിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്ന്. ഇന്നും മിനിസ്‌ക്രീനിൽ ആ ചിത്രം സൂപ്പർ ഹിറ്റാണ്. ഏറ്റവും ജനപ്രീതിയുള്ള ചിത്രങ്ങളിലൊന്നായ നരസിംഹത്തില്‍ മമ്മൂട്ടി അതിഥി വേഷത്തിലും എത്തിയിരുന്നതും ചിത്രത്തിന്റെ മാറ്റ് കൂടാൻ കാരണമായിരുന്നു. ചിത്രത്തിൽ നന്ദഗോപാല്‍ മാരാര്‍ എന്ന വക്കീലായി എത്തിയ മമ്മൂട്ടിയുടെ പെര്‍ഫോമന്‍സ് നായകനും മേലെ മികച്ചു നില്‍ക്കുന്നതായിരുന്നു. മമ്മൂട്ടിയുടെ ഏറ്റവും മികച്ച ഗസ്റ്റ് റോളുകളിൽ ഒന്നായിരുന്നു നരസിംഹത്തിലെ നന്ദഗോപാല്‍ മാരാര്‍.

ഇന്നും സമൂഹ മാധ്യമങ്ങളിൽ ആ കഥാപാത്രം ഹിറ്റാണ്. ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭനായ വക്കീലായിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. ഏറ്റെടുത്ത എല്ലാ കേസുകളിലും വിജയം കാണുന്ന ഏറ്റവും തിരക്കുള്ള ഒരു അഭിഭാഷകൻ. എന്നാൽ =ഇത്രയും മികച്ച ഒരു വക്കീല്‍ സുഹൃത്തായിട്ടുണ്ടായിരുന്നിട്ടും ഇന്ദുചൂഡന്‍ എന്തുകൊണ്ടാണ് ആറ് വര്‍ഷം ജയിലില്‍ കിടന്നതെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ ചില ട്രോളുകളും ചർച്ചകളും വന്നിരുന്നു. എന്നാൽ ഇപ്പോഴിതാ ഈ ചോദ്യത്തിന് മറുപടി പറയുകയാണ് ഷാജി കൈലാസ്. അദ്ദേഹം ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഈ കാര്യം വ്യക്തമാക്കിയത്.

അദ്യേഹത്തിന്റെ ആ മറുപടി ഇങ്ങനെ, ജ,യി,ലി,ല്‍ കിടക്കുമ്പോള്‍ ഇന്ദുചൂഡന്‍ ആരെയും സ്വാധീനിക്കാന്‍ പോയിട്ടില്ല. ചെയ്യാത്ത കുറ്റത്തിനാണ് അയാള്‍ ജ,യി,ലി,ല്‍ കിടക്കുന്നത്. അച്ഛന്‍ കംപ്ലീറ്റ് ലോക്ക്ഡായി. അച്ഛന് പ്രശ്‌നമുണ്ടാകുമ്പോള്‍ അദ്ദേഹത്തെ ജയിലില്‍ കേറ്റാന്‍ പാടില്ല. എന്നാൽ തനിക്ക് ഒരു പ്രശ്‌നമുണ്ടായാല്‍ താന്‍ സഹിച്ചോളാം. പക്ഷേ അച്ഛന് പ്രശ്‌നമുണ്ടാവാന്‍ പാടില്ല. അതിന് ഏത് മാർഗവും ഉപയോഗിക്കാം.. ആ സാഹചര്യത്തിലാണ് സുഹൃത്തായ നന്ദഗോപാല്‍ മാരാരെ ഇന്ദുചൂഡന്‍ സമീപിക്കുന്നത്, എന്നും ഷാജി കൈലാസ് പറയുന്നു.

ഏറെ നാളുകൾക്ക്ക് ശേഷം തിയറ്ററുകളിൽ ഒരു ഷാജി കൈലാസ് ചിത്രം ഓളം തീർക്കുകയാണ്, കടുവ മികച്ച പ്രതികരണം നേടി വിജയകരമായി മുന്നേറുന്നു.പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രത്തില്‍ ബോളിവുഡ് താരം വിവേക് ഒബ്രോയ് ആയിരുന്നു വില്ലന്‍ വേഷത്തിലെത്തിയത്. ഏറെ വിവാദങ്ങൾ ഉണ്ടാക്കിയെങ്കിലും ചിത്രത്തിന്റെ വിഹായ തേരോട്ടത്തെ അത് തെല്ലും ബാധിച്ചിരുന്നില്ല.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *