‘നവ്യക്ക് അന്ന് പത്തൊൻപത് വയസ്സാണ് പ്രായം’ !! പക്ഷെ അവർ എല്ലാ സ്ഥലത്തുനിന്നും നവ്യയെ ഇറക്കിവിട്ടു !! നവ്യയെ കുറിച്ച് എംജി ശ്രീമകുമാർ പറയുന്നു !!

തെന്നിത്യൻ സിനിമയിൽ അറിയപ്പെടുന്ന നടിയാണ് നവ്യ നായർ, മലയാള സിനിമയിൽ മികച്ച ഒരുപിടി ചിത്രങ്ങൾ തരാം അഭിനയിച്ചിരുന്നു, മലയാളത്തിന് പുറമെ തമിഴിലും കന്നടയിലും തമിഴിലും താരം നിരവധി ചിത്രങ്ങൾ ചെയ്തിരുന്നു, മലയാളത്തിലെ എല്ലാ സൂപ്പർ നായകന്മാരുടെയും നായികയായി താരം അഭിനയിച്ചിരുന്നു, സ്കൂൾ കലാതിലകമിരുന്ന താരത്തിന്റെ പ്രകടനങ്ങൾ കണ്ടിട്ടാണ് ദിലീപും മഞ്ജുവും കൂടി അന്ന് നവ്യയെ ഇഷ്ടം എന്ന ചിത്രത്തിൽ തിരഞ്ഞെടുത്തത്,

ആദ്യ ചിത്രം തന്നെ വലിയ വിജയമായിരുന്നു, 1986 ഒക്ടോബര്‍ 17ന് ആലപ്പുഴ ജില്ലയിലെ മുതുകുളതാണ് നവ്യ ജനിച്ചത്. അച്ഛൻ രാജു ടെലികോം ഡിപ്പാർട്മെന്റിൽ ജോലിക്കാരനും ‘അമ്മ വീണ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപികയുമാണ് ഒരു അനുജനാണ് നവ്യക്കുള്ളത്. ഇപ്പോൾ  ഗായകൻ എംജി ശ്രീകുമാർ നവ്യയെ കുറിച്ചുള്ള ഒരനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ്.. നവ്യക്കും കുടുംബത്തിനുമൊപ്പം വിദേശത്ത് ഒരു പ്രോഗ്രാമിന് പോയപ്പോള്‍ നടന്ന സംഭവമാണ് പറഞ്ഞത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു, ഞാനും നവ്യയും ഒരേ നാട്ടുകാരാണ് ആലപ്പുഴക്കാർ, നവ്യയെ കുറിച്ച് പറയുമ്പോൾ ചില ചമ്മലിന്റെയൊക്കെ കഥ പറയേണ്ടി വരും വിദേശത്ത് ഒരു പ്രോഗ്രാമിന് പോയപ്പോള്‍ ഞാനും നവ്യയും കുടുംബവുമൊക്കെയായി ഗാംബ്ലിങ് നടക്കുന്നിടത്ത് പോയി. പക്ഷേ നവ്യക്ക് മാത്രം അങ്ങോട്ടേക്ക് പ്രവേശനം ലഭിച്ചില്ല. ഇരുപത് വയസ്സ് ഉള്ളവർക്ക് മാത്രമേ അങ്ങോട്ടേക്ക് പ്രവേശനമുണ്ടായിരുന്നുള്ളു…

പക്ഷെ അന്ന് നവ്യക്ക് വയസ്സ് വെറും പത്തൊൻപത് വയസ്സ് മാത്രമായിരുന്നു, അതുകൊണ്ട് നവ്യക്ക് അവിടെ പ്രേവശനമില്ലായിരുന്നു അവിടെ അഞ്ച് എന്‍ട്രി ഗേറ്റ് ഉണ്ടായിരുന്നു. ആ അഞ്ച് സ്ഥലത്തും അവർ നവ്യയെ തടഞ്ഞു.  അതില്‍ എങ്ങനെയെങ്കിലും ഒന്ന് കയറാന്‍ വേണ്ടി നവ്യ പഠിച്ച പണി പതിനെട്ടും നോക്കി. വലിയവരെ പോലെ സാരിയൊക്കെ ചുറ്റി വലിയ ഒരു കണ്ണടയൊക്കെ വെച്ച്‌ വന്നിട്ടും നവ്യയുടെ പാസ്‌പോര്‍ട്ട് കാണിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. ഒടുവില്‍ ഗാബ്ലിങ് സ്ഥലത്തേക്ക് കയറാമെന്ന മോഹം നവ്യക്ക് അവിടെ ഉപേക്ഷിക്കേണ്ടിവരികയായിരുന്നു എന്നും  എംജി ശ്രീകുമാര്‍ പറയുന്നു…..

പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ഇഷ്ടം സിനിമയിൽ അഭിനയിക്കുന്നത്, വളരെ ചെറുപ്പം മുതൽ ശാസ്ത്രീയമായ രീതിയിൽ  നൃത്തം അഭ്യസിച്ചിരുന്ന നവ്യ സ്കൂളിൽ കലാതിലകമായിരുന്നു.. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തുതന്നെയാണ് താരം സിനിമയുമായി യാതൊരു ബന്ധവുമില്ലത്ത മുംബൈയില്‍ ജോലി ചെയ്യുന്ന ങ്ങനാശ്ശേരി സ്വദേശി സന്തോഷ് എന്‍. മേനോനുമായി നവ്യ വിവാഹിതയാകുന്നത്, വളരെ വലിയ വിവാഹമായിരുന്നു നവ്യയുടേത്, വിവാഹ ശേഷം മുംബയിൽ താമസമാക്കിയ നവ്യ സിനിമയൽ നിന്നും ഇടവേള എടുത്തിരുന്നു..

ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് നവ്യ, ‘ഒരുത്തി’ ആണ്  നവ്യയുടെ പുതിയ ചിത്രം, ഒരുത്തി എന്ന ചിത്രത്തിന് മറ്റൊരു പ്രത്യേകതകൂടിയുണ്ട്, അതിൽ നവ്യയുടെ മകന്റെ വേഷം ചെയ്യുന്ന കുട്ടിക്ക് ശബ്ദം നല്കിയിരിക്കുന്നത് നവ്‌യുടെ മകൻ സായി കൃഷ്ണയാണ്, അതുകൊണ്ടുതന്നെ ഇത് തന്റെ മകന്റെ സിനിമ അരങ്ങേറ്റമെന്നെനും താരം പറയുന്നു… നവ്യയുടെ നന്ദനം, കല്യാണ രാമൻ, വെള്ളിത്തിര, ചതിക്കാത്ത ചന്തു, തുടങ്ങിയ നിരവധി ചിത്രങ്ങൾ ഇപ്പോഴും മിനിസ്‌ക്രീനിൽ വലിയ ഹിറ്റാണ്..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *