വാടക ഗർഭധാരണ വിവാദത്തിൽ വമ്പൻ ട്വിസ്റ്റ് ! തമിഴ് നാട് ആരോഗ്യ വകുപ്പിന് നൽകിയ മൊഴിയിലാണ് നയൻതാര ഈ കാര്യം വ്യകത്മാക്കിയത് !

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ നയൻതാരയും വാടക ഗർഭധാരണത്തിൽ അവർക്ക് ജനിച്ച കുട്ടികളുമായിരുന്നു. ഇരുവരുടേയും വിവാഹം കഴിഞ്ഞിട്ട് നാല് മാസം കഴിയവെയാണ് ഇപ്പോൾ തങ്ങൾക്ക് കുഞ്ഞുങ്ങൾ പിറന്നു എന്നുള്ള സന്തോഷ വാർത്ത വാർത്ത പുറത്ത് വിട്ടത്. വാടക ഗർഭപാത്രത്തിൽ കൂടിയാണ് കുഞ്ഞുങ്ങളുടെ ജനനം. എന്നാൽ ഇതിനെ തുടർന്ന് തമിഴ്നാട് ആരോഗ്യമത്രി ഇവർക്ക് എതിരെ അന്വേഷണത്തിന് ഉത്തരവ് ഇട്ടിരിക്കുകയായിരുന്നു. 21 മുതല്‍ 35 വരെ പ്രായമുള്ള വിവാഹിതകള്‍ക്ക് മാത്രമേ അണ്ഡം ദാനം ചെയ്യാന്‍ സാധിക്കൂ. ഭര്‍ത്താവിന്റെയോ മാതാപിതാക്കളുടെയോ സമ്മതം ആവശ്യമാണ്. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് നയന്‍താര നിയമം ലംഘിച്ചുവോ എന്ന് പരിശോധിച്ചു വരികെ ആയിരുന്നു ഇന്ന് താരങ്ങളുടെ മൊഴി എടുക്കാൻ കാരണമായത്.

ഇപ്പോഴിതാ ഈ സംഭവത്തിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടായിരിക്കുകയാണ്, ഈ സംഭവത്തിൽ നയൻതാരയുടെ മൊഴി തന്നെയാണ് ഏറെ വാർത്താ പ്രാധാന്യം നേടുന്നതും. വിവാഹം കഴിഞ്ഞ് നാലു മാസത്തിനുള്ളിൽ വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മയായതിൽ നിയമപ്രശ്നങ്ങൾ ഇല്ലെന്ന് നടി നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും ഒരുപോലെ പറയുന്നു. എന്നാൽ തങ്ങളുടെ വിവാഹം ആറു വർഷം മുമ്പ് റജിസ്റ്റർ ചെയ്തിരുന്നുവെന്നും കഴിഞ്ഞ ഡിസംബറിലാണ് വാടക ഗർഭധാരണത്തിന് നടപടികൾ തുടങ്ങിയതെന്നും താരദമ്പതികൾ തമിഴ്നാട് ആരോഗ്യ വകുപ്പിന് നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.

തങ്ങൾക്ക് കുഞ്ഞു പിറന്നു എന്ന വാർത്ത താര ദമ്പതികൾ പുറത്ത് അറിയിച്ചതോടെയാണ് വിവാദങ്ങളുടെ തിരി തെളിഞ്ഞത്. ശേഷം ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ്, വാടകഗർഭധാരണത്തിനുള്ള നിയമങ്ങൾ താരം ലംഘിച്ചോയെന്ന് അന്വേഷിരുന്നത്. ചെന്നൈയിലെ വന്ധ്യതാ ക്ലിനിക്കിൽ വച്ചാണ് പ്രസവം നടന്നതെന്ന വിവരം നേരത്തേ പുറത്തായിരുന്നു. ദുബായിൽ താമസിക്കുന്ന മലയാളിയാണ് വാടക ഗർഭം ധരിച്ചെന്ന വിവരവും നേരത്തെ പുറത്ത് വന്നിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *