ഒരുപാട് നന്മയുള്ള ആളാണ് മഞ്ജു ! ഞങ്ങൾക്ക് വളരെ വലിയൊരു ആശ്വാസമാണ് ! ആ വാക്കുകൾ ഒരിക്കലും മറക്കാൻ കഴിയില്ല ! നിമ്മിയുടെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ !!

മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള രണ്ടു അഭിനേതാക്കളാണ് മഞ്ജുവും മണിയും. പക്ഷെ മണി ഇന്ന് നമ്മളോടൊപ്പമില്ല, മഞ്ജുവും മണിയും ഒരുമിച്ച ചിത്രങ്ങൾ നമ്മൾ മലയാളികൾ ഇന്നും ഓർക്കുന്നു.മഞ്ജുവിന്റെ ആദ്യ ചിത്രം സല്ലാപത്തിൽ മണിയുമായുള്ള മഞ്ജുവിന്റെ രംഗങ്ങൾ നമ്മൾ ഒരിക്കലൂം മറക്കില്ല, ദില്ലിവാലാ രാജകുമാരൻ, അതിനുശേഷം, സമ്മർ ഇൻ ബതിലഹേം, ശേഷം കണ്ണെഴുതി പൊട്ടുംതൊട്ട്. ഇതിൽ സല്ലാപത്തിൽ താൻ നായിക ആയതിലും കൂടുതൽ സന്തോഷം മണിച്ചേട്ടന്റെ കൂടെ അഭിനയിക്കാൻ കഴിഞ്ഞതിൽ ആയിരുന്നു എന്നും, താൻ ചെറുപ്പം മുതൽ ഒരുപാട് ഇഷ്ടപെടുന്ന മിമിക്രി കലാകാരനാണ് മണിയെന്നും മഞ്ജു പലപ്പോഴും പറഞ്ഞിരുന്നു.

ഒരു നടൻ എന്നതിലുപരി അദ്ദേഹം നല്ലൊരു മനുഷ്യസ്നേഹി കൂടി ആയിരുന്നു എന്നും, ആ വീട്ടുപടിക്കൽ സഹായം തേടി എത്തുന്ന ആരെയും വെറും കയ്യോടെ മടക്കി വിടാത്ത അദ്ദേഹം നമ്മൾ മലയാളികൾ ജീവിച്ചിരിക്കുന്ന കാലം വരെയും അദ്ദേഹം നമ്മുടെ മനസ്സിൽ തന്നെ ഉണ്ടാകുമെന്നും മഞ്ജു എടുത്ത് പറയുന്നു. ഇപ്പോഴിതാ മഞ്ജുവിനെ കുറിച്ച് മണിയുടെ ഭാര്യ നിമ്മി പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധനേടുന്നത്.

അനശ്വര നടൻ ജയൻ വിടപറഞ്ഞപ്പോഴാണ് ആദ്യമായി ഒരു  നടന്റെ വിയോഗത്തിൽ ജനസാഗരം അവസമായി അദ്ദേഹത്തെ കാണാൻ  എത്തിയത് വലിയ വാർത്തയായിരുന്നു, അതുപോലെ ആയിരുന്നു മണി യാത്രയായപ്പോൾ ഇന്നേവരെ കണ്ടിട്ടില്ലാത്ത അത്രയുംപേർ അദ്ദേഹത്തെ കാണാനായി ഇന്ത്യയുടെ പല ഭാഗത്തുനിന്നും എത്തിച്ചേർന്നത്, മണിക്ക് ഇത്രയും ആരാധകർ ഉണ്ടായിരുന്നത് അറിയാമോ എന്ന ചോദ്യത്തിന് നിമ്മിയുടെ മറുപടി ഇങ്ങനെ ആയിരുന്നു.

അറിയാമായിരുന്നു. ആ കൂട്ടത്തിൽ  സ്ത്രീകളുണ്ട്, അമ്മമാരാണ്, കൊച്ചു കുട്ടികളുണ്ട്  ഇവിടെ സഹായം ചോദിച്ചു വരുന്നതു ചിലപ്പോൾ അറുപതോ എഴുപതോ വയസ്സുള്ള ആളായിരിക്കും. പക്ഷേ, മണിച്ചേട്ടാ എന്നു വിളിച്ചുകൊണ്ടായിരിക്കും വരുന്നത്. ആ ഒരു ബഹുമാനം മറ്റൊരാൾക്കു കിട്ടുമെന്ന് എനിക്കു തോന്നുന്നില്ല. പിന്നെ സിനിമ രംഗത്തിനിനും  ഇന്നസെന്റ് ചേട്ടനും മഞ്ജുവാരിയരും ലളിതച്ചേച്ചിയും ഒെക്ക വന്ന് ഒരുപാടുധൈര്യം  തന്നു. ‘ഞങ്ങൾ സിനിമാക്കാർക്കു മരണമില്ല… ’എന്നു പറഞ്ഞാണ് ഇന്നസെന്‍റ്   ചേട്ടൻ  ആശ്വസിപ്പിച്ചത്. അതിൽ മഞ്ജു മകളോട് ഒരുപാട് കാര്യങ്ങൾ പറഞ്ഞ് ആശ്വസിപ്പിച്ചിരുന്നു. ഇടക്കൊക്കെ വിളിക്കാറുണ്ട്, യെന്ത ആവിശ്യം ഉണ്ടെകിലും വിളിക്കണം എന്നും മഞ്ജു പറഞ്ഞിട്ടുണ്ട്, ആ വാക്കുകൾ ഒക്കെ വലിയ ആശസമാണ് എന്നും നിമ്മി പറയുന്നു.

ഞാൻ ഇപ്പോൾ എന്നെത്തന്നെ വി ശ്വസിപ്പിക്കാൻ ശ്രമിക്കുകയാണ് മണിച്ചേട്ടൻ ഇനി മടങ്ങിവരില്ലെന്ന്. പക്ഷേ, എനിക്കൊരിക്കലും അതു വിശ്വസിക്കാൻ പറ്റുന്നില്ല. മണിച്ചേട്ടൻ എന്നെങ്കിലും മടങ്ങിവരും എന്നു തന്നെയാണ് ഞാനിപ്പോഴും പ്രതീക്ഷിക്കുന്നത്. എങ്ങും പോയിട്ടില്ല  എന്നൊരു ഫീൽ. മണിച്ചേട്ടന് ഞാൻ കരയണത് ഇഷ്ടമല്ല. ഞാൻ പാവപ്പെട്ട വീട്ടില് ജനിച്ചവളാണ്. പണ്ടത്തെ കാര്യമൊക്കെ പറഞ്ഞു കരയുമ്പോൾ പറയും, ഇപ്പോ നമ്മുെട കഷ്ടപ്പാെടാെക്ക മാറിയില്ലേ, കരയരുത്, എന്ന്. പിെന്ന മോളെ പഠിപ്പിച്ച് വലിയ ആളാക്കുന്നതിെനക്കുറിച്ച് കുേറ പറയും. ആള് ഇവിെട എവിെടയൊക്കെയോ ഉണ്ടെന്നാണ് ഇപ്പോഴും ഞാന്‍ കരുതുന്നത്. ആ തോന്നലിലാ ഞാന്‍ പിടിച്ചു നില്‍ക്കുന്നത്, ഞാന്‍ കരയാത്തത് എന്നും നിമ്മി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *