
‘ഒരു യൂണിഫോം ഇത്രയും വിനയുണ്ടാക്കുമെന്ന് ഞാൻ കരുതിയില്ല’ ! മകൾക്ക് അത് തീരെ ഇഷ്ടമായില്ല ! നിത്യ ദാസ് തുറന്ന് പറയുന്നു !!
മലയാള സിനിമയിലെ നായികമാരിൽ ഒരാളാണ് നടി നിത്യ ദാസ്. ഈ പറക്കും തളിക എന്ന ഒരൊറ്റ ചിത്രം മതി നിത്യയെ മലയാളികൾ എന്നും ഓർത്തിരിക്കാൻ. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് നിത്യ വിവാഹിതയാകുന്നത്. 2007 ലായിരുന്നു നിത്യയുടെ വിവാഹം ഗുരുവായൂരിൽവെച്ച് നടന്നത്.. ഇവരുടേത് ഒരു പ്രണയ വിവാഹമായിരുന്നു. അരവിന്ദ് സിങ് എന്ന എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനാണ് നിത്യയുടെ ഭർത്താവ്. കാശ്മീരാണ് അരൈന്ദിന്റെ സ്ഥലം. 2005 ൽ താരം ഷൂട്ടിന്റെ ആവശ്യമായി ചെന്നൈയില്‍ പോകുന്ന സമയത്ത് ഇരുവരും വിമാനത്തില്‍ വച്ചാണ് ആദ്യ കൂടികാഴ്ച.
പിന്നീട് അത് പ്രണയമായി മാറുകയും ശേഷം വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാകുകയുമായിരുന്നു. ഇപ്പോൾ നിത്യ അഭിനയ മേഖലയിൽ സജീവമാണ്, തമിഴ് സീരിയലുകളാണ് നിത്യ ഇപ്പോൾ ചെയ്തുവരുന്നത്. നടിക്ക് രണ്ടുമക്കളാണ്, മൂത്ത് മകൾ നൈന ഇളയത് മകനാണ്. മകളുമായുള്ള നടിയുടെ വിഡിയോകൾ വളരെ പെട്ടന്നാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. അത്തരത്തിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തന്റെ മകളുടെ സ്‌കൂൾ യൂണിഫോമിൽ നിൽക്കുന്ന ചിത്രങ്ങളും വിഡിയോകളും വൈറലായിരുന്നു.
ആ ചിത്രം കണ്ടാൽ അവർ അമ്മയും മകളുമാണെന്ന് ആരും പറയില്ല, അത്രക്കും ചെറുപ്പമായിട്ടാണ് നിത്യയെ ആ ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. ചിത്രം വൈറലായതോടെ സമൂഹ മാധ്യമങ്ങളിൽ അത് വാർത്തയുമായി, എന്നാൽ അതിൽ മിക്ക വാർത്തകളിലും 40 വയസായിട്ടും നിത്യ പഴയ പോലെ തന്നെ ഉണ്ടല്ലോ എന്ന രീതിയിൽ പ്രചരിച്ചു. പക്ഷെ എനിക്ക് 40 ആയിട്ടില്ല. 37 വയസ് ആയതേയുള്ളു. ഞാന്‍ 1984 ലാണ് ജനിച്ചത്.

എന്റെ ചേച്ചിക്ക് പോലും 40 ആയിട്ടില്ല. അതുമാത്രമല്ല എന്റെ ചില സുഹൃത്തുക്കള്‍ വിളിച്ചിട്ടു പറഞ്ഞു അവരുടെയൊക്കെ ഭര്‍ത്താക്കന്മാര്‍ ചോദിച്ചത്രെ നീ നിത്യയുടെ കൂടെ പഠിച്ചതല്ലേ, അപ്പോൾ അവർക്ക് നാൽപത് ആണെങ്കിൽ നിനക്കും നാൽപതു കാണുമല്ലോ അപ്പോൾ ‘കള്ളം പറഞ്ഞ് കല്യാണം കഴിച്ചതാണല്ലേ’.. നിത്യയ്ക്ക് നാല്‍പത് ആണെങ്കില്‍ കൂടെ പഠിച്ചവര്‍ക്കും നാല്‍പത് കാണുമല്ലോ എന്നൊക്കേ.
അതുകൂടാതെ എന്റെ ചേച്ചിയാണെങ്കില്‍ അതിനേക്കാൾ ബഹളം. പാവം അവൾക്ക് 39 ആയിട്ടുള്ളു.. അങ്ങനെ ഒരു യൂണിഫോം കാരണം എനിക്ക് ചില്ലറ പ്രശ്നങ്ങളൊന്നുമല്ല ഉണ്ടായിരുന്നത് എന്ന് നിത്യ പറയുന്നു. ഇതെല്ലം കാരണം ഞാനാകെ വിഷമിച്ച് ഇരിക്കുന്നത് കണ്ടപ്പോൾ മകളാണ് പറഞ്ഞത്, അവർ അമ്മക്ക് നാല്പത് ആയെന്നു തോന്നുന്നില്ല എന്നല്ലേ പറഞ്ഞത് അത് പോസിറ്റീവായി എടുക്കാൻ. താനും മകളും ഒരുമിച്ച് പുറത്തു പോകുമ്പോൾ ചിലരൊക്കെ മോളോട് ചോദിക്കും ഇത് സഹോദരിയാണോ എന്ന് അപ്പോൾ ഞാൻ കണ്ണ് കാണിക്കും ആണെന്ന് പറയാൻ..
പക്ഷെ അപ്പോൾ അവർ പറയും അല്ല ഇതെന്റെ അമ്മയാണെന്ന്. അവൾക്ക് അങ്ങനെ ആരും ചോദിക്കുന്നത് ഇഷ്ടമല്ല എന്നും നിത്യ പറയുന്നു. ഇപ്പോൾ എന്റെ നാടായ കോഴിക്കോടാണ് ഞങ്ങളുടെ താമസം. എവിടെ ജീവിക്കണം എന്നതില്‍ എന്റെ താല്‍പര്യത്തിനാണ് പ്രധാന്യം നല്‍കണം എന്നത് വിവാഹത്തിന് മുമ്പ് ഞാൻ അദ്ദേഹത്തിൽ നിന്നും സമ്മതം വാങ്ങിയിട്ടുള്ള കാര്യം അത് മാത്രമാണ്. പക്ഷെ ഓരോ ആറുമാസം കൂടുമ്പോഴും ഞങ്ങള്‍ ഭര്‍ത്താവിന്റെ നാടായ കാശ്മീരും പോകാറുണ്ട് എന്നും നിത്യ പറയുന്നു.
Leave a Reply