ആകാശത്തുവെച്ച് പ്രണയം ! ആഗ്രഹിച്ച ജീവിതം ! നിത്യ ദാസിന്റെ വിശേഷങ്ങൾ
ചില നായികമാരെ നമ്മൾ ഓർത്തിരിക്കാൻ ഒരുപാട് സിനിമകൾ ഒന്നും വേണ്ട ഒരൊറ്റ ച്ചിത്രം മതി എന്നതിന് തെളിവാണ് നമ്മൾ ഇപ്പോഴും നിത്യ ദാസ് എന്ന നടിയെ ഇഷ്ടപ്പെടാൻ കാരണം.. നിത്യ മലയാളത്തിൽ വേറെയും ചിത്രങ്ങൾ ചെയ്തിട്ടുണ്ട് യെങ്കിലും ഈ പറക്കും തളിക എന്ന ചിത്രം നിത്യയുടെ ജീവിതം മാറ്റി മറിച്ചു് എന്നുതന്നെപറയാം.. ബസന്തി എന്ന കഥാപാത്രം ഇപ്പോഴും വിജയമാണ്, കുട്ടികൾ മുതൽ മുതിർന്നവർവരെ ഇപ്പോഴും കാണാൻ ആഗ്രഹിക്കുന്ന ചിത്രമാണ് ഈ പറക്കും തളിക. കോമഡിക്ക് പ്രാധാന്യം നൽകുന്ന ചിത്രത്തിലെ ഓരോ സീനും ഇപ്പോഴും മലയാളികക്ക് കാണാപ്പാഠമാണ്.. ദിലീപ് നിത്യ ദാസ് കൂടാതെ ഹരിശ്രീ അശോകൻ, ഒടുവിൽ, കൊച്ചിൻ ഹനീഫ, സലിം കുമാർ തുടങ്ങിയ മറ്റു താരങ്ങളും ചിത്രത്തിന്റെ വിജയത്തിന് കാരണമാണ്… 1981 ല്‍ കോഴിക്കോടാണ് നിത്യ ജനിച്ച്ത്.
പതിനേഴാം വയസിലാണ് നിത്യ സിനിയിൽ എത്തുന്നത്, ഈ പറക്കും തളികക്ക് ശേഷം കൺമഷി, നരിമാൻ, കുഞ്ഞി കൂനൻ, ബാലേട്ടൻ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു, പതിനേഴോളം സിനിമയില്‍ അഭിനയിച്ച നിത്യ ഇപ്പോള്‍ ടെലിവിഷന്‍ സീരിയലുകളിലും അഭിനയിക്കുന്നുണ്ട്. ഇതിനോടകം തന്നെ പന്ത്രണ്ടോളം സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. സീരിയലുകൾ കൂടുതലും നിത്യ ചെയ്തിരിക്കുന്നത് തമിഴിലാണ്, മലയാളത്തിൽ ഒന്നുരണ്ടെണ്ണം ചെയ്തിരുന്നു, ഇപ്പോഴും നിത്യ തമിഴ് സീരിയലിൽ സജീവമാണ്, സോഷ്യൽ മീഡിയിൽ സജീവമായ നിത്യ തന്റെ എല്ലാ വിശേഷങ്ങളും ആരാധകിക്കായി പങ്കുവെക്കാറുണ്ട്. കുറച്ചു ഭക്തി ആല്‍ബങ്ങളിലും പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ടി വി ഷോകളിലും നിറ സാന്നിധ്യമാണ് താരം.
2007 ലായിരുന്നു നിത്യയുടെ വിവാഹം ഗുരുവായൂരിൽവെച്ച് നടന്നത്.. അരവിന്ദ് സിങ് യെന്ന എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനുമായ നിത്യയുടെ ഭർത്താവ്. ഇവരുടേത് ഒരു പ്രണയ വിവാഹമായിരുന്നു, കാശ്മീരാണ് അരൈന്ദിന്റെ സ്ഥലം. 2005 ൽ താരം ഷൂട്ടിന്റെ ആവശ്യമായി ചെന്നൈയില്‍ പോകുന്ന സമയത്താണ് ഇരുവരും കണ്ടുമുട്ടിയത്. ആ വിമാനത്തില്‍ വച്ചാണ് ഇരുവരുടെയും ആദ്യ കൂടികാഴ്ച. അവിടെ കണ്ടു പരിചയപ്പെട്ടവർ പിന്നീട് പ്രണയത്തില്‍ ആവുകയായിരുന്നു. ഉടനെ വീട്ടുകാരുടെ സമ്മതത്തോടെ ഇവർ വിവാതിരക്കുകയായിരുന്നു. ഇവർക്ക് രണ്ട് മക്കളാണ് ഉള്ളത് മൂത്തത് മകളും ഇളയത് ആൺകുട്ടിയുമാണ്, ഇവര്‍ കല്യാണത്തിന് ശേഷം കാശ്മീരിലേക്ക് താമസം മാറി. ഇപ്പോള്‍ നാട്ടില്‍ കോഴിക്കോട് ബീച്ച് റോഡിലുളള ഫ്ലാറ്റിലാണ് നിത്യയും കുടുംബവും താമസം.
കാഴ്ച്ചയിൽ അമ്മയെപ്പോലെ തോന്നിപ്പിക്കുന്ന നിത്യയുടെ മകളും ആരാധകര്ക്ക് വളരെ പ്രിയ്യപ്പെട്ടവരാണ്. നിരവധി വിഡിയോകൾ ഇവർ ഒരുമിച്ച് ചെയ്യാറുണ്ട്, ആ വിഡിയോകൾ നിത്യ സോഷ്യൽ മീഡിയവഴി പങ്കുവെക്കാറുണ്ട്. ഇപ്പോഴും താരത്തിന്റെ സൗന്ദര്യത്തിനു ഒരു കുറവും വന്നിട്ടില്ല, മികച്ച അവസരങ്ങൾ ലഭിച്ചാൽ സിനിമയിൽ സജീവമാക്കാന് നിത്യയുടെ തീരുമാനം, നവ്യ നായർ നിത്യയുടെ അടുത്ത സുഹൃത്താണ്..
Leave a Reply