ഹലോയിലെ നായിക, വളരെ പെട്ടന്നാണ് സിനിമ മേഖലയിൽ നിന്നും അപ്രത്യക്ഷ ആകുന്നത് ! നടി പാർവതി മിൽട്ടന്റെ ഇപ്പോഴത്തെ ജീവിതം !
ചില നായികമാരെ നമ്മൾ ഓർത്തിരിക്കാൻ അവർ ഒരുപാട് സിനിമകൾ ഒന്നും ചെയ്യണമെന്നില്ല. ഒരു സിനിമ തന്നെ ധാരാളം, അത്തരത്തിൽ നമ്മൾ ഇപ്പോഴും ഓർത്തിരിക്കുന്ന ഒരു അഭിനേത്രിയാണ് പാർവതി മിൽട്ടൺ, ആ പേര് കേട്ടാൽ ഒരു പക്ഷെ ആളെ പിടികിട്ടില്ല എങ്കിലും കാഴ്ചയിൽ ഏവർക്കും പരിചിതയാണ്. നടി ജനിച്ചുവളർന്നത് അമേരിക്കയിലെ കാലിഫോർണിയിലാണ്. ഒരു അമേരിക്കന്‍ നടിയും ഗാര്‍ഹിക ഇന്ത്യന്‍ വംശജയുടെ മുന്‍ മോഡലുമാണ് നടി. തെലുങ്ക് ചിത്രത്തിലൂടെയാണ് അവർ അഭിനയ മേഖലയിൽ എത്തിയത്…
തെലുങ്ക് സിനിമ രംഗത്ത് വളരെ പ്രശസ്തയാണ് പാർവതി. അവിടെ നിരവധി ചിത്രങ്ങൾ ചെയ്തിരുന്നു, മലയാളത്തിൽ ഹലോ കൂടാതെ ഫ്ലാഷ് എന്ന ചിത്രത്തിൽ ചെറിയ വേഷം ചെയ്തിരുന്നു, പിന്നെ 8 ചിത്രങ്ങൾ തെലുങ്കിൽ ചെയ്തിരുന്നു മഹേഷ് ബാബുവിനൊപ്പം തെലുങ്ക് ചിത്രമായ ഡുക്കുഡുവിലെ “പൂവായ് പൂവായി” എന്ന ഐറ്റം സോങ്ങിലൂടെ അവര്‍ വീണ്ടും സിനിമ മേഖലയിൽ ശ്രദ്ധനേടിയിരുന്നു, ഇടക്ക് മേക്കോവർ നടത്തി ഗ്ലാമറാസയുള്ള ഫോട്ടോ ഷൂട്ടുകൾ നടത്തിയിരുന്നു.
സിനിമ രംഗത്തേക്ക് വീണ്ടും തിരിച്ചുവരാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അതൊക്കെ പക്ഷെ എന്തുകൊണ്ടോ താരത്തിന് അവസരങ്ങൾ കുറവായിരുന്നു. ജര്‍മ്മന്‍ പിതാവായ ഷാം മെല്‍ട്ടന്റെയും ഇന്ത്യന്‍ പഞ്ചാബി അമ്മ ഡാരിക പ്രീറ്റിന്റെയും മകളായ പാര്‍വതി കാലിഫോര്‍ണിയയില്‍ 1988 ല്‍ ജനിച്ചു. അരിയാന സിതാര മെല്‍ട്ടണ്‍ എന്ന പേരുള്ള ഒരു അനുജത്തി കൂടിയുണ്ട്.
ഒരു നടി എന്നതിലുപരി അവർ വളരെ പ്രശസ്ത നർത്തകി കൂടിയാണ്, ശാസ്ത്രീയ നൃത്തം അഭ്യസിച്ച പാർവതി നിരവധി വേദികളിൽ സജീവമായിരുന്നു. ഭരതനാട്യം കുച്ചിപ്പുടി ഇതൊക്കെ പാർവതി അഭ്യസിച്ചിരുന്നു, എമെറിവില്ലെ ഹൈസ്‌കൂളില്‍ നിന്ന് പഠനം നേടിയ അവര്‍ കാലിഫോര്‍ണിയയിലെ ബെര്‍ക്ക്‌ലിയിലെ വിസ്റ്റ കമ്മ്യൂണിറ്റി കോളേജില്‍ ചേര്‍ന്നു. കാലിഫോര്‍ണിയയില്‍ നിന്നായിരുന്നു പാർവതിയുടെ ബാക്കി ജീവിതം.. നിരവധി സൗന്ധര്യ മത്സരങ്ങളിൽ പങ്കടുത്ത പാർവതി ചിലതിലൊക്കെ വലിയ വിജയം കണ്ടിരുന്നു.. 2004 ല്‍ മിസ് ടീന്‍ ഇന്ത്യ ബേ ഏരിയ മത്സരവും 2005 ല്‍ മിസ്സ് ഇന്ത്യ ലെ വിസേജ് യുഎസ്‌എ മത്സരത്തിലും സമ്മാനം കരസ്ഥമാക്കി.
വിവാഹത്തോടെയാണ് അവരുടെ ജീവിതം ആകെ മാറി മറിഞ്ഞത്, 2013 ല്‍ ഷംസു ലാലാനിയെ വിവാഹം കഴിച്ചു, ലാലാനി ഗ്രൂപ്പിന്റെ മുതലാളിയാണ് താരത്തിന്റെ ഭര്‍ത്താവ്. കോടീശ്വരനായ ഷംസുമ്മയുള്ള വിവാഹ ശേഷം പിന്നെ സിനിമയിൽ താരത്തെ കണ്ടിരുന്നില്ല, വളരെ ആഡംബര ജീവിതമാണ് നടി നയിച്ചിരുന്നത്. ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് പാർവതി, ലോക രാജ്യങ്ങളിൽ മുഴുവൻ യാത്ര ചെയ്യാനുള്ള തയാറെടുപ്പിലാണ് പാർവതി.
Leave a Reply