ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല ! ഒരു മതത്തെ മാത്രം പ്രോത്സാഹിപ്പിക്കരുത് ! ഈ രാജ്യത്ത് എല്ലാ വിഭാഗക്കാർക്കും തുല്യാവകാശമാണ്, വിമർശിച്ച് മുഖ്യമന്ത്രി !

ഇന്ന് രാജ്യം ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുത്ത ഒന്നായിരുന്നു അയോദ്ധ്യാ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ്. ജയ് ശ്രീറാം എന്ന് ലോകമെമ്പാടും മുഴുങ്ങുമ്പോൾ വലിയ വിമർശനവുമായി എത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു മതത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്നതോ ഒരു മതത്തെ മാത്രം ഉയർത്തിക്കാട്ടുന്നതോ ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അയോധ്യ രാമക്ഷേത്ര ചടങ്ങിലെ പ്രധാനമന്ത്രിയുടെ പങ്കാളിത്തത്തേയും മുഖ്യമന്ത്രി വിമർശിച്ചു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, മതനിരപേക്ഷതയാണ് ഭരണഘടന മുന്നോട്ട് വയ്ക്കുന്നത്. മതം വ്യക്തിപരമായ വിഷയമാണ്. ഇപ്പോൾ മതവും രാഷ്ട്രവും തമ്മിലുള്ള അതിർവരമ്പ് നേർത്തുവരുന്നു. ഒരു മത സ്ഥാപനത്തിൻറെ ഉദ്ഘാടനം രാഷ്ട്രത്തിന്റെ പരിപാടിയാക്കി. ജവഹർലാൽ നെഹ്‌റു രാഷ്ട്രത്തെയും മതത്തെയും രണ്ടായി നിർത്തണമെന്ന് ഉറപ്പിച്ച് പറഞ്ഞിരുന്ന കാര്യം അദ്ദേഹം മനപ്പൂർവ്വം പലരും മറക്കുന്നു എന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

ചടങ്ങിലേക്ക് തനിക്ക് ട്രസ്റ്റിന്റെ ക്ഷണം ഉണ്ടായിരുന്നു. പക്ഷെ അയോധ്യയിലേക്കുള്ള ക്ഷണം സ്വീകരിക്കാതെ ഭരണഘടന ഉത്തരവാദിത്വം ഉയർത്തിപ്പിടിക്കാനാണ് ഞാൻ ശ്രമിച്ചത്. ഈ അവസരം മതേതരത്വവും സാഹോദര്യവും മതവും ഭാഷകളും പ്രാദേശികവുമായ ഐക്യവും ഊട്ടിപ്പിടിക്കാനുള്ള അവസരമായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ രാജ്യം ശാസ്ത്രപരതയിലൂടെ, മാനവികതയിലൂടെ പരിഷ്‌കരണങ്ങൾക്കുള്ള മനസോടെ മുന്നോട്ടു കുതിക്കട്ടെ. മതനിരപേക്ഷതയാണ് ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ആത്മാവ്. സ്വാതന്ത്ര്യസമര കാലം മുതൽ അത് രാജ്യത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. വിശ്വാസികളും ഏതെങ്കിലും മതത്തിൽ വിശ്വസിക്കാത്തവരും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്നു. ഈ രാജ്യത്ത് എല്ലാ വിഭാഗക്കാർക്കും തുല്യാവകാശമാണ്. മതവിശ്വാസം സ്വകാര്യകാര്യമാണെന്നും മുഖ്യമന്ത്രി എടുത്തു പറഞ്ഞു.

എന്നാൽ ഇന്ത്യയുടെ വ്യവസായ പ്രമുഖരും അതുപോലെ ഇന്ത്യൻ സിനിമ രംഗത്തെ സൂപ്പർ സ്റ്റാറുകൾ എല്ലാം ചടങ്ങിന് സാക്ഷ്യം വഹിച്ചവരാണ്. അതുപോലെ തന്നെ മലയാള താരങ്ങളാണ് പാർവതി തിരുവോത്ത് റിമ കല്ലിങ്കൽ, ആഷിക് അബു തുടങ്ങിയവർ തങ്ങളുടെ പ്രതിഷേധം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. നമ്മുടെ ഇന്ത്യ’ എന്നെഴുതി കൂപ്പുകൈകളുടെ ഇമോജികൊപ്പം ഇന്ത്യൻ ഭരണഘടനയുടെ ആമുഖം പങ്കുവെച്ചുകൊണ്ടായിരുന്നു പാർവതി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്. ഇതേ ചിത്രം പങ്കുവെച്ച് ‘ഇന്ത്യ, പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്’ എന്നു ആഷിഖ് അബുവും ‘നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്ന് റിമയും ചിത്രത്തിനൊപ്പം കുറിച്ചു. ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് ശീതൾ ശ്യാമും ഇൻസ്റ്റഗ്രാമിൽ ഇതേ പോസ്റ്റ് പങ്കിട്ടു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *