മകന് മോഹൻലാലിനെ അറിയില്ല ! വിഹാർ അപ്പു അങ്കിളിന്റെ ഫാനാണ് ! അവന്റെ ഹീറോ പ്രണവാണ്, വൈറൽ വീഡിയോയെ കുറിച്ച് വിനീത് പറയുന്നു !!

വിനീത് ശ്രീനിവാസൻ എന്ന വ്യക്തി ഇതിനോടകം മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ചുകഴിഞ്ഞു. കഴിവുകൊണ്ടും മനോഹരമായ വ്യക്തിത്വംകൊണ്ടും വിനീത് ഇന്ന് ഏവരുടെയും പ്രിയങ്കരനാണ്. അതുപോലെ തന്നെയാണ് പ്രണവ് മോഹൻലാൽ എന്ന നമ്മുടെ സ്വന്തം അപ്പു. താര രാജാവിന്റെ മകൾ എന്ന തലക്കനം നമ്മൾ പ്രണവിൽ കണ്ടിട്ടില്ല, ആ ഒരു പ്രത്യേകതയാണ്. ഇവർ ഇരുവരും ഒരുമിക്കുന്ന ഏറ്റവും പുതിയ ചിത്രം ഹൃദയം പ്രേക്ഷകർ കാണാൻ കാത്തിരിക്കുന്ന ഒരു ചിത്രമാണ്.

സമൂഹ മാധ്യമങ്ങളിലോ മറ്റു പരിപാടികളിലോ നമുക്ക് പ്രണവിനെ കാണാൻ കിട്ടാറില്ല, അതുകൊണ്ട് തന്നെ പ്രണവിനെ കാണാൻ ഓരോ മലയാളിയും ആഗ്രഹിക്കുന്നുണ്ട്, അത്തരത്തിൽ പ്രണവിന്റെ ഓരോ വിഡോയേയും വളറെ  വേഗമാണ് വൈറലായി മാറുന്നത്. ഏതെങ്കിലും പൊതുപരിപാടികളായിൽ പ്രണവിന്റെ സാനിധ്യം ഉണ്ടെകിൽ പിന്നെ ക്യാമറാ കണ്ണുകൾ മുഴുവൻ പ്രണവിന്റെ മേൽ ആക്കുമെന്നത് ഉറപ്പായ കാര്യമാണ്.   ഇപ്പോൾ കഴിഞ്ഞ ദിവസം ഹൃദയത്തിന്റെ ഓഡിയോ ലോഞ്ചിൽ പ്രണവും ചിത്രത്തിലെ നായിക ദർശനയും ചേർന്ന് വിനീതിന്റെ മകൾ വിഹാനെ കൊഞ്ചികുന്ന വിഡിയോയാണ് ഏറെ ശ്രദ്ധനേടുന്നത്.

പ്രണവിന്റെ മടിയിലാണ് വിഹാൻ ഇരിക്കുന്നത്. വളരെ അടുപ്പമുള്ളവരെപോലെയാണ് കൊച്ചുമിടുക്കൻ പ്രണവിനോട് പെരുമാറുന്നത്, ഈ വീഡിയോ ഇപ്പോൾ വൈറലായി മാറിയ സാഹചര്യത്തിൽ മകനും അപ്പുവും തമ്മിലുള്ള അടുപ്പത്തെ കുറിച്ച് പറയുകയാണ് വിനീത് ശ്രീനിവാസൻ. രണ്ട് വർഷത്തോളമായി എപ്പോഴും വീട്ടിൽ ഹൃദയത്തിന്റെ വർ‌ക്കുകളാണ്.  ഹൃദയത്തിന്റെ സം​ഗീതം ഒരുക്കാൻ തുടങ്ങിയ സമയത്ത് ഞാൻ എന്റെ ഫ്ലാറ്റിനോട് ചേർന്ന് മറ്റൊരു ഫ്ലാറ്റ് വാടകയ്ക്ക് എടുത്തിരുന്നു. അവിടെ ഒരു സ്റ്റുഡിയോ ഒക്കെ സെറ്റ് ചെയ്തിരുന്നു.

ഹൃദയം സിനിമയുമായി ബന്ധപ്പെട്ട് അവിടെ എപ്പോഴും  വർക്ക് നടക്കുന്നതിനാൽ പ്രണവ് ഇടയ്ക്കിടെ വീട്ടിൽ‌ വരും. അതുകൊണ്ടുതന്നെ  അപ്പുവും മകൻ വിഹാനും നല്ല കൂട്ടാണ്. വിഹാന് മോഹൻലാൽ എന്നാൽ ആരാണെന്ന് അറിയില്ല. അതേസമയം അപ്പു അങ്കിളിനെ അവന് നന്നായി അറിയാം. മാത്രമല്ല ഹൃദയം സിനിമ അപ്പു അങ്കിളിന്റേതാണ് എന്നാണ് അവൻ വിശ്വസിച്ചിരിക്കുന്നത്. എനിക്ക് അതിൽ‌ എന്തെങ്കിലും പങ്കുണ്ട് എന്ന് അവൻ വിശ്വസിക്കുന്നില്ല. ഹൃദയവുമായി ബന്ധപ്പെട്ട വീഡിയോകളോ കേട്ടാൽ വിഹാൻ ഓടി വന്ന് അത് നമ്മുടെ കൂടെ കണ്ടിരിക്കും. അവൻ ഇപ്പോൾ അപ്പുവിന്റെ ഫാനാണ്. കാരണം അവൻ ഓർമവെച്ചപ്പോൾ‌ മുതൽ പ്രണവിനെ കാണുന്നുണ്ട്’ വിനീത് പറയുന്നു.

അതുപോലെ തന്നെ ഹൃദയത്തിൽ പ്രണവിന്റെ അഭിനയത്തെ കുറിച്ചും വിനീത് പറഞ്ഞത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഞാൻ ഈ കഥ പ്രണവിനോട് പറഞ്ഞപ്പോൾ എനിക്ക് രണ്ടു ദിവസം തരുമോ എന്നാണ് പ്രണവ് ചോദിച്ചത്, അതുപോലെ രണ്ടു ദിവസം കഴിഞ്ഞ് പ്രണവ് വിളിച്ചിട്ട് പറഞ്ഞു ഞാൻ ഒക്കെയാണ്, എന്നാൽ വിനീതിന് എന്നെക്കാൾ നല്ല നടന്മാരെ വെച്ച് ഇത് വേണമെങ്കിൽ നോക്കാം എന്നു പറഞ്ഞു, അപ്പോൾ ഞാൻ പറഞ്ഞു വേറെ ആരെങ്കിലും മനസ്സില്‍ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ അപ്പുവിന്റെ അടുത്ത് വരില്ലായിരുന്നല്ലോ എന്നായിരുന്നു ഇതിനോടുള്ള വിനീതിന്റെ പ്രകതികരണം. അതാണ് അപ്പു. അങ്ങനെ ഒരു നടനുണ്ടാവുമോ എന്നും വിനീത് ചോദിക്കുന്നു. പ്രണവിനെ സെറ്റില്‍ എല്ലാവര്‍ക്കും ഭയങ്കര ഇഷ്ടമായിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *