‘കൂടെ അഭിനയിച്ചവരിൽ ഏറ്റവും ഇഷ്ടമുള്ള നായിക’ !! പൃഥ്വിയുടെ മറുപടി വൈറലാകുന്നു
ഇന്ന് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ തിരക്കുള്ള യുവ നടനാണ് പൃഥ്വിരാജ് സുകുമാരൻ. അനശ്വര നടൻ സുകുമാരന്റെ ഇളയ മകനാണ് പൃഥ്വി. നടൻ , സംവിധയകാൻ, സിങ്ങർ , പ്രൊഡ്യുസർ, ഡിട്രിബൂട്ടർ എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയാണ് പ്രിത്വിയ്ക്ക്.. ചേട്ടൻ ഇന്ദ്രജിത്തും ഒട്ടും പിറകിലല്ല, നിരവധി ചിത്രങ്ങളാണ് താരം ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്, കൂടാതെ ഭാര്യ പൂർണിമ ഇന്ദ്രജിത്ത് ഇന്ന് തിരക്കേറിയ ഒരു ഫാഷൻ ഡിസൈനറാണ്, കൊച്ചിയിൽ ഇവർക്ക് പ്രാണ എന്ന പേരിൽ ബോട്ടിഖും ഉണ്ട്.. അതുമാത്രവുമല്ല അവർ നിരവധി പ്രൊഡക്ടുകളുടെ ബ്രാൻഡുമാണ്.
ഈ താര കുടുംബത്തിന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയിൽ എക്കാലവും വൈറലാണ്.. ഭാര്യ സുപ്രിയ അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങൾക്കും ശക്തിയായി എപ്പോഴും കൂടെത്തന്നെയുണ്ട്, പ്രിത്വിയുടെ ആദ്യ ചിത്രം നക്ഷത്ര കണ്ണുള്ള രാജകുമാരി അവനുണ്ടൊരു രാജകുമാരി എന്ന സിനിമ ആയിരുന്നു യെങ്കിലും ആദ്യം റിലീസ് ചെയ്‌തത് സൂപ്പർ ഹിറ്റ് ചിത്രം നന്ദനം ആയിരുന്നു…
മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും തന്റെ സാനിധ്യം അറിയിച്ച ആളാണ് പ്രിത്വി. സംവിധായകൻ പൃഥ്വി എന്നാൽ ഇന്ന് ഏവരുടെയും ആവേശമാണ്, മോഹൻലാലിനെ വെച്ച് പ്രിത്വി സംവിധാനം ചെയ്ത ലൂസിഫർ ഇതുവരെ ഉണ്ടായിരുന്ന എല്ലാ വിജയ ചിത്രങ്ങളുടെയും മുന്നിൽ എത്തുകയായിരുന്നു, ലൂസിഫർ ഇന്ന് മറ്റു ഭാഷകളിലേക്ക് കൂടി എത്താൻ പോകുകയാണ്, അതിന്റെ സെക്കന്റ് പാർട്ട് ഉടൻ ഉണ്ടാകും ഏമ്പുരാൻ….
നിരവധി നായികമാരുടെ കൂടെ അഭിനയിച്ച ആളാണ് പ്രിത്വി, ഐശ്വര്യ റായ്, റാണി മുഖർജി, ജ്യോതിക, എന്നിവർ കൂടാതെ മലയാളത്തിലും മിക്ക നായികമാരുടെ കൂടെയും താരം അഭിനയിച്ചിരുന്നു, എന്നാൽ കൂടെ അഭിനയിച്ച നായികമാരിൽ ആരാണ് ഏറ്റവും ഇഷ്ടമുള്ള നായിക എന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു..
കൂടെ അഭിനയിച്ച നായികമാരെല്ലാം എന്റെ അതെ ഏജിൽ ഉള്ളവർ ആയതിനാൽ തന്നെ അവരെല്ലാമായി പെട്ടെന്ന് ഞാൻ സിങ്ക് ആവാറുണ്ട് ഒരേ സ്‌കൂളിൽ പഠിക്കുന്ന കുട്ടികളെ പോലെ പെട്ടെന്ന് ഞങ്ങൾ അടുത്ത സുഹൃത്തുക്കളാകും, അഭിനയിക്കുമ്പോഴും എല്ലാവരുമായിട്ടും കംഫർട്ട് ആണ് പക്ഷേ കോ സ്റ്റാറിന്റെ കാര്യം പറയുമ്പോൾ ചിലപ്പോൾ ഞാൻ അവരെയൊക്കെ ഇങ്ങനെ നോക്കി നിന്നുപോയിട്ടുണ്ട്.
ജഗതി ശ്രീകുമാർ തിലകൻ എന്നിവരുടെയൊക്കെ കൂടെ അഭിനയിച്ചിട്ടുണ്ട്. ഇന്ത്യൻ റുപ്പീ എന്ന ചിത്രത്തിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിരുന്നു, അത്രയും ഇൻഡൻസായാണ് തിലകൻ സാർ ഒക്കെ അഭിനയിക്കുന്നത്. പിന്നെ നായികരെ കുറിച്ച് പറയുമ്പോൾ എല്ലാവരും വളരെ ടാലന്റഡ് ഉള്ളവരാണ് അതിപ്പോൾ കാവ്യ ആയാലും നവ്യ ആയാലും പ്രിയാമണി ആയാലും എല്ലാവരും നല്ല ടാലന്റ് ഉള്ള നടിമാരാണ്. പ്രൊഫഷണൽ ആണ് എല്ലാവരും. അതുമാത്രവുമല്ല അവരെല്ലാം നല്ല രീതിയിലാണ് തന്നോടൊപ്പം അഭിനയിച്ചിരുന്നത് ആരെക്കുറിച്ചും മോശമൊന്നും പറയാൻ ആവില്ല എന്നും പൃഥ്വിരാജ് പറയുന്നു…
Leave a Reply