
ആ സമയത്ത് പ്രിയരാമന്റെ സെറ്റിൽ നിന്നും എനിക്ക് ആ അനുഭവം ഉണ്ടായി ! വിലാസിനി
കുട്ട്യേടത്തി വിലാസിനി വളരെ കഴിവുള്ള അഭിനേത്രിയാണ്, നാടക രംഗത്തുനിന്നും സിനിമയിൽ എത്തിയ ആളാണ് വിലാസിനി, ചെറുതും വലുതുമായ നിരവധി കഥാപത്രങ്ങൾ സീരിയലിലും സിനിമയിലും അവർ ചെയ്തിരുന്നു ഇപ്പോൾ ഒരു സീരിയലിന്റെ സെറ്റിൽ നിന്നും തനിക്കുണ്ടായ ഒരനുഭവം തുറന്ന് പറയുകയാണ് … നടി പ്രിയ രാമൻ നമ്മൾ മലയാളികക്ക് വളരെ സുപരിചിതയും കൂടത്തെ വളരെ ഇഷ്ടമുള്ള നായികയുമാണ്, നിരവധി ഹിറ്റ് സിനിമകൾ തമിഴിലും മലയാളത്തിലും തെലുങ്കിലും കന്നടയിലും അവർ അഭിനയിച്ചിരുന്നു. മലയാളത്തിൽ മാത്രികം, കാശ്മീരം, തുമ്പോളി കടപ്പുറം, സൈന്യം, നമ്പർ വൺ സ്‌നേഹതീരം തുടങ്ങി അവർ ചെയ്ത എല്ലാ സിനിമകളും മലയത്തിൽ ഹിറ്റായിരുന്നു, മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും വിജയ നായികയായിരുന്നു പ്രിയ രാമൻ… നിരവധി മനോഹര ഗാനങ്ങളും അവർ മലയാളത്തിന്സമ്മാനിച്ചിരുന്നു…
പ്രിയ രാമൻ നിർമിച്ച ഒരു സീരിയലിൽ കുട്ട്യേടത്തി വിലാസിനി അഭിനയിച്ചിരുന്നു, ആ സെറ്റിൽ തനിക്ക് ചില മോശ അനുഭവങ്ങൾ ഉണ്ടായെന്നും അത് കാരണം താൻ അന്ന് പൊട്ടിക്കരഞ്ഞെന്നും താരം പറയുന്നു, അവരുടെ വാക്കുകൾ ഇങ്ങനെ… അന്ന് പ്രിയ രാമനും ഭർത്താവ് രഞ്ജിത്തും കൂടി ചേർന്ന് ഒരു സീരിയൽ എടുത്തു, അതിന്റെ പേര് പാവക്കൂത്ത് അതിൽ അഭിനയിക്കാൻ വിലസിനെയും വിളിച്ചു, അതിൽ അതികം സ്ത്രീ കഥാപാത്രങ്ങൾ ഇല്ലായിരുന്നു, ഒരു ദിവസം വര്‍ക്ക് കഴിഞ്ഞ് നിൽക്കുമ്പോൾ ആദ്യം വലിയ താരങ്ങളെ ഒക്കെ വണ്ടിയിൽ കയറ്റിവിടും അന്നും ഈ താര മൂല്യം വലിയൊരു സംഭവമാണെന്നും അന്നും വലിയ താരങ്ങള്‍ വലിയവരാനിന്നും, അവര്‍ക്ക് അവരുടേതായ സ്ഥാനവും അംഗീകാരങ്ങളുമുണ്ടെന്നും വിലാസിനി പറയുന്നു…

അപ്പോഴുണ് വണ്ടി കാത്ത് താൻ അവിടെ നില്ക്കാൻ തുടങ്ങയിട്ട് ഒരുപാട് സമയമായി, എന്നെ അടക്കമുള്ളവരെ വണ്ടി ആയിട്ടില്ലെന്ന് പറഞ്ഞ് നിര്‍ത്തിയിരിക്കുകയാണ്’. നിന്ന് നിന്ന് ഒരു മണിക്കൂർ കഴിഞ്ഞു, പ്രിയ രാമൻ നിർമ്മാതാക്കളുടെ വണ്ടി അവിടെയുണ്ട് അതിൽ കയറി ഇരിക്കുകയാണ്, ആ വണ്ടിയിൽ ചില അസിസ്റ്റന്റ് പയ്യന്മാരെ കയറ്റിവിടാറുണ്ട്, നിന്ന് സഹികെട്ടപ്പോൾ അവസാനം ആയപ്പോഴെക്കും ഞാന്‍ അങ്ങ് പൊട്ടിത്തെറിച്ച് പോയി. ഞാന്‍ മാത്രമല്ല എന്റെ കൊച്ചുമകളായി അഭിനയിക്കുന്ന ചെറിയ കുട്ടിയും കൂടെയുണ്ട്. അതിങ്ങനെ ഉറങ്ങി വീഴുകയാണ്. എത്ര നേരമായി ഞങ്ങളിങ്ങനെ നില്‍ക്കുന്നു, എന്താ ഞങ്ങളെ മാത്രം ആരും കൊണ്ട് വിടാത്തെ എന്നിങ്ങനെ എന്തൊക്കെയോ ഞാന്‍ അവിടെ പറഞ്ഞു.

പറഞ്ഞ് ഞാൻ അങ്ങ് പൊട്ടിക്കരഞ്ഞുപോയി, എനിക്ക് അത്രയും അങ്ങ് വിഷമം വന്നു നമ്മളെ വെറും താഴെ രീതിയിൽ കണ്ടതുകൊണ്ടല്ലേ അവർ ഒരു മര്യാദയും ഞങ്ങൾക്ക് തരാഞ്ഞത് ഞാൻ ഉറക്കെ കരഞ്ഞു എനിക്ക് അത്രയും വിഷമം വന്നു, അപ്പോൾ രഞ്ജിത്ത് ഇറങ്ങി വന്നു. എന്നെ കെട്ടിപ്പിടിച്ച് കൊണ്ട് അയ്യോ, അമ്മ പ്രാകല്ലേയെന്ന് പറഞ്ഞു. ‘അന്ന് എനിക്ക് പിന്നെയും കുറച്ച് ആരോഗ്യം ഉള്ളത് കൊണ്ട് നിന്നു. ഇന്നാണെങ്കില്‍ ഞാന്‍ വീണ് പോയേനെ. പക്ഷേ ആ സീരിയല്‍ പൊട്ടി പാളീസ് ആയി പോയി.ആദ്യം നല്ല രീതിയില്‍ പോയി കൊണ്ടിരുന്നതാണ് പിന്നെ അത് തകർന്നുപോയി എന്നും വിലാസിനി പറയുന്നു….
Leave a Reply