പാഠ പുസ്തകങ്ങളിൽ ‘ഇന്ത്യ’ എന്നു പഠിപ്പിക്കേണ്ടെന്നു പറഞ്ഞിട്ടില്ല ! ഭാരതം എന്ന പേര് ആത്മാഭിമാനം വളർത്തുന്നു ! പ്രതികരിച്ച് എൻസിഇആർടി ചെയർമാൻ പ്രഫ. സി.ഐ.ഐസക് !

ഇപ്പോഴിതാ കേരളത്തിൽ ഏറ്റവും കൂടുതൽ ചർച്ചയായി മാറിക്കൊണ്ടിരിക്കുന്ന ഒരു വിഷയമാണ് NCERT പാഠപുസ്തകങ്ങളിൽ ഇന്ത്യയ്ക്കു പകരം ഭാരതം എന്ന് പേര് മാറ്റാൻ ശുപാർശ ഏറെ വിവാദങ്ങളാണ് ഉണ്ടാക്കിയത്. . ഇതിനെ വിമർശിച്ചുകൊണ്ട് നിരവധി പേര് രംഗത്ത് വന്നുകഴിഞ്ഞു. വിമർശനങ്ങൾ കടുത്തപ്പോൾ ഇപ്പോഴിതാ ഇതിന് വ്യക്തത വരുത്തിയിരിക്കുകയാണ് എൻസിഇആർടി സാമൂഹിക ശാസ്ത്ര സമിതി ചെയര്‍മാനും മലയാളിയുമായ പ്രഫ. സി.ഐ.ഐസക്.

എവിടെയും ഇന്ത്യ എന്നു പഠിപ്പിക്കേണ്ടെന്നു പറഞ്ഞിട്ടില്ലെന്നും ഭാരതം എന്നു പറയുമ്പോൾ അവർക്കു വലിയ സന്തോഷമാണെന്നും സി.ഐ.ഐസക് പറഞ്ഞു. നീണ്ട വർഷത്തെ അധ്യാപന ജീവിതത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ എന്നും ഭാരതം എന്നും പറയുമ്പോൾ വിദ്യാർത്ഥികൾക്കുണ്ടാകുന്ന വ്യത്യാസം അറിയാമെന്നും ഈ രണ്ടു പേരുകളും കുട്ടികളിലുണ്ടാക്കുന്ന അനന്തരഫലവും മനസ്സിലാകുമെന്നും അദ്ദേഹം മനോരമയോട് പ്രതികരിച്ചിരുന്നു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, പതിറ്റാണ്ടുകൾ നീണ്ട അധ്യാപന ജീവിതത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ എന്നും ഭാരതം എന്നും പറയുമ്പോൾ വിദ്യാർഥികൾക്കുണ്ടാകുന്ന വ്യത്യാസം എനിക്ക്  അറിയാം. ഈ രണ്ടു പേരുകളും കുട്ടികളിലുണ്ടാക്കുന്ന അനന്തരഫലവും മനസ്സിലാകും. ഭാരതം എന്നു പറയുമ്പോൾ അവർക്കു വലിയ സന്തോഷമാണ്. അതിനർത്ഥം  ഇന്ത്യ എന്നു പഠിപ്പിക്കേണ്ടെന്ന് എവിടെയും പറഞ്ഞിട്ടില്ല. ഭാരതം എന്നുകൂടി പഠിപ്പിക്കണമെന്നാണ് നിർദേശിച്ചത്. ഭാരതം എന്ന പേര് ആത്മാഭിമാനം വളർത്തുന്നു. 7000 വർഷത്തിലേറെ പഴക്കമുള്ള വിഷ്ണു പുരാണത്തിൽ ഭാരതം എന്നു പരാമർശിച്ചിട്ടുണ്ട്. കാളിദാസനും ഈ പേര് ഉപയോഗിച്ചിട്ടുണ്ട്.

ഇന്ത്യൻ ഭരണഘടനയിൽ ഭാരതം എന്ന് എഴുതിയിരിക്കുന്നത് നാം മറക്കുന്നു.  1757ലെ പ്ലാസി യുദ്ധത്തിനുശേഷമാണ് ‘ഇന്ത്യ’ സജീവമായത്. 12–ാം ക്ലാസ് വരെ പാഠപുസ്തകങ്ങളിൽ ഭാരതം എന്ന് ഉപയോഗിക്കണമെന്ന ശുപാർശ ഈ സാഹചര്യത്തിലാണു നൽകിയത്. ആരുടെയും നിർബന്ധത്തിനു വഴങ്ങിയിട്ടില്ല. ആത്മസംതൃപ്തി തോന്നുന്നുണ്ട് എന്നും ഐസക്ക് പറയുന്നു. ഇപ്പോൾ ഈ വിഷയത്തിൽ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ നടക്കുകയാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *