നിങ്ങളുടെ ഇപ്പോഴത്തെ പ്രതിഫലമാണ് ഈ സിനിമയുടെ ആകെ ബജറ്റ് ! സമ്മതമാണോ എന്ന് ചോദിച്ചു ! സുരേഷ് ഗോപിയുടെ മറുപടി എന്നെ ഞെട്ടിച്ചു !

ഒരു കാലഘട്ടത്തിൽ മലയാളത്തിൽ ഇറങ്ങിയിരുന്ന മിക്ക  സിനിമകൾക്കും  റിപ്പീറ്റ് വാല്യൂ നന്നായി ഉണ്ടായിരുന്നു. മലയാള സിനിമ രംഗത്ത് മികച്ച സിനിമകൾ സംഭാവന ചെയ്തിട്ടുള്ള സംവിധായകനാണ് ജയരാജ്. അദ്ദേഹത്തിന്റെ കളിയാട്ടം എന്ന സിനിമ സുരേഷ് ഗോപിക്ക് നേടി കൊടുത്തത് ദേശിയ പുരസ്‌കാരം ആയിരുന്നു . അതുപോലെ തന്നെ ദേശിയ പുരസ്‌കാരം നേടിയ മറ്റൊരു ചിത്രമായിരുന്നു ദേശാടനം. ഇപ്പോഴിതാ ഈ രണ്ടു ചിത്രങ്ങളെ കുറിച്ച് നിര്‍മ്മാതാവ് രാധാകൃഷ്ണന്‍ മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.

അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, ജയരാജൻ ഒരിക്കൽ എന്നെ വിളിച്ചിട്ട് ഒരു സിനിമ ചെയ്യുന്നതിനെ കുറിച്ച് പറഞ്ഞു, ആ സമയത്ത് അയാളുടെ സിനിമകൾ ഒക്കെ തകർന്ന് ആകെ മോശമായ ഒരു അവസ്ഥ ആയിരുന്നു. അങ്ങനെ ഒരു കഥ എന്നോട് പറഞ്ഞു, കേട്ടപ്പോൾ വളരെ ഇന്ട്രെസ്റ്റിംഗ് ആയി തോന്നി, അങ്ങനെ ഞാനും ജയരാജും കൂടെ അക്കാലത്തെ ലീഡിംഗ് ആയിട്ടുളള വിതരണക്കാരേയും മറ്റും പോയി കണ്ടു. എല്ലാവര്‍ക്കും കഥ ഇഷ്ടപ്പെട്ടു. പക്ഷെ നിര്‍മ്മിക്കാന്‍ താല്‍പര്യമില്ല. തീയേറ്ററില്‍ വര്‍ക്കാകുമോ എന്ന ഭയമായിരുന്നു അതിനു കാരണം.

അങ്ങനെ ഞാൻ ഈ പടം തുടങ്ങാനുള്ള സൗകര്യങ്ങൾ ചെയ്ത് തരാമെന്ന് ജയരാജനോട് പറഞ്ഞു, അങ്ങനെ ഒരു പരുവം കുറച്ച് കാശ് പല ഇടത്തുനിന്നും റോൾ ചെയ്ത് പടം ചെയ്യാൻ തുടങ്ങി, ദേശാടനം ആണ് ചിത്രം. അന്ന് പാട്ടൊക്കെ വലിയ വിലക്ക് കച്ചവടം ആകുന്ന സമയമാണ്, അങ്ങനെ നേരെ കൈതപ്രത്തിന്റെ വീട്ടിലേക്ക് പോയി. ആ വീട്ടില്‍ താമസവും കംപോസിംഗും. സര്‍ഗം കബീര്‍ അന്ന് പന്ത്രണ്ട് ലക്ഷത്തിനാണ് ഓഡിയോ അവകാശം വാങ്ങുന്നത്. അഞ്ച് ലക്ഷം അഡ്വാന്‍സും തന്നു.

ആ അഞ്ചു ലക്ഷം കൊണ്ട് ഞങ്ങൾ റെക്കോർഡിങ്ങും പൂർത്തിയാക്കി. വളരെ ചെറിയ ബഡ്ജറ്റിൽആ സിനിമയിലെ എല്ലാവരും ഒരുപോലെ സഹകരിച്ചാണ് ആ സിനിമ പൂർത്തിയാക്കിയത്. പടം എല്ലാം ചെയ്ത് കഴിഞ്ഞ് തിയറ്ററിൽ ആളെ കയറ്റാൻ അന്ന് സിദ്ദിഖ് ലാലാണ് ഒരു വഴി പറഞ്ഞ് തന്നത്, പോസ്റ്ററില്‍ മൊത്തം മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും പടമായിരുന്നു. ഞാന്‍ ഈ സിനിമയില്‍ അഭിനയിച്ചിട്ടില്ല, പക്ഷെ നിങ്ങള്‍ ഈ സിനിമ കാണണം എന്നവര്‍ പറയുന്നതായിട്ടായിരുന്നു പോസ്റ്റര്‍. സംഭവം ക്ലിക്കായി തിയ്യറ്ററിൽ നല്ല രീതിയിൽ ആ പടം ഓടി എന്നും അദ്ദേഹം പറയുന്നു.

അതുപോലെ കളിയാട്ടം എന്ന ചിത്രം. ഒരിക്കൽ ഇതുപോലെ ജയരാജ് വിളിച്ചിട്ട് പറഞ്ഞു തെയ്യം വച്ചൊരു സിനിമ ചെയ്താലോ, ഒഥല്ലോയുടെ കഥ ആസ്പദമാക്കിയാല്‍ എന്ന് ചോദിച്ചു. ജയരാജിന് ഓക്കെയാണെങ്കില്‍ തയ്യാറാണെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ ഞങ്ങൾ സുരേഷ് ഗോപിയെ കാണാൻ പോയി, ഇതാണ് കഥ. നിങ്ങള്‍ മീശ എടുക്കേണ്ടി വരും, നിങ്ങളുടെ ഇപ്പോഴത്തെ പ്രതിഫലമായിരിക്കും ഈ സിനിമയുടെ ആകെ ബജറ്റ് എന്ന് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് നിങ്ങൾക്ക് തരാന്‍ പറ്റുന്നത് തന്നാല്‍ മതിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അന്ന് സുരേഷ് ഗോപിയ്ക്ക് ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍ എല്ലാവരും ഞെട്ടി. ആക്ഷന്‍ പടം ചെയ്തു കൊണ്ടിരിക്കുന്ന സുരേഷ് ഗോപിയ്ക്ക് നാഷണല്‍ അവാര്‍ഡ്….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *