‘ചേട്ടൻ ഉണ്ടായിരുന്നപ്പോൾ എല്ലാവരും ഉണ്ടായിരുന്നു’ ! ഇപ്പോൾ സഹായിക്കാൻ പോലും ആരുമില്ല ! വളരെ മോശം അവസ്ഥയാണ് ! രാമകൃഷ്ണൻ പറയുന്നു !

കലാഭവൻ മണി എന്ന നമ്മുടെ സ്വന്തം മണിച്ചേട്ടൻ മലയാളികൾ ഉള്ള കാലത്തോളം അദ്ദേഹം എന്നും നമ്മുടെ ഉള്ളിൽ ജീവിക്കും. ബാക്കിവെച്ചുപോയ ഒരുപാട് കഥാപാത്രങ്ങളും, മനസിനെ തൊട്ടുണർത്തുന്ന ഗാനങ്ങളും എന്നും ഇവിടെ ഓർമ്മിക്കപ്പെടും. സാധാരണക്കാരനായ അദ്ദേഹം വന്ന വഴി മറക്കാത്ത അപൂർവം ചില കലാകാരന്മാരിൽ ഒരാളായിരുന്നു. ഒരു താര ജാടയും ഇല്ലാതെ എല്ലാവരെയും ഒരുപോലെ സ്നേഹിച്ച സഹായിച്ച ഒരു കലാകാരനാണ് മണി.

അദ്ദേഹത്തിന്റെ  എല്ലാമായിരുന്ന ഏക മകൾ ശ്രീകഷ്മി ഇപ്പോൾ അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹ സഫലീകരണത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്, മകൾ ഡോക്ർ ആയി കാണാനാണ് മണി ആഗ്രഹിച്ചിരുന്നത്. മണിയുടെ സഹോദരൻ രാമകൃഷ്ണൻ അദ്ദേഹത്തിന്റെ ഓർമ്മകൾ ഇടക്കെല്ലാം പങ്കിടാറുണ്ട്. അത്തരത്തിൽ അടുത്തിടെ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.

ഇപ്പോൾ ഞാൻ ഇതൊക്കെ പറഞ്ഞാൽ ഒരുപക്ഷെ ആൾക്കാർ വിശ്വസിക്കില്ല.  പക്ഷെ സത്യമിതാണ്. പണ്ട് വിവാഹത്തിനും മറ്റും ആൾക്കാര്‍ ഭക്ഷണം കഴിച്ചതിനുശേഷം കൊണ്ടിടുന്ന ഇലയിൽ നിന്നു പഴവും കറികളുമൊക്കെ പാത്രത്തിലാക്കി വീട്ടിൽ കൊണ്ടുപോകും. ആ ചോറും കറിയും ചൂടാക്കിയാണ് പല ദിവസങ്ങളും തള്ളി നീക്കിയതെന്നും അദ്ദേഹം പറയുന്നു.

ഞങ്ങളുടെ കുടുംബത്തിൽ നിന്നും  ചേട്ടൻ ഒന്ന്  രക്ഷപെട്ട ശേഷമാണ് ഞങ്ങളുടെ ദുരിതങ്ങൾക്ക് ഒരു ആശ്വാസമായത്. ചേട്ടന്റെ വേർപാടിന്റെ ദുഖത്തിൽ നിന്നും അദ്ദേഹത്തിന്റെ കുടുംബം ഇന്നും കരകയറിയിട്ടില്ല, നാലര സെന്റിലെ കുടുംബവീട്ടിലാണ് താനും ഒരു ചേച്ചിയും താമസിക്കുന്നത്. ചേട്ടൻ ഉണ്ടായിരുന്നപ്പോൾ എല്ലാവരെയും സഹായിച്ചു. ചേട്ടൻ പോയതോടെ സഹായിക്കാൻ ആരുമില്ലാതായ അവസ്ഥയെക്കുറിച്ചും, ഈ സാഹചര്യങ്ങൾക്കിടയിലും പഠിച്ചു ഡോക്ട്രേറ്റ് നേടിയ കഥയും രാമകൃഷ്ണൻ പറയുന്നുണ്ട്.

ചേട്ടൻ ഉണ്ടായിരുന്നപ്പോൾ എല്ലാവരും ഉണ്ടായിരുന്നു. എന്നാൽ ചേട്ടൻ ഞങ്ങളെ വിട്ടുപോയതോടെ ആർക്കും ഞങ്ങളെ വേണ്ടാതായി. ഞങ്ങൾക്ക് വേണ്ടി സംസാരിക്കാൻ പോലും ആരും ഇല്ലാത്ത അവസ്ഥയായി. ഇപ്പോൾ ഞങ്ങൾ പഴയതുപോലെ വെറും ഏഴാംകൂലികളായി മാറി. ചേട്ടന്റെ മകൾ ലക്ഷ്മി,ചേട്ടന്റെ ആഗ്രഹം നിറവേറ്റാനുള്ള കഠിനശ്രമത്തിലാണ്. ചേട്ടൻ വാങ്ങിയിട്ടിരുന്ന വീടുകളുടെ വാടകയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ചേട്ടത്തിയമ്മയും മോളും ഇപ്പോൾ  ജീവിക്കുന്നത്’ എന്നും രാമകൃഷ്ണൻ പറയുന്നു. നാടിനേയും വീടിനേയും ഇത്രയും സ്നേഹിച്ച ഒരു കലാകാരന്റെ കുടുംബം ഇത്തരത്തിൽ അവഗണിക്കപ്പെടുന്നതിൽ വേദനയുണ്ട് എന്നാണ് മണിയുടെ ആരാധകർ പറയുന്നത്….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *