മണിചേട്ടൻ കൊടുത്തതൊന്നും ആരുടെ കൈയ്യിൽ നിന്നും ഞങ്ങൾ തിരികെ വാങ്ങിയിട്ടില്ല ! സത്യം പുറത്ത് കൊണ്ടുവരണം ! രേവതിനെതിരെ രാമകൃഷ്ണൻ !

മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത അനുഗ്രഹീത കലാകാരനാണ് കലാഭവൻ മണി. മലയാള സിനിമയിൽ തന്നെ ഇത്ര അധികം കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന മറ്റൊരു നടൻ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ സമയം കൊണ്ട് നിരവധി പേരാണ് ജീവിതത്തിലേക്ക് തിരികെ വന്നത്. അത്തരത്തിൽ മണി ചേട്ടന്റെ സഹായം കിട്ടിയ രേവത് എന്ന ചെറുപ്പക്കാരൻ കഴിഞ്ഞ ദിവസം ബിഹൈൻവുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരുന്നു.

ജീവിതത്തിലെ ദുരിതങ്ങൾ കാരണം മൂന്നാം ക്ലാസ്സ് മുതൽ ലോട്ടറി വിറ്റ് നടന്നിരുന്ന കാലത്ത് എന്നെ ഒരു കുറിച്ച് ഏതോ ഒരു മാസികയിൽ ഒരു ലേഖനം വന്നു, അത് കണ്ടിട്ട് മണി ചേട്ടൻ എന്നെ കാണണമെന്ന ആഗ്രഹം അറിയിച്ചു. അങ്ങനെ മണിച്ചേട്ടന്റെ മാനേജരുടെ വിവാഹത്തിന് അദ്ദേഹം എന്നെ ക്ഷണിച്ചു. അങ്ങനെ ഞാൻ അവിടെ ചെന്നു. അവിടെ വെച്ചാണ് അദ്ദേഹത്തെ ആദ്യമായി കണ്ടത്. അന്ന് എന്റെ കൈയ്യിൽ ഉണ്ടായിരുന്ന 29 ബംബർ ലോട്ടറി ടിക്കറ്റുകൾ മണിച്ചേട്ടൻ വാങ്ങി 5000 രൂപ തന്നു. കൂടാതെ എനിക്ക് ഡ്രസ്സും മറ്റ് സാധനങ്ങളുമെല്ലാം അ​ദ്ദേഹം വാങ്ങി തന്നു. മരിക്കുന്നവരെ പറ്റ് പോലെയെല്ലാം അ​ദ്ദേഹം എന്നേയും കുടുംബത്തേയും സഹായിച്ചു എന്നും..

കൂടാതെ അദ്ദേഹം തനിക്ക് ഒരു ഓട്ടോ വാങ്ങി തന്നെയിരുന്നു എന്നും, പക്ഷെ മണി ചേട്ടൻ മരിച്ച ശേഷം ആ ഓട്ടോ അദ്ദേഹത്തിന്റെ വീട്ടുകാർ തിരികെ വാങ്ങി എന്നും രേവത് ആ വിഡിയോയിൽ പറഞ്ഞിരുന്നു. ഇത് വൈറലായി മാറിയതോടെ മണിയുടെ കുടുംബത്തെ വിമർശിച്ച് നിരവധി പേര് രംഗത്ത് വന്നതോടെ സംഭവത്തെ കുറിച്ച് മണിയുടെ ഓർമ ദിവസം കൂടിയായ ഇന്ന് അദ്ദേഹത്തിന്റെ അനിയൻ രാമകൃഷ്ണൻ ഈ വാർത്തയോട് പ്രതികരിച്ചിരിക്കുകയാണ്.

അദ്ദേഹം പറയുന്നത് ഇങ്ങനെ, ‘മണിച്ചേട്ടന്റെ വീട്ടുകാർ തന്റെ ഓട്ടോ തിരികെ വാങ്ങിയെന്ന് രേവത് പറയുന്ന ഈ വാർത്ത പച്ച കള്ളമാണ്. ഞങ്ങൾ കുടുംബാംഗങ്ങൾ ഇങ്ങനെയൊരു സംഭവം അറിഞ്ഞിട്ടില്ല.’ ‘മണി ചേട്ടൻ്റെ വിയോഗശേഷം നിരവധി തെറ്റായ വാർത്തകൾ പ്രചരിച്ച് കണ്ടിട്ടുണ്ട്. അതിലൊക്കെ ഒരുപാട് വേദന തോന്നിയിട്ടുണ്ട്. ഇന്ന് മണി ചേട്ടൻ്റെ ഓർമ ദിവസമാണല്ലോ ഇത് കഴിഞ്ഞ് ഇതിൻ്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരും. നിയമ നടപടികളുമായി മുന്നോട്ട് പോകും’ എന്നും രാമകൃഷ്ണൻ പറയുന്നത്.

ഇതോടെ സംഭവത്തിൽ വീണ്ടും സംസാരിച്ചുകൊണ്ട് രേവതും രംഗത്ത് വന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, എട്ട് വർഷം മുമ്പ് എന്റെ കഷ്ടപ്പാട് കണ്ടു മണിച്ചേട്ടൻ തന്നെ ഒരു സെക്കൻഡ് ഹാൻഡ് ഓട്ടോ എനിക്ക് വാങ്ങി തന്നു ശേഷം അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ സുഹൃത്തുകളിൽ ഒരാൾ എന്നെ ഭീഷണിപെടുത്തി പറഞ്ഞു നിനക്ക് ലൈസൻസ് ഒന്നുമില്ലാണ്ട് നീ കൊണ്ട് നടക്കണ്ടായെന്ന് പറഞ്ഞ് എന്റെ കൈയ്യിൽ നിന്നും തിരിച്ചുവാങ്ങി. പിന്നെ അവർ വിറ്റോ എന്നോന്നുമറിയില്ല, എട്ട് വർഷം കഴിഞ്ഞില്ലേ, ആ ആളുടെ മുഖം ഇപ്പോൾ ഓർമ ഇല്ല എന്നും രേവത് പറയുന്നു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *