‘മദ്രസകളില്‍ ഇനി മുതൽ ശ്രീരാമൻ്റെ ജീവിതകഥയും പഠിപ്പിക്കും’ ! ഈ വർഷം മാർച്ചില്‍ ആരംഭിക്കുന്ന സെഷനില്‍ പുതിയ പാഠ്യപദ്ധതി നടപ്പാക്കുമെന്ന് വഖഫ് ബോർഡ് ചെയർമാൻ ഷദാബ് ഷംസ് !

അയോധ്യയിലെ രാമാ ക്ഷേത്ര ഉത്ഘടനത്തിന് പിന്നാലെ ഇപ്പോഴിതാ ഉത്തരാഖണ്ഡ് വഖഫ് ബോർഡുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന മദ്രസകളില്‍ ശ്രീരാമൻ്റെ കഥ സിലബസിൻ്റെ ഭാഗമാക്കാൻ തയ്യാറെടുക്കുകയാണ്. ഈ വർഷം മാർച്ചില്‍ ആരംഭിക്കുന്ന സെഷനില്‍ പുതിയ പാഠ്യപദ്ധതി നടപ്പാക്കുമെന്ന് വഖഫ് ബോർഡ് ചെയർമാൻ ഷദാബ് ഷംസിന്റെ വാക്കുകൾ i ഇതിനോടകം തന്നെ വലിയ ചർച്ചയായി മാറുകയും,അദ്ദേഹത്തിന്റെ ഈ വാക്കുകൾ  വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. കൂടാതെ  ഇന്ത്യ ടുഡേ, ഡെക്കാൺ ഹെറാൾഡ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളും വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അദ്ദേഹം പറയുന്നത്, മുഹമ്മദ് നബിയുടെ ജീവിതത്തോടൊപ്പം ശ്രീരാമൻ്റെ ജീവിതകഥ മദ്രസയിലെ വിദ്യാർഥികളെ പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീരാമൻ പ്രതിനിധീകരിക്കുന്ന മൂല്യങ്ങള്‍ അവരുടെ മതമോ വിശ്വാസമോ പരിഗണിക്കാതെ എല്ലാവരും പിന്തുടരേണ്ടതാണ് എന്നും ഉത്തരാഖണ്ഡ് വിദ്യാഭ്യാസ ബോർഡിൻ്റെ മാർഗനിർദേശങ്ങള്‍ അടിസ്ഥാനമാക്കിയുള്ള നവീകരിച്ച സിലബസ് ഉത്തരാഖണ്ഡ് വഖഫ് ബോർഡുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള മദ്രസകളില്‍ മാർച്ച്‌ മുതല്‍ അവതരിപ്പിക്കുമെന്ന് വഖഫ് ബോർഡ് ചെയർമാൻ വ്യക്തമാക്കി.

അതുപോലെ ഡോ. എ പി ജെ അബ്ദുല്‍ കലാമിൻ്റെ പേരില്‍ ആരംഭിക്കുന്ന ആധുനിക മദ്രസകളിലാണ് എൻസിഇആർടി സിലബസ് പഠിപ്പിക്കുക. ഉത്തരാഖണ്ഡില്‍ വഖഫ് ബോർഡിന് 117 മദ്രസകളുണ്ട്. ബാക്കിയുള്ള 415 മദ്രസകള്‍ മദ്രസ ബോർഡിന് കീഴിലാണ് വരുന്നത്. ഏതായാലും ഈ പുതിയ നീക്കത്തെ വലിയ വിമര്ശനങ്ങളോടെയാണ് വിഭാഗം ആളുകൾ നോക്കികാണുന്നത്. സമൂഹ മാധ്യമങ്ങളിൽ ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങളും നടക്കുന്നുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *