
നിങ്ങള്‍ക്ക് എന്തെങ്കിലും വേണമെങ്കില്‍ എടുത്തുകൊണ്ട് പോയ്ക്കോളൂ ! പക്ഷെ എന്തിനാണ് ഇങ്ങനെ ഇല്ലാത്തത് പറഞ്ഞു നടക്കുന്നത് ! രമേശിന്റെ മകൾ പറയുന്നു !
സിനിമ സീരിയൽ നടൻ രമേശ് വലിയശാലയുടെ വിയോഗം ഏവരെയും ഞെട്ടിച്ചിരുന്നു. ഒരു അപ്രതീക്ഷിത വേർപാടായിരുന്നു രമേശിന്റേത്. വളരെ സന്തോഷവാനായ മനുഷ്യൻ ഒരിക്കലും ഇങ്ങനെയൊരു കടുംകൈ ചെയ്യുമെന്ന് വിചാരിച്ചില്ല. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ‘വരാൽ’ എന്ന സിനിമയിൽ അഭിനയിച്ചശേഷം തലസ്ഥാനത്തെ വീട്ടിൽ മടങ്ങിയെത്തി രണ്ട് ദിവസം കഴിഞ്ഞപ്പോഴായിരുന്നു ദുരന്തം സംഭവിച്ചത്. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ വേര്പാടിന് ശേഷം പല വിവാദങ്ങളും ഉയർന്നിരുന്നു.
നടന്റെ വേർപാടിൽ ദുരൂഹതയുണ്ടെന്ന് ചിലർ ആരോപിച്ചിരുന്നു. അത്തരം പല വാർത്തകളും രംഗത്ത് വന്നിരുന്നു. എന്നാൽ കൂടാതെ അദ്ദേഹത്തിന്റെ ആദ്യ ഭാര്യയിലെ മകൻ അച്ഛൻ ഇത്തരത്തിൽ ഒരിക്കലും ചെയ്യുമെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും അതിനാൽ തന്നെ പരാതി നൽകുന്നതായും മകൻ ഗോകുൽ രമേശ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ രമേശ് വലിയശാലയുടെ രണ്ടാം ഭാര്യയിലെ മകൾ എം എസ് ശ്രുതിയും ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.
മകളുടെ വാക്കുകൾ, എന്‍റെ പേര് ശ്രുതി എം.എസ്. ഞാന്‍ വലിയശാല രമേശിന്‍റെ മകളാണ്. അച്ഛന്‍ വിടപറയുന്നതിന് തലേന്നു രാത്രി ഞങ്ങള്‍ വളരെ സന്തോഷത്തോടെ പോയപ്പോള്‍ എടുത്ത വിവാഹ പാര്‍ട്ടിയുടെ ചിത്രമാണ് ഞാന്‍ ഇപ്പോൾ ഈ ഷെയര്‍ ചെയ്തിരിക്കുന്നത്. ബന്ധുക്കള്‍ പറയുന്നത് അച്ഛന്‍ മരിക്കുന്നതിന്‍റെ തലേന്നുതൊട്ടേ ഇവിടെ ബഹളമുണ്ടായി എന്നാണ്. വീട്ടില്‍ ഇല്ലായിരുന്ന ഞങ്ങള്‍ എങ്ങനെയാണ് ബഹളം ഉണ്ടാക്കുന്നത്. ഒരു കോമണ്‍ സെന്‍സ് ഉള്ള ആളുകള്‍ ആണേല്‍ ചിന്തിക്കൂ, ദയവായി…

അച്ഛന്‍ന്‍റെ മൃതശരീരം കൊണ്ടുവന്ന് പോലുമില്ല. അതിനു മുമ്പേ തന്നെ അച്ഛന്‍റെ ആദ്യ ഭാര്യയുടെ ബന്ധുക്കള്‍ ചേട്ടന്‍റെ ഭാര്യ വീട്ടിലെ ബന്ധുക്കള്‍ ഓരോ വ്യാജവാര്‍ത്ത ഇറക്കുകയാണ്. പക്ഷെ ഇവര്‍ ആരും അച്ഛന്‍റെ ബന്ധുക്കള്‍ അല്ല, അച്ഛന് ആകെ ഒരു ചേട്ടൻ മാത്രമാണ് ഉള്ളത്. അദ്ദേഹം കൊച്ചിയിലാണ് താമസം. അവര്‍ ഞങ്ങളെ പറ്റി ഒരു കുറ്റവും പറഞ്ഞിട്ടില്ല. അപ്പോള്‍ നിങ്ങള്‍ക്ക് മനസിലായി കാണും ഗോകുല്‍ രമേശിന്‍റെ ഭാര്യ വീട്ടുകാരും അച്ഛന്‍റെ ആദ്യ ഭാര്യയുടെ വീട്ടിലെ ബന്ധുക്കളും എന്തിനാണ് ഈ വ്യാജവാര്‍ത്ത ഉണ്ടാക്കുന്നതെന്ന്.
നിങ്ങള്‍ക്ക് എന്തെങ്കിലും വേണമെങ്കില്‍ എടുത്തുകൊണ്ട് പോയ്ക്കോളൂ. മൃതശരീരം വരുന്നതിനു മുമ്പേ തന്നെ പലതും പിടിച്ചടക്കാനുള്ള മനസ്. എന്തേലും ഉണ്ടേല്‍ എന്നോടാണ് ചോദിക്കാനുള്ളത്. ഞാനാണ് ആദ്യം കണ്ടത്. ഒന്നും അറിയാന്‍ താല്‍പര്യമില്ലാത്ത ആളുകള്‍ ചോദിക്കില്ല. അവര്‍ക്ക് ഇപ്പോള്‍ ഇറങ്ങിയ ന്യൂസ് പോലെ സ്വത്തുക്കളോട് ആകും താല്‍പര്യം. എനിക്ക് പ്രതികരിക്കാന്‍ പറ്റാത്ത അവസ്ഥയായിപ്പോയി. ഞങ്ങള്‍ ഒരു റൂമില്‍ ആണ്. പുറംലോകം കണ്ടിട്ട് കുറച്ച് നാളായി. ഞങ്ങള്‍ക്ക് നീതിവേണം. വ്യാജവാര്‍ത്ത ഉണ്ടാക്കുന്നത് നിര്‍ത്തൂ, കള്ളങ്ങള്‍ പറയുമ്പോള്‍ നിങ്ങള്‍ക്ക് എന്താണ് കിട്ടുന്നത്. നിങ്ങള്‍ക്കും ഭാര്യയും മക്കളും ഉള്ളതല്ലേ, ശ്രുതി കുറിപ്പിൽ എഴുതിയിരിക്കുകയാണ്.
Leave a Reply