
സീരിയല്‍ സിനിമാ താരം രമേഷ് യാത്രയായി ! സിനിമ ലോകത്തെ ഞെട്ടിച്ച വിയോഗം !
കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമായിരുന്നു നടൻ രമേശ്. ഒരു പക്ഷെ അദ്ദേഹത്തിന്റെ പേര് കേട്ടാൽ പെട്ടന്ന് മനസിലാകില്ല എങ്കിലും ആളെ നേരിട്ട് കണ്ടാൽ ഏവർക്കും പരിചിതനായ, വില്ലനായും അദ്ദേഹം നിരവധി കഥാപത്രങ്ങൾ ചെയ്തിരുന്നു. ഇപ്പോൾ ഏവരെയും ദുഃഖത്തിൽ ആഴ്ത്തികൊണ്ട് വിടപറഞ്ഞിരിക്കുകയാണ്. ഈ കൊവിഡ് കാലത്തെ സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ താരത്തിന് ഉണ്ടായിരുന്നതായിട്ടാണ് അറിയുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയാണ് ഈ വിവരം ഇന്നലെ പുറത്ത് വിട്ടത്. ഇതിന് പിന്നാലെ താരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സിനിമാ സീരിയല്‍ രംഗത്ത് നിന്നുള്ള നിരവധി പ്രമുഖരടക്കം രംഗത്ത് വന്നിരുന്നു.
നാടക റാണാജിത്ത് നിന്നുമാണ് അദ്ദേഹം അഭിനയ രംഗത്ത് എത്തിയത്, സീരിയലുകളാണ് കൂടുതൽ ചെയ്തിരുന്നത് എങ്കിലും സിനിമയിലും അദ്ദേഹം സജീവമായിരുന്നു . തിരുവനന്തപുരം ആര്‍ട്‌സ് കോളേജില്‍ പഠിക്കുമ്ബോഴായിരുന്നു നാടകത്തില്‍ സജീവമാകുന്നത്. സംവിധായകന്‍ ഡോ. ജനാര്‍ദനന്‍ അടക്കമുള്ളവര്‍ക്കൊപ്പം നാടകത്തില്‍ പ്രവര്‍ത്തിച്ചു. ഇരുപത്തി രണ്ട് വര്‍ഷത്തിന് മുകളിലായി ടെലിവിഷന്‍ പരമ്ബരകളില്‍ സജീവമായി അഭിനയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും സിനിമയില്‍ അഭിനയിച്ച് മടങ്ങിയ താരത്തിന് പെട്ടെന്ന് എന്താണ് സംഭവിച്ചതെന്ന അങ്കലാപ്പിലാണ് പ്രിയപ്പെട്ടവര്‍.

ഈ കോവിഡ് പ്രതിസന്ധിയിൽ നിരവധി പേരാണ് സാമ്പത്തിക പുതുമുട്ടുകൾ കാരണ ദുരിതം അനുഭവിക്കുന്നത്. വളരെ വികാര ഭാവത്തിൽ ഒരു കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് ബാദുഷ ഈ വിവരം പുറം ലോകത്ത് അറിയിച്ചത്. ‘പശ്‌നങ്ങള്‍ പലതും ഉണ്ടാകും. പക്ഷെ ജീവിതത്തില്‍ നിന്നും ഒളിച്ച് ഓടിയിട്ട് എന്തു കാര്യം.. പ്രിയ സുഹൃത്ത് രമേഷിന് ആദരാഞ്ജലികള്‍’ എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ എഴുതിയിരുന്നത്. അതുപോലെ ബാദുക്കാ… അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അവര്‍ ഒളിച്ചോടുമോ? എന്ന് ചോദിച്ച് ബാദുഷയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി ചിലര്‍ എത്തിയിരുന്നു. ‘മൂന്ന് ദിവസം മുമ്ബ് വരെ എന്റെ വരാല്‍ എന്ന സിനിമയില്‍ അഭിനയിച്ച ആളാണ് അയാള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ആരോടെങ്കിലും പറയണ്ടെ’ എന്നായിരുന്നു ആരാധകന്റെ ചോദ്യത്തിന് ബാദുഷ മറുപടി നല്‍കിയത്.
രണ്ട് ദിവസം മുമ്പും വാരൽ എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോഴും അദ്ദേഹം വളരെ ഹാപ്പി ആയിരുന്നു. ഇത് എന്തായിരുന്നു അദ്ദേഹത്തിന്റെ പ്രശ്നം എന്ന് ആരോടെങ്കിലും തുറന്ന് പറഞ്ഞിരുന്നു എങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു എന്നാണ് സഹ പ്രവർത്തകരിൽ കൂടുതൽ പേരും പറയുന്നത്, രണ്ട് ദിവസം മുന്‍പ് വരാല്‍ എന്ന ചിത്രത്തില്‍ ഒരുമിച്ചു അഭിനയിച്ചപ്പോഴും പൂര്‍ണ സന്തോഷത്തിലായിരുന്നില്ലേ നിങ്ങള്‍, എന്ത് പറ്റി രമേഷേട്ടാ, എപ്പോഴും പോസിറ്റീവ് ആയി ചിരിച്ചു നടക്കുന്ന നിങ്ങള്‍ക്ക് എന്ത് സഹിക്കാന്‍ പറ്റാത്ത ദുഖമാണ് ഉണ്ടായിരുന്നത്, എന്തിനു ചേട്ടാ ഇങ്ങനൊരു കടും കൈ ചെയ്‌തത്, വിശ്വസിക്കാനാകുന്നില്ല. ഞെട്ടല്‍ മാത്രം! കണ്ണീര്‍ പ്രണാമം… നിങ്ങള്‍ തന്ന സ്‌നേഹവും കരുതലും എന്നും മനസ്സിലുണ്ട്… ആദരാഞ്ജലികള്‍ നേര്‍ന്ന് കൊണ്ട് നടന്‍ ബാലാജി ശര്‍മ്മ കുറിച്ചത് ഇങ്ങനെയാണ്.
കൂടാതെ ഒരുപാട് കലാകാരന്മാർ ഈ അവസരത്തിൽ ഒരുപാട് സാമ്പത്തിക പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട് അത് ആരും മനസിലാകുന്നില്ല അതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് എന്നുമാണ് മറ്റു ചിലർ കമന്റ് ചെയ്‌തിരിക്കുന്നത്.
Leave a Reply