ഈ താര സംഘടന ഇപ്പോൾ ഒരു പരിഹാസ കഥാപാത്രമായി മാറിയിരിക്കുകയാണ് ! ഇത് മാഫിയാവല്‍ക്കരണമാണ് ! വിമർശനവുമായി രഞ്ജിനി !

ഏറെ നാളുകൾക്ക് ശേഷം കഴിഞ്ഞ ദിവസമാണ് എ എം എം എ യുടെ ജനറൽ ബോഡി മീറ്റിങ് നടത്തിയത്, ഏറെ ശ്രദ്ധ നേടിയ ഒന്നായി അത് ഇപ്പോൾ മാറിയിരിക്കുകയാണ്. അതിൽ പ്രധാന കാരണം പീഡന കേസിൽ കുറ്റാരോപിതനായ് നിൽക്കുന്ന നടനും നിർമാതാവുമായ വിജയ് ബാബു അമ്മയുടെ മീറ്റിംഗിൽ സജീവ സാന്നിധ്യമായിരുന്നു എന്നതാണ്. അതുമാത്രമല്ല വഅച്ചടക്ക നടപടിയുടെ പേരിൽ നടൻ ഷമ്മി തിലകനെ അമ്മയിൽ നിന്നും പുറത്താക്കി എന്ന വാർത്തയും, കൂടാതെ അമ്മ സംഘടന ഒരു ക്ലബ്ബാണ്  ഇടവേള ബാബുവിന്റെ  പരാമർശവും അതിനെ തുടർന്ന് ഗണേഷ് കുമാർ അടക്കം പല നടന്മാരും രംഗത്ത് വരികയും ചെയ്തിരുന്നു.

ഇപ്പോഴിതാ ഈ സംഘടനയെ വിമർശിച്ചും പരിഹസിച്ചുകൊണ്ടും നടി രഞ്ജിനി പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. നടന്‍ ഷമ്മി തിലകനെപുറത്താക്കിയ താരസംഘടനയായ അമ്മയുടെ നടപടിയെ വിമര്‍ശിച്ചും ഷമ്മി തിലകനെ പുറത്താക്കിയവര്‍ തന്നെ ബലാല്‍സംഗ കേസില്‍ കുറ്റാരോപിതനായ വിജയ് ബാബുവിനെ തുടരാന്‍ അനുവദിക്കുകയാണെന്നും ഇത് മാഫിയാവല്‍ക്കരണമാണെന്നും രഞ്ജിനി ആരോപിക്കുന്നു. രഞ്ജിനി പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, തിലകനെയും ഷമ്മി തിലകനെയും പോലെയുള്ള നടന്മാരെ അമ്മയില്‍ നിന്ന് പുറത്താക്കുന്ന നടപടി ദൗര്‍ഭാഗ്യകരമാണ്. അതേസമയം ബലാല്‍സംഗ കേസില്‍ കുറ്റാരോപിതനായ വിജയ് ബാബുവിനെ സംഘടനയില്‍ തുടരാന്‍ അനുവദിക്കുകയും ചെയ്യുന്നു..

ഇപ്പോൾ ഈ താരസംഘടന ഏവരുടെയും മുന്നിൽ ഒരു പരിഹാസപാത്രമായി മാറിയിരിക്കുകയാണ്. ഇത് മാഫിയാവല്‍ക്കരണമാണ്. സംഘടനയില്‍ അംഗങ്ങളായ, ഉറങ്ങുന്ന രണ്ട് എംഎല്‍എമാരോട്, ഈ ചെറിയ സംഘടനയിലെ അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളാന്‍ സാധിച്ചില്ലെങ്കില്‍ പിന്നെ സ്വന്തം മണ്ഡലങ്ങളിലെ സാധാരണക്കാര്‍ക്കുവേണ്ടി എന്താണ് നിങ്ങള്‍ ചെയ്യുക.. എന്നും രഞ്ജിനി ചോദിക്കുന്നു.

അതേസമയം ഇടവേള ബാബു അമ്മ സംഘടന ഒരു ക്ലബ്ബാണ് എന്ന പരാമർശം തന്നെ ഞെട്ടിച്ചു എന്നും, വിജയ് ബാബുവിനെ എന്തുകൊണ്ട് പുറത്താക്കുന്നില്ല എന്ന ചോദ്യത്തിന് ‘അമ്മ’ ഒരു ക്ലബ്ബാണെന്നും മറ്റു പല ക്ലബ്ബുകളിലും അ൦ഗമായ വിജയ് ബാബുവിനെ അവരാരും പുറത്താക്കിയില്ലല്ലോ എന്നുമായിരുന്നു ഇടവേള ബാബുവിന്‍റെ പ്രതികരണം. ഇടവേള ബാബുവിന്‍റെ പ്രതികരണം ഞെട്ടലുണ്ടാക്കിയെന്നായിരുന്നു ഗണേഷിന്‍റെ പ്രതികരണം. “ചാരിറ്റബിൾ സൊസൈറ്റി എന്ന നിലയിലാണ് സംഘടന രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ വ്യത്യാസമുണ്ടെങ്കിൽ മോഹൻലാൽ അക്കാര്യം വ്യക്തമാക്കട്ടെ.

അമ്മ ക്ലബ്ബ് എന്ന തരത്തിൽ ബാബു നടത്തിയ പ്രസ്താവന പിൻവലിച്ച് അയാൾ മാപ്പ്  പറയണം. അതല്ല ഇനി  അമ്മ ഒരു  ക്ലബ്ബ് ആണെങ്കിൽ തുടരാൻ ആഗ്രഹിക്കുന്നില്ല. സംഘടനയിൽ നിന്ന് രാജി വെക്കും. മറ്റ് ക്ലബ്ബുകളിൽ ചീട്ടുകളിയും ബാറും ഒക്കെ ആണ്. അതുപോലെയാണോ ‘അമ്മ’?” ക്ലബ്ബ് പരാമർശത്തിൽ മേഹൻലാലിന് കത്തെഴുതുമെന്നും ​ഗണേശ് പ്രതികരിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *