
വിജയ് യേശുദാസും ഞാനും തമ്മിൽ പ്രണയമാണെന്ന് അതോടെയാണ് വാർത്ത ആയത് ! വിവാഹമെന്നത് ജീവിതത്തിൽ ഇനി ഉണ്ടാകില്ല ! രഞ്ജിനിമാർ പറയുന്നു !
മലയാളികൾക്ക് വളരെ പരിചിതയായ താരങ്ങളാണ് ഗായികയായ രഞ്ജിനി ജോസും, അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസും. ഇവർ ഇരുവരുടെയും പേരുപോലെ തന്നെ വളരെ അടുത്ത സുഹൃത്തുക്കളുമാണ് താരങ്ങൾ. ഇപ്പോഴിതാ ഇവർ ഇരുവരും ഒരുമിച്ച് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. രഞ്ജിനി ജോസ് നേരത്തെ ഒരു വിവാഹം കഴിക്കുകയും ആ ബന്ധം വേർപിരിയുകയും ചെയ്തിരുന്നു.
ഒരു സമയത്ത് രഞ്ജിനി ജോസും ഗായകൻ വിജയ് യേശുദാസും തമ്മിൽ പ്രണയമാണ് എന്ന തരത്തിൽ ചില വാർത്തകൾ വന്നിരുന്നു. എന്നാൽ തങ്ങളുടെ ജീവിതത്തിൽ ഒരു വിവാഹമെന്നത് ഇനി ഉണ്ടാകില്ല എന്നാണ് രണ്ടു രഞ്ജിനിമാരും ഒരുപോലെ പറയുന്നത്. ഒരുപക്ഷെ ഒരു ലിവിങ് ടുഗതർ ഉണ്ടാകാം എങ്കിലും ഉടമ്പടികൾ പാലിക്കേണ്ടി വരുന്ന ഒരു വിവാഹ കരാറിന് തങ്ങൾ ഒരിക്കലും തയ്യാറാകില്ലെന്നാണ് ഇരുവരും പറയുന്നത്.
ഒരു ഷൂട്ടിങ്ങിന് ഇടയിലാണ് ഞാനും വിജയ് യേശുദാസും തമ്മിൽ പ്രണയമാണ് എന്ന രീതിയിലുള്ള വാർത്തകൾ കാണുന്നത്. ഞങ്ങൾ ഒരുമിച്ച് എടുത്ത ഒരു ചിത്രവും ചേർത്ത് വെച്ചായിരുന്നു വാർത്ത. ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കൾ മാത്രമാണ്. അപ്പോൾ തന്നെ വിജയ് യെ വിളിച്ച് ഞാൻ ഈ കാര്യം പറഞ്ഞപ്പോൾ, നമ്മൾ പ്രണയത്തിലാണ് എന്ന് ഞാൻ ഇതുവരെ അറിഞ്ഞില്ലല്ലോ എന്നായിരുന്നു വിജയ് പറഞ്ഞത്..

നല്ല രീതിയില്‍ ഒരു ബന്ധം വര്‍ക്കൗട്ട് ചെയ്യുന്നവര്‍ക്ക് വിവാഹ ജീവിതത്തിലൂടെ മുന്നോട്ട് പോവാം. എന്റേത് വര്‍ക്കൗട്ടായിട്ടില്ല. ഇനി വിവാഹമാന്നും ഉണ്ടാവില്ല. ചിലപ്പോള്‍ ലിവിങ് ടുഗെതര്‍ ആവും. പിന്നെ ജീവിതമല്ലേ, മുന്നോട്ട് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയില്ലല്ലോ എന്ന് രഞ്ജിനി ജോസ് ചോദിക്കുന്നു. അതുപോലെ രഞ്ജിനി ഹരിദാസ് പറയുന്നത് ഇങ്ങനെ, വിവാഹം ഒരു സോഷ്യല്‍ കോണ്‍ട്രാക്ടാണ്, എനിക്കൊരിക്കലും മറ്റൊരാള്‍ പറയുന്നത് പോലെ ജീവിക്കാനാവില്ല. മറ്റുള്ളവരെ ബോധ്യപ്പെടുത്താനായിട്ട് ഒരു പേപ്പറില്‍ ഒപ്പിട്ട് ചെയ്യേണ്ടതല്ല. എനിക്ക് സ്വയം ബോധ്യപ്പെടണം. അതിനെനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
ഇപ്പോൾ ശരത്തുമായുള്ള ജീവിതത്തിൽ ഞാൻ ഹാപ്പിയാണ്, അതും ഒരിക്കലും ഒരു വിവാഹത്തിലേക്ക് പോകില്ല പ്രശ്നങ്ങള്‍ വരുമ്പോള്‍ ഞങ്ങളത് സംസാരിച്ച് തീര്‍ക്കും. പക്ഷേ കല്യാണം കഴിച്ചാല്‍ അവരുടെ പ്രതീക്ഷകള്‍ കൂടും. അത് കൊടുക്കാന്‍ എനിക്കാവില്ല. സ്ത്രീകള്‍ക്ക് കരുത്ത് നില്‍ക്കുന്നത് പണമാണെന്നാണ് രഞ്ജിനിയുടെ അഭിപ്രായം. പണമാണ് സ്വതന്ത്ര്യം നല്‍കുന്നത്. ഇഷ്ടമുള്ള രീതിയില്‍ ജീവിക്കാൻ പണം ആവിശ്യമാണെന്നും താരങ്ങൾ പറയുന്നു. അത് ഞാന്‍ പഠിച്ചുവെന്നും താരം പറയുന്നു.
Leave a Reply