ആളുകൾ കയറാത്ത സിനിമയൊക്കെ എടുക്കുന്ന ഡോക്ടർ ബിജുവിനെല്ലാം എന്ത് റെലവൻസ് ആണുള്ളത് എന്നായിരുന്നു രഞ്ജിത്തിന്റെ വാക്കുകൾ ! മറുപടികളും വിമർശനങ്ങളും !
പ്രശസ്ത സംവിധായകനും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനും കൂടിയായ രഞ്ജിത്തിന്റെ ചില വാക്കുകൾ ഇപ്പോൾ വലിയ വിവാദമായി മാറുകയാണ്. അടുത്തിടെ അദ്ദേഹം നൽകിയ ഒരു അഭിമുഖത്തിൽ നടൻ ഭീമൻ രഘു ഒരു പൊട്ടനാണ് എന്ന് പറഞ്ഞത് വലിയ ശ്രദ്ധ നേടിയിരുന്നു, അതുമാത്രമല്ല സംവിധായകൻ ഡോ ബിജിവിനെ പരിഹസിച്ചും അദ്ദേഹം സംസാരിച്ചിരുന്നു.
ആ വാക്കുകൾ ഇങ്ങനെ, ഡോ. ബിജു ചില പ്രശ്നങ്ങൾ ഒക്കെ ഉണ്ടാക്കി. അദ്ദേഹത്തിന്റെ സിനിമ ഇപ്പോൾ തിയേറ്ററിൽ റിലീസ് ചെയ്തു. അതിനു തിയേറ്ററിൽ ആളുകൾ കയറിയില്ല. എന്നാൽ ജിയോ ബേബിയുടെ കാതൽ എന്ന സിനിമ ഫെസ്റ്റിവലിലും തിയേറ്ററിലും മികച്ച പ്രതികരണമാണ് നേടികൊണ്ടിരിക്കുന്നത്, ചിലപ്പോൾ സംസ്ഥാന പുരസ്കാരം വരെ കിട്ടാൻ സാധ്യയതുണ്ട്. അദൃശ്യജാലകങ്ങള്‍ എന്ന സിനിമ തിയേറ്ററില്‍ റിലീസ് ചെയ്തപ്പോള്‍ ആളുകള്‍ കയറിയില്ലെന്നും ഇവിടെയാണ് ഡോക്ടര്‍ ബിജുവൊക്കെ സ്വന്തം റെലവന്‍സ് എന്താണെന്ന് ആലോചിക്കേണ്ടത്’ എന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്.
രഞ്ജിത്തിന്റെ വാക്കുകൾ വലിയ രീതിയിൽ ശ്രദ്ധ നേടിയതോടെ ഡോ ബിജു തന്നെ അദ്ദേഹത്തിനുള്ള മറുപടിയുമായി എത്തിയിരുന്നു, കൂടാതെ ഹരീഷ് പേരടി ഡോ ബിജുവിനെ പിന്തുണച്ചും രംഗത്ത് വന്നിരുന്നു. വിവിധ ലോകരാജ്യങ്ങളിൽ നിന്നായി ഈ മേളയിൽ പ്രദർശിപ്പിക്കുന്ന നിരവധി സിനിമകളുണ്ട്. ലോകത്തെ പ്രധാന ചലച്ചിത്രമേളകളിൽ ശ്രദ്ധനേടിയത് കൊണ്ടാണല്ലോ ആ ലോക സിനിമകൾ ഇവിടെ മേളയിൽ കാണിക്കുന്നത് .
അതല്ലാതെ ആ സിനിമകൾ അ,വിടങ്ങളിൽ തിയേറ്ററുകളിൽ ആളെ കൂട്ടിയത് കൊണ്ടല്ലല്ലോ ഇവിടേയ്ക്ക് ക്ഷണിച്ചു കൊണ്ട് വന്നു കാണിച്ചത്. അത് പോലും മനസ്സിലാക്കാനുള്ള ബോധം ഇല്ലാത്ത നിങ്ങൾ ആണല്ലോ കേരളാ സർക്കാരിന്റെ ചലച്ചിത്രമേളയുടെ ചെയർമാൻ ആയി ഇരിക്കുന്നത് എന്നോർക്കുമ്പോൾ ഒരു ചലച്ചിത്ര പ്രവർത്തകൻ എന്ന നിലയിൽ എനിക്ക് ലജ്ജ തോന്നുന്നു എന്ന് തുടങ്ങുന്ന ഒരു തുറന്ന കത്ത് ഡോ ബിജു സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
ഇത്തരത്തിലുള്ള താങ്കളുടെ അറിവില്ലായ്മയ്ക്കും ജല്പനങ്ങൾക്കും നന്ദി, സിനിമ എന്നാൽ ആൾക്കൂട്ടം മാത്രമാണ് എന്ന താങ്കളുടെ പരി,മിത ധാരണയ്ക്കും നന്ദി എന്നാണു ഞാൻ താങ്കൾക്കു പേഴ്‌സണൽ മെസ്സേജ് അയച്ചത്. “മറു വാക്കുകൾക്ക് നന്ദി ” എന്നും പിന്നീട് “മതി നിർത്തിക്കോ ” എന്ന ഒരു ഭീഷണി സന്ദേശവും ആണ് താങ്കൾ മറുപടി ആയി നൽകിയത്. മതി നിർത്തിക്കോ എന്ന ആജ്ഞ അനുസരിക്കാൻ എനിക്ക് ബാധ്യതയും സൗകര്യവും ഇല്ല എന്ന് താങ്കൾക്ക് ഞാൻ മറുപടി ആയി അറിയിക്കുകയും ചെയ്തിട്ടുണ്ട്. താങ്കളുടെ മാടമ്പിത്തരവും ആജ്ഞാപിക്കലും ഒക്കെ കയ്യിൽ വെച്ചാൽ മതി. എന്റടുത്തേക്ക് വേണ്ട എന്ന് പരസ്യമായി പറയാൻ കൂടിയാണ് ഈ കുറിപ്പ്. തിയറ്ററിൽ ആളെക്കൂട്ടാൻ വേണ്ടി മാത്രം സിനിമ എടുക്കാൻ യാതൊരു ഉദ്ദേശവും പണ്ടും ഇപ്പോഴും ഇനിയും ഇല്ലാത്ത ഒരു ചലച്ചിത്ര സംവിധായകൻ എന്നും ബിജു കുറിച്ചു..
അതുപോലെ ഈ വിഷയത്തിൽ പ്രതികരിച്ച് നടൻ ഹരീഷ് പേരടി പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ, അന്താരാഷ്ട്ര സിനിമാ ഉൽസവങ്ങളിൽ മലയാളത്തിന്റെ മേൽവിലാസം നിരവധി തവണ എഴുതി ചേർത്തു എന്നതുതന്നെയാണ് ഡോ.ബിജു എന്ന സംവിധായകന്റെ പ്രസ്ക്തി.. ഡോ. ബിജുവിന്റെ കേരളത്തിൽ സമകാലികനായി ജീവിക്കാൻ കഴിഞ്ഞതിൽ ഞാനും അഭിമാനിക്കുന്നു.. അഭിവാദ്യങ്ങൾ എന്നുമായിരുന്നു ഹരീഷ് കുറിച്ചത്.
Leave a Reply