ആ സന്തോഷ വാർത്ത നിങ്ങളെ അറിയിക്കുകയാണ് ! അങ്ങനെ ഒരു ദിവസം തന്നെ ആ രണ്ടു വിവാഹവും നടന്നു ! ആശംസകൾ അറിയിച്ച് ആരാധകർ !

മലയാളികൾക്ക് എന്നും വളരെ പരിചിതയായ ആളാണ് നടി രഞ്ജിനി ഹരിദാസ്. അതുവരെ ഉണ്ടായിരിക്കുന്ന അവതാരക ശൈലിയെ പാടെ തുടച്ച് മാറ്റിക്കൊണ്ട് പുതിയ രീതിയിലുള്ള അവതരണ ശൈലി കൊണ്ടുവന്ന ആളാണ് രഞ്ജിനി. രഞ്ജിനി തന്റെ അഭിപ്രായങ്ങൾ ശക്തമായി തുറന്ന് പറയുന്ന കൂട്ടത്തിൽ ആയതുകൊണ്ട് തന്നെ ഇന്ന് താരത്തിന് നിരവധി ഹേറ്റേഴ്സും ഉണ്ട്.  ഒരു കാലത്തെ സൂപ്പർ ഹിറ്റ് മ്യൂസിക് റിയാലിറ്റി ഷോ സ്റ്റാർ സിംഗറിൽ അവതാരകയും മലയാളികൾക്ക് മുന്നിൽ വന്ന ആളാണ് രഞ്ജിനി, ഉറച്ച തീരുമാനങ്ങളും ശക്തമായ തുറന്ന് പറച്ചിലും എക്കാലവും രഞ്ജിനിയെ മറ്റുള്ളവരിൽ നിന്നും ഏറെ വ്യത്യസ്തയാക്കിയിരുന്നു.

ഇപ്പോഴും അവിവാഹിതയായി തുടർന്ന രഞ്ജിനി തനിക്ക് പ്രണയം ഉണ്ടെന്ന് തുറന്ന് പറഞ്ഞിരുന്നു. വിവാഹം കഴിക്കണമെന്ന് ആഗ്രഹം വരുമ്പോൾ അത് ചെയ്യുമെന്നും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ വീട്ടിൽ നടന്ന ഒരു സന്തോഷ വാർത്തയാണ് രഞ്ജിനി പങ്കുവെച്ചിരിക്കുന്നത്. ഒരു ദിവസം തന്നെ രണ്ടു വിവാഹം നടന്നതിന്റെ സന്തോഷത്തിലാണ് രഞ്ജിനി. തന്റെ അച്ഛന്റെ വിയോഗ ശേഷം കുടുംബം നോക്കിയതും അനിയനെ പഠിപ്പിച്ചതും എല്ലാം രഞ്ജിനി ആയിരുന്നു.

ഇപ്പോഴിതാ തന്റെ ഏക സഹോദരൻ ശ്രീപ്രിയന്റെ വിവാഹ വാർത്തയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഒരു ദിവസം തന്നെ രണ്ടു വിവാഹമാണ് നടന്നത്. ശ്രീപ്രിയന്റെ വധു കൊറിയോഗ്രാഫറായ ബ്രീസ് ജോര്‍ജായിരുന്നു ശ്രീപ്രിയന്റെ വധുവായി എത്തിയത്. ഇരുവരുടെയും പ്രണയവിവാഹത്തിന് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പൂര്‍ണ പിന്തുണ ഉണ്ടായിരുന്നു. ആദ്യം ശ്രീപ്രിയന്റെ ആചാരപ്രകാരം ഹിന്ദു വിവാഹമാണ് നടത്തിയത്. പുടവ കൊടുക്കുകയും താലി ചാര്‍ത്തുകയുമൊക്കെ ചെയ്തിരുന്നു. പിന്നാലെ ബ്രീസിന്റെ മതാചാരപ്രാകാരമുള്ള ക്രിസ്ത്യന്‍ വിവാഹവും നഅന്ന് തന്നെയാണ് നടന്നത് എന്നും രഞ്ജിനി പറയുന്നു.

ശെരിക്കും ഇവരുടെ വിവാഹത്തിന്റെ ആ ഒരാഴ്ച എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. തലേന്ന് രാത്രി മുഴുവൻ പാട്ടും ഡാൻസുമൊക്കെയായി വളരെ കളറായിരുന്നു. പുലര്‍ച്ചെ ഹിന്ദു ചടങ്ങില്‍ വിവാഹം. വൈകുന്നേരം ക്രിസ്ത്യന്‍ രീതിയിലുള്ള വിവാഹത്തോടെ ചടങ്ങുകള്‍ അവസാനിപ്പിച്ചു… അങ്ങനെ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ ശരിക്കും ഭ്രാന്ത് പിടിച്ച പോലൊരു അവസ്ഥയായിരുന്നു. എന്നാല്‍ എല്ലാ കാലത്തും വിലമതിക്കുന്ന നിരവധി നിമിഷങ്ങളാണ് ഈ ദിവസങ്ങളില്‍ ഉണ്ടായത്. ഈ നിമിഷങ്ങൾ എല്ലാം എനിക് സമ്മാനിച്ച എന്റെ പ്രിയ ദമ്പതികളെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു എന്നും രഞ്ജിനി പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. കൂടാതെ രഞ്ജിനിയുടെ എല്ലാ ആഘോഷങ്ങൾക്കും മുന്നിൽ നിൽക്കാൻ കാമുകൻ ശരത്തും ഒപ്പമുണ്ടായിരുന്നു.  നിരവധിപേരാണ് ഇവരെ ആശംസകൾ അറിയിക്കുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *